അന്ന് ലുക്കില്ലന്ന് പറഞ്ഞ് കളിയാക്കി… ഇന്ന് ഈ മനുഷ്യന്റെ ലുക്ക് വാർത്തകളിൽ നിറയുന്നു
1 min read

അന്ന് ലുക്കില്ലന്ന് പറഞ്ഞ് കളിയാക്കി… ഇന്ന് ഈ മനുഷ്യന്റെ ലുക്ക് വാർത്തകളിൽ നിറയുന്നു

ഒരു കാലത്ത് ലുക്ക് ഇല്ല എന്ന പേരിൽ ഒരുപാട് അധിക്ഷേപം നേരിട്ടുള്ള താരമാണ് നടൻ വിജയ്. ഇന്ന് അദ്ദേഹത്തിന്റെ ഓരോ പുതിയ ലുക്കിലുള്ള ചിത്രങ്ങളും ദേശീയമാധ്യമങ്ങൾ അടക്കമുള്ള നിരവധി മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട് പോലെയുള്ള ഒരു വലിയ ഇൻഡസ്ട്രിയിൽ നിന്നും വളർന്നുവന്ന ഇന്ത്യ അറിയപ്പെടുന്ന നായകനടൻ ആയി മാറിയ ഇന്ന് ആരാധകർ ദളപതി വിജയ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിജയ് വിമർശകരെ പോലും ആരാധകരാക്കി മാറ്റുന്നു. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ സ്റ്റിൽസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. മാസ്റ്റർ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന അറുപത്തിയഞ്ചാമത് ചിത്രമാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നിരുന്നു. നെൽസൺ ദിലീപ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഇന്ത്യയിലും യൂറോപ്പിലുമായി ചിത്രീകരണം നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രംഈ വർഷാവസാനം തിയേറ്ററുകളിൽ എത്താൻ സാധ്യതയുണ്ട്.

വിഖ്യാത സംഗീത സംവിധായകൻ അനിരുദ്ധ് ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നെൽസൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ശിവ കാർത്തികേയൻ ആയിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. വിജയ് യുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും സംവിധായകൻ തുറന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വിജയുടെ പുതിയ ലുക്ക് കണ്ട് ആരാധകർ വലിയ ആവേശത്തിൽ ആയിരിക്കുകയാണ്.

Leave a Reply