കളി ‘വണ്ണി’നോട്‌ വേണ്ട !! വ്യാജ പ്രിന്റ് പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അടക്കം നിരവധി ചാനലുകൾ പൂട്ടിച്ചു…
1 min read

കളി ‘വണ്ണി’നോട്‌ വേണ്ട !! വ്യാജ പ്രിന്റ് പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അടക്കം നിരവധി ചാനലുകൾ പൂട്ടിച്ചു…

വളരെ പ്രതീക്ഷയോടെ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും നേരിടുന്ന വലിയ വെല്ലുവിളിയാണ് വ്യാജ പതിപ്പ് എന്ന ഭീകരൻ. പൂർണമായും തീയേറ്റർ വ്യവസായത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന സിനിമ മേഖലക്ക് കടുത്ത പ്രഹരമാണ് വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് വഴി സംഭവിക്കുക. ശക്തമായ പല നിയമനടപടികൾ നടത്തിയിട്ടുണ്ടെങ്കിലും ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനും വ്യാജ പ്രിന്റ്കൾ പ്രചരിക്കുന്നത് തടയാനും പ്രായോഗികമായി നിരവധി മാർഗ്ഗ തടസ്സങ്ങൾ ഉണ്ട്. തീയേറ്ററിൽ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഒരു ചിത്രത്തെ തകർക്കാൻ വരെ ഇത്തരം വ്യാജ പ്രിന്റ് കൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇപ്പോഴിതാ മമ്മൂട്ടി നായകനായ വൺ എന്ന പുതിയ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പ്രേക്ഷകരെ ആവേശത്തിലാക്കി കൊണ്ട് മികച്ച വിജയം കൂടിയാണ് മമ്മൂട്ടിയുടെ വൺ നടത്തിക്കൊണ്ടിരിക്കുന്നത്. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ അധികൃതർ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അണിയറ പ്രവർത്തകർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ :”ONEന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അഡ്മിൻമാരുടെ വിവരങ്ങളും ചാനൽ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി 188000 ഫോളോവേർസുള്ള തമിഴ് റോക്കേർസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ടെലിഗ്രാം ചാനൽ ഉൾപ്പടെ പല ചാനലുകളും മുഴുവനായും BAN ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ചാനലിലെ അഡ്മിൻ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു. സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങൾ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികൾ തന്നെ കൈക്കൊള്ളുകയും ചെയ്യും.സിനിമയെ സ്നേഹിക്കുന്നവർ സിനിമ കൊട്ടകകളിൽ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…”

Leave a Reply