മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ നിന്നും പിൻമാറി പ്രമുഖ സംവിധായകർ… വലിയ ചുമതല ഏറ്റെടുക്കാൻ വൈശാഖ്

താരരാജാക്കന്മാർ എല്ലാവരും ഒറ്റ ചിത്രത്തിൽ ഒന്നിക്കുക എന്നത് ഒരു ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം അസാധ്യമായതും ശ്രമകരമായതുമായ ഒരു കാര്യമാണ്. ട്വന്റി-20 എന്ന ചിത്രത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് മലയാള സിനിമാ ലോകം മറ്റുള്ളവർക്ക് വലിയ മാതൃക നൽകി. അഭിനേതാക്കളുടെ സംഘടനയായ അമ്മ വീണ്ടും ഒരു മൾട്ടിസ്റ്റാർ ചിത്രമൊരുക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം ഈ വർഷമാണ് പുറത്തുവന്നത്. സൂപ്പർ താരങ്ങൾ എല്ലാം ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രിയദർശനും ടി. കെ.രാജീവ് കുമാറും ഒന്നിച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പ്രഖ്യാപന വേളയിൽ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ ഇതുവരെയും പേര് പുറത്തു വിട്ടിട്ടില്ലത്ത ചിത്രത്തിൽ നിന്നും പ്രധാനപ്പെട്ട അണിയറ പ്രവർത്തകർ പിൻമാറിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം വൈശാഖ് നിർവഹിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഔദ്യോഗികമായ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈശാഖ് സംവിധാനം ചുമതല ഏറ്റെടുക്കുകയും തിരക്കഥ ഉദയകൃഷ്ണ തയ്യാറാക്കുകയും ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്. ആക്ഷനും മാസിനും ഏറെ പ്രാധാന്യമുള്ള ചിത്രം ആയിരിക്കും അണിയറയിൽ ഒരുങ്ങുന്നതെന്ന് വ്യക്തമായ സൂചന ഉണ്ടായിരിക്കുകയാണ്. സംവിധായകൻമാരായ പ്രിയദർശനും കെ.രാജീവും സംവിധാന ചുമതലയിൽ നിന്നും പിന്മാറിയതിന്റെ കാരണം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

Related Posts

Leave a Reply