ആരാധകരെ കാത്തിരിക്കൂ ഇതാ ‘സ്‌ഫടികം’ വീണ്ടും തിയറ്ററുകളിലേക്ക്… വെളിപ്പെടുത്തലുമായി സംവിധായകൻ
1 min read

ആരാധകരെ കാത്തിരിക്കൂ ഇതാ ‘സ്‌ഫടികം’ വീണ്ടും തിയറ്ററുകളിലേക്ക്… വെളിപ്പെടുത്തലുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ വളരെ ആവേശത്തോടെ നെഞ്ചിലേറ്റിയ കഥാപാത്രമാണ് ‘ആടുതോമ’. ഭദ്രൻ എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ‘സ്‌ഫടികം’ ആരാധകരും സിനിമാ പ്രേമികളും ഇപ്പോഴും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്.റിലീസ് ചെയ്തിട്ട് 26 വർഷം പിന്നിടുന്ന ചിത്രം വീണ്ടും അഭ്രപാളികൾ അനശ്വരമാക്കാൻ എത്തുകയാണ്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തിൽ പ്രേക്ഷകരെ ആവേശത്തിൽ ആക്കിയ സ്‌ഫടികം വീണ്ടുമെത്തുന്നത് പുതിയ സാങ്കേതികവിദ്യയുടെ കരുത്തും ആയിട്ടാണ്. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ട് ഉണ്ടായ കേടുപാടുകൾ പരിഹരിച്ചുകൊണ്ടും കുറച്ച് പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുമാണ് സ്‌ഫടികം റിലീസ് ചെയ്യാനൊരുങ്ങുന്നത്. നാളുകൾക്ക് മുമ്പാണ് ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ സ്‌ഫടികത്തിന്റെ റീ-റിലീസ് ഉണ്ടായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പല കാരണങ്ങൾ കൊണ്ട് റിലീസ് നീണ്ടുപോവുകയായിരുന്നു. നാളുകൾക്ക് ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ വാർഷിക വേളയിൽ സംവിധായകൻ ഭദ്രൻ തന്നെ സ്‌ഫടികത്തിന്റെ റീ-റിലീസിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഭദ്രൻ തന്റെ ഫേസ്ബുക്കിൽ പേജിലൂടെയാണ് സ്‌ഫടികത്തിനെക്കുറിച്ച് സംസാരിച്ചത്.

മോഹൻലാലിന്റെ മുണ്ടു പറിച്ചടിയും തീപ്പൊരി ഡയലോഗും മഹാനടൻ തിലകന്റെ അത്യുഗ്രൻ പ്രകടനവും വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ അവസരം ലഭിക്കുകയാണ്. സംവിധായകൻ ഭദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :”ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ “മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് “എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്‌ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House.പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും…”

 

 

Leave a Reply