‘ഏറ്റവും കൂടുതൽ അസൂയ തോന്നിയിട്ടുള്ള നടനാണ് ദുൽഖർ സൽമാൻ കാരണം…’ ടോവിനോ തോമസ് പറയുന്നു
1 min read

‘ഏറ്റവും കൂടുതൽ അസൂയ തോന്നിയിട്ടുള്ള നടനാണ് ദുൽഖർ സൽമാൻ കാരണം…’ ടോവിനോ തോമസ് പറയുന്നു

സൂപ്പർതാരങ്ങൾക്ക് ഇടയിലുള്ള സൗഹൃദത്തെക്കുറിച്ചും പരസ്പരമുള്ള അഭിപ്രായത്തെ കുറിച്ച് അറിയാൻ ആരാധകർക്ക് എല്ലായിപ്പോഴും വലിയ കൗതുകമാണ്. ഇഷ്ട താരത്തെ കുറിച്ച് പ്രമുഖരായ ഉള്ള വ്യക്തികളോ സിനിമാതാരങ്ങളോ പുകഴ്ത്തി പറഞ്ഞാൽ അതിനെ വലിയ ആഘോഷമാക്കാൻ ഉള്ളത് ആരാധകർക്ക് ഒരു പതിവാണ്. ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം ആയിരിക്കും ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അത്തരത്തിൽ നടൻ ടോവിനോ തോമസ് യൂത്ത് സ്റ്റാർ ദുൽഖർ സൽമാനെ കുറിച്ച് നടത്തിയ പരാമർശം വീണ്ടും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിലെ ഫാൻസ് കൂട്ടായ്മയിലൂടെയാണ് ടോവിനോ തോമസിന്റെ പ്രസ്താവന ദുൽഖർ ആരാധകർ വീണ്ടും എഴുതിയിരിക്കുന്നത്. കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്ത ടോവിനോ തോമസ് ദുൽഖറിനെ കുറിച്ച് നടത്തിയ പരാമർശമാണ് വീണ്ടും ശ്രദ്ധേയമാവുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സുന്ദരനായി തോന്നിയിട്ടുള്ള നടനും ഏറ്റവും കൂടുതൽ അസൂയ തോന്നിയിട്ടുള്ള നടനും ആരൊക്കെയാണ് എന്ന ചോദ്യത്തിനാണ് ടോവിനോ തോമസ് മറുപടി നൽകിയത്.

തനിക്ക് ഏറ്റവും കൂടുതൽ സുന്ദരൻ എന്ന് തോന്നിയിട്ടുള്ളത് പൃഥ്വിരാജിനെ ആണെന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. എന്നാൽ ഒരു കാര്യത്തിൽ ദുൽഖറിനോടാണ് അസൂയ തോന്നിയിട്ടുള്ളത് എന്നും ടോവിനോ തോമസ് തുറന്ന് പറഞ്ഞു. ദുൽഖർ വളരെ നല്ല ഡ്രസ്സിങ് സെൻസുള്ള ആളാണ്, അദ്ദേഹത്തിന്റെ ഡ്രസ്സിംഗിനോട് ഏറ്റവും കൂടുതൽ അസൂയ തോന്നിയിട്ടുണ്ട് എന്ന് ടോവിനോ തോമസ് പറയുന്നു. യുവതാരനിരയിൽ ഏറ്റവും മികച്ച സ്റ്റൈലിഷ് ലുക്ക് മെയിന്റെയിൻ ചെയ്യുന്ന താരമാണ് ദുൽഖർ സൽമാൻ. കേരളത്തിന് പുറത്തും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും വളരെ മികച്ച രീതിയിൽ ദുൽഖർ സൽമാന് അനുയോജ്യമാണ്.

Leave a Reply