ദുൽഖറിന്റെ ‘സല്യൂട്ട്’ ഏത് ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും…?? തിരക്കഥാകൃത്ത് ബോബിയുടെ മറുപടി ഇങ്ങനെ….

ദുൽഖർ സൽമാനും സംവിധായകൻ റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് ‘സല്യൂട്ട്’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വളരെ വലിയ തരംഗം ആണ് സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിച്ചത്. വെൽഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചിട്ടുള്ള ബോബി-സഞ്ജയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അഞ്ചാമത്തെ ചിത്രമാണ് വെൽഫെയർ ഫിലിംസിന്റെ ബാനറിൽ ഇതോടെ നിർമ്മിക്കപ്പെടുന്നത്. പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെയിന്റ് ആണ് ഈ ചിത്രത്തിൽ ദുൽഖറിന് നായികയായി എത്തുന്നത്. ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, അലൻസിയർ, മനോജ് കെ ജയൻ തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ദുൽഖർ തന്റെ കരിയറിൽ ആദ്യമായാണ് ഒരു മുഴുനീള പോലീസ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ഐപിഎസ് ഓഫീസർ ആയി ദുൽഖർ സൽമാൻ വേഷമിട്ടിരുന്നു. എന്നാൽ പതിവ് പോലീസ് സിനിമകളിൽ ഏത് എന്ന പോലെ മുഴുനീള പോലീസ് ഓഫീസർ ആയി ദുൽഖർ ആദ്യമായാണ് എത്തുന്നത്. പതിവ് പോലീസ് സിനിമകളുടെ ഹീറോയിസവും ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ടാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബോബി സല്യൂട്ടിനെക്കുറിച്ച് നടത്തിയില്ല ചെറിയ പരാമർശം ആരാധകർക്ക് വളരെ വലിയ പ്രതീക്ഷ നൽകുന്നു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബോബി ദുൽഖർ ചിത്രത്തിനെ കുറിച്ച് സംസാരിച്ചത്. വളരെ പ്രതീക്ഷയുള്ള ഈ ചിത്രം “ഒരു പക്കാ പോലീസ് സ്റ്റോറി ആയിരിക്കും, ത്രില്ലർ സ്വഭാവമുള്ള ഒരു പോലീസ് സ്റ്റോറി” എന്നാണ് ബോബി സല്യൂട്ടിനെ കുറിച്ച് പ്രതികരിച്ചത്. എന്നാൽ ചിത്രത്തെക്കുറിച്ച് കൂടുതലായി ഒന്നും വെളിപ്പെടുത്താൻ ഈ അവസരത്തിൽ സാധിക്കുകയില്ല എന്ന് ബോബി തുറന്നു പറയുകയും ചെയ്തു. ഈ ചിത്രം വളരെ മികച്ച ഒരു ത്രില്ലർ അനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് മുമ്പ് സംവിധായകൻ റോഷൻ ആൻഡ്രൂസും അഭിപ്രായപ്പെട്ടിരുന്നു.

Related Posts

Leave a Reply