‘ബിലാലിനെ’ക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ; ആരാധകർക്ക് നിരാശ
1 min read

‘ബിലാലിനെ’ക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ; ആരാധകർക്ക് നിരാശ

‘ബിഗ് ബി’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും പ്രേക്ഷകർ ആവേശത്തോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. വളരെ നാളുകൾക്കു മുമ്പ് തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ ഒരുക്കുമെന്ന് സംവിധായകൻ അമൽ നീരദ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കുറേ നാളുകൾക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആരാധകരും മലയാളി പ്രേക്ഷകരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്ക് ആരംഭിച്ചപ്പോഴാണ് വില്ലനായി കൊറോണ വൈറസ് എത്തിയത്. പിന്നീട് ബിലാലിനെക്കുറിച്ച് ചെറിയ വെളിപ്പെടുത്തലുകളും സൂചനകളും പുറത്ത് വന്നത് അല്ലാതെ കാര്യമായ വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എങ്കിലും അണിയറയിൽ ബിലാൽ ഒരുങ്ങുന്നു എന്ന പ്രതീക്ഷ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് സംവിതയാകാൻ അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ഭീഷ്മപർവ്വം ‘ എന്ന ചിത്രം പ്രഖ്യാപിച്ചത്. മോളിവുഡ് വളരെ ആവേശത്തോടെയാണ് ബിലാലിന് മുമ്പുള്ള ഭീഷ്മപർവ്വതത്തിന് പ്രഖ്യാപനം ഏറ്റെടുത്തത്. ഭീഷ്മപർവ്വത്തിതിന് ശേഷം ബിലാൽ എത്തുമെന്ന് പ്രതീക്ഷയിലായിരുന്നു ആരാധകർ.

എന്നാൽ നാളിതുവരെയായി ആരാധകർ കാത്തിരുന്ന ബിലാലിനെ കുറിച്ച് നിരാശാജനകമായ പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിനു വേണ്ടി ഇനിയും നാളുകൾ കാത്തിരിക്കേണ്ടി വരും. മമ്മൂട്ടി തന്നെയാണ് ബിലാലിന്റെ ഷൂട്ടിംഗ് ജോലികൾ ഉടനെ തുടങ്ങാൻ സാധ്യതയില്ല എന്ന് വെളിപ്പെടുത്തിയത്. വൺ എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ബിലാലിനെ കുറിച്ച് സംസാരിച്ചത്. നിലവിൽ ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി അതിനുശേഷം പുഴു എന്ന ചിത്രത്തിലായിരിക്കും അഭിനയിക്കുക. ബിലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇങ്ങനെ:,”ബിലാൽ വരാൻ കുറച്ചു കഴിയും. ഇപ്പോൾ ഭീഷ്മപർവ്വം എന്ന സിനിമയുടെ ഷൂട്ടിങ് ആണ് നടക്കുന്നത്. ‘ബിലാൽ’ ഷൂട്ടിംഗ് കുറച്ചുകൂടി എളുപ്പമാകുന്ന അവസ്ഥയിലെ എടുക്കാൻ പറ്റുകയുള്ളൂ.”

Leave a Reply