‘പട്ടാളക്കാരൻ മരിച്ചാൽ ഞങ്ങൾ കരയാറില്ല…’ അനുഭവം പങ്കുവെച്ച് മേജർ രവി
1 min read

‘പട്ടാളക്കാരൻ മരിച്ചാൽ ഞങ്ങൾ കരയാറില്ല…’ അനുഭവം പങ്കുവെച്ച് മേജർ രവി

സൈനിക ഉദ്യോഗസ്ഥൻ എന്ന നിലയിലും സിനിമ സംവിധായകൻ എന്ന നിലയിലും മലയാളികൾക്കിടയിൽ വളരെ വലിയ രീതിയിൽ പ്രശസ്തിയാർജ്ജിച്ച വ്യക്തിയാണ് മേജർ രവി. 1984-ൽ ആർമി കോളേജിൽ നിന്നും ബിരുദം നേടി. രക്തസാക്ഷിത്വം വഹിച്ച മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ പിടികൂടുന്നതിനായുള്ള ഓപ്പറേഷൻ ഭാഗമായി. പട്ടാളത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷവും തന്റെ തൊഴിലിനോടുള്ള കൂറും ആത്മാർത്ഥതയും അദ്ദേഹം മറന്നില്ല. സംവിധാനം മിക്ക ചിത്രങ്ങളും ഇന്ത്യൻ പട്ടാളക്കാർക്ക് വേണ്ടി സമർപ്പിച്ചു. മിഷൻ 90 ഡേയ്സ്, കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങി നിരവധി ചിത്രങ്ങൾ. പോരാട്ടത്തിനിടയിൽ കൂടെയുള്ളവർ മരിച്ചുവീഴുമ്പോൾ ഉണ്ടാകുന്ന അനുഭവത്തെക്കുറിച്ച് മേജർ രവി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. കൗമുദി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മേജർ രവി യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കു വച്ചത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:”ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പട്ടാളക്കാരൻ എന്ന നിലയിൽ 18 വർഷത്തോളമായി ഞാൻ പട്ടാളം വിട്ട് പോന്നിട്ടുണ്ടെങ്കിലും ഇന്നും പട്ടാളത്തിന്റെ വികാരം ഇതുതന്നെയാണ്. ഞങ്ങൾക്ക് ഇപ്പോൾ കൂടെയുള്ള ഒരാൾ മരിച്ചു പോയി എന്നു പറയുന്ന സമയത്ത് രാജ്യം അതിനെ വളരെ സീരിയസ് ആയി എടുക്കും നിങ്ങൾ അതിനെ സങ്കടത്തോടെ കാണും പക്ഷേ ഞങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയുമോ?…

ഒരാള് മരിച്ച് അവിടെ കിടക്കുന്ന സമയത്ത് അയാളുടെ കൂടെ നിന്ന് കരയാറില്ല ഞങ്ങളാരും. ചിലപ്പോൾ ആ ഡെഡ്ബോഡിമിനിറ്റുകളോളം അവിടെ കിടക്കുമായിരിക്കും വലിച്ച് ഒരു സൈഡിലോട്ടു ഇടും. കാരണം അപ്പുറത്തുനിന്ന് ഫയറിങ്ങാണ്. നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഭീകരമായ സിറ്റുവേഷൻ ആണ്. മരിച്ച ദേശസ്നേഹിയായ ഒരു പട്ടാളക്കാരൻ അവിടെ കിടക്കുന്നു. ചിലപ്പോൾ ഓടുന്ന സമയത്ത് ഈ ശരീരത്തിൽ പോലും ചവിട്ടി കൊണ്ടായിരിക്കും നമ്മൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത്. അത് കഴിഞ്ഞിട്ട് എല്ലാം ഒന്ന് ശാന്തമായതിന് ശേഷം രാജ്യം സുരക്ഷിതമായി അല്ലെങ്കിൽ ആ ക്യാമ്പ് സുരക്ഷിതമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ആയിരിക്കും ബാക്കി കാര്യങ്ങൾ…”

Leave a Reply