News Block
Fullwidth Featured
” നങ്ങേലിയുടെ കഥാപാത്രം ചെയ്യാന്‍ വേണ്ടി താൻ മലയാളത്തിലെ പല നടിമാരേയും സമീപിച്ചു, എന്നാൽ പലരുടെയും ഭാവം അങ്ങനെയായിരുന്നു “- വിനയൻ
ഇന്ന് മലയാള സിനിമ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനായി സിജു വിൽസൺ തീയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗംഭീര പകർന്നാട്ടം തന്നെയാണ് സിജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. അതോടൊപ്പം തന്നെ ചിത്രത്തിലെ നടിയായ കയാദുവിന്റെ പ്രകടനവും വളരെ മികച്ച […]
” പഴശ്ശിരാജ പോലൊരു സിനിമ നടക്കണമെങ്കിൽ അതിന് ഗോകുലം ഗോപാലൻ സാർ തന്നെ വിചാരിക്കണം, 45 കോടി മുടക്കാൻ കേരളത്തിൽ ഒരാൾ തയ്യാറാവുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല “-ടിനി ടോം
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു ഹാസ്യ താരം തന്നെയാണ് ടിനി ടോം. മലയാളികളിലേക്ക് ടിനി ടോം എത്തുന്നത് മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ചുകൊണ്ട് ആണ്. ഇപ്പോൾ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. വിനയൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായകനായി എത്തുന്നത് സിജു വിൽസൺ. ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രം തന്നെയാണ് ഇത് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. […]
22 വര്‍ഷത്തിന് ശേഷം സി ഐ ചന്ദ്രചൂഡനായി സുരേഷ് ഗോപി വീണ്ടും ; സൂചന നല്‍കി വിജി തമ്പി
സുരേഷ് ഗോപിയുടെ നിരവധി പൊലീസ് വേഷങ്ങള്‍ പല കാലങ്ങളിലായി പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്. അതിലൊന്നായിരുന്നു വിജി തമ്പിയുടെ സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ. മില്ലേനിയത്തിന്റെ തുടക്കം ആടിപ്പാടി ആഘോഷിച്ച മലയാളിക്ക് മുന്നിലേക്ക് കാക്കിയണിഞ്ഞെത്തിയ കഥാപാത്രമാണ് സുരേഷ് ഗോപി അവതരിപ്പിച്ച സി.ഐ. ചന്ദ്രചൂഡന്‍. സെപ്റ്റംബര്‍ രണ്ടാം തിയതി സിനിമ പുറത്തിറങ്ങിയിട്ട് കൃത്യം 22 വര്‍ഷങ്ങള്‍ തികഞ്ഞു.ഇത്രയും വര്‍ഷങ്ങള്‍ക്ക്‌ശേഷം സത്യമേവ ജയതേയുടെ ഒരു രണ്ടാം ഭാഗം വന്നാലോ? അതിന്റെ സൂചന നല്കിയിരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. ചിത്രത്തിന്റെ […]
‘ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാന്‍ കല്യാണം കഴിച്ചത്’ ; അവതാരകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി മമ്മൂട്ടി
സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് യുവതാരങ്ങളെ വരെ അസൂയപ്പെടുത്താറുള്ള മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അദ്ദേഹം. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കുകയും ചെയ്തു. മമ്മൂട്ടിയെന്നാല്‍ മമ്മൂട്ടി മാത്രമാണ് മലയാളിക്ക്. ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ക്ക് വരാന്‍ സാധ്യമാകില്ല. ജീവിതത്തിന്റെ പകുതിയിലേറെ വര്‍ഷമായി അദ്ദേഹം സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. വിവാഹിതനായി ഏഴ് ദിവസം പിന്നിട്ടപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങി പുറത്തപ്പെട്ടതാണ് മമ്മൂട്ടി. 1979ലായിരുന്നു മമ്മൂട്ടിയുടെ വിവാഹം. സുല്‍ഫത്താണ് മമ്മൂക്കയുടെ നല്ലപാതി. […]
സുരേഷ് ഗോപിയുടെ കൈത്താങ്ങില്‍ നീതി കൊടുങ്ങല്ലൂരിന് വീട് ; തറക്കല്ലിട്ട് സത്യന്‍ അന്തിക്കാട്
മനുഷ്യരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇടപെടുകയും പ്രവൃത്തിക്കുകയും അതിനുവേണ്ടി സ്വന്തം കീശയില്‍നിന്ന് പണം ചെലവാക്കാന്‍ യാതൊരു മടിയും കാട്ടാത്ത തികഞ്ഞ മനുഷ്യസ്നേഹിയാണ് മലയാളികളുടെ സ്വന്തം സുരേഷ്ഗോപി. നടനെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. താരം സിനിമ രംഗത്തും പുറത്തുമുള്ള നിരവധിപേരെയാണ് സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുള്ളത്. ഇതില്‍ ചിലത് വലിയ രീതിയില്‍ വാര്‍ത്തയാവുകയും ചെയ്തിട്ടുണ്ട്. മലയാളവും തമിഴുമടക്കം മൂന്നൂറില്‍പ്പരം […]
“സിജുവിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രകടനമാണ് ലഭിച്ചത്,മലയാള സിനിമയ്ക്ക് സിജു നല്ലൊരു വാഗ്ദാനം ആണ് ” – മേജർ രവി
വിനയൻ സംവിധാനം ചെയ്തു സിജു വിൽസൺ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വലിയ സ്വീകാര്യതയോടെയാണ് തിയേറ്ററുകളിൽ ചിത്രം ജൈത്രയാത്ര തുടരുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രം എന്ന നിലയിൽ ശ്രദ്ധ നേടിയ ചിത്രം വിനയന്റെ പരിശ്രമത്തിന്റെ ഒരു വലിയ ഫലം തന്നെയാണ്. ഇപ്പോൾ ചിത്രത്തിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മേജർ രവി. വളരെ മനോഹരമായി തന്നെ നമുക്ക് കണ്ടിരിക്കാൻ സാധിക്കുന്ന ഒരു ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്നും വിനയന്റെ പരിശ്രമമാണ് ചിത്രത്തിൽ ഏറ്റവും കൂടുതൽ എടുത്തുപറയേണ്ട […]
ചമയങ്ങളില്ലാത്ത മുഖമുള്ള ‘ചമയങ്ങളുടെ സുല്‍ത്താന്‍’ ; ശ്രദ്ധ നേടി മമ്മൂട്ടിയുടെ പിറന്നാള്‍ സ്പെഷല്‍ വീഡിയോ
മലയാളത്തിന്റെ സ്വന്തം അഭിമാനതാരം മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു സെപ്റ്റംബര്‍ 7ന്. ലോകത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ പ്രിയ താരത്തിന് ആശംസകളും നേര്‍ന്നിരുന്നു. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും മഹാനടന്‍ എന്ന ഖ്യാതിയും നേടിയെടുത്ത മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആദര സൂചകമായി പുറത്തിറക്കുന്ന ‘ചമയങ്ങളുടെ സുല്‍ത്താന്‍’ രണ്ടാം ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ട്രിബൂട്ട് സീക്വല്‍ പുറത്തിറക്കിയത്. വളരെ മികച്ച അഭിപ്രായങ്ങള്‍ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആദ്യ ഭാഗത്തില്‍ […]
‘എനിക്ക് പകരം വന്ന ആള്‍ ആണല്ലേ’ ; അന്ന് പകരക്കാരനായി മമ്മൂട്ടി എത്തിയപ്പോള്‍ നസീര്‍ ചോദിച്ചത്
മലയാള സിനിമയുടെ നിത്യഹരിത നായകനാണ് പ്രേം നസീര്‍. പ്രേം നസീറും സത്യനുമായിരുന്നു മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നത്. സത്യന്‍ അവസാനമായി അഭിനയിച്ച സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി മുഖം കാട്ടിയതെങ്കില്‍ പ്രേം നസീര്‍ യാദൃശ്ചികമായി പകരക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ഈ ചിത്രത്തിന് ശേഷം കാലചക്രം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രേം നസീര്‍ ചോദിക്കുന്നത് ‘എനിക്ക് പകരം വന്ന ആളാണ് അല്ലേ’ എന്നായിരുന്നു. ഇതൊക്കെ യാദൃശ്ചികമെങ്കിലും പിന്നീട് […]
” ഫ്രണ്ട്‌സിലെ അരവിന്ദനാകാന്‍ ആദ്യം സമീപിച്ചത് ചെയ്തത് സുരേഷ് ഗോപിയെ “; പിന്നീട് സംഭവിച്ചത് സിദ്ധിഖ് തുറന്നു പറയുന്നു
മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു മനോഹരമായ ചിത്രമായിരുന്നു ഫ്രണ്ട്സ്. ജയറാം മുകേഷ് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം പിൽക്കാലത്ത് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ കോമ്പിനേഷന് ഇന്നും വലിയ ആരാധകരായിരുന്നു ഉണ്ടായത്. ചിത്രത്തിൽ ജയറാം ചെയ്ത അരവിന്ദൻ എന്ന കഥാപാത്രം വലിയ തോതിലുള്ള സ്വീകാര്യത തന്നെയാണ് നേടിയെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രതെക്കുറിച്ചുള്ള പുതിയ ചില അറിവുകൾ ആണ് പുറത്ത് വരുന്നത്. 1999 ഇൽ ആയിരുന്നു ഈ ചിത്രം റിലീസ് ആയിരുന്നത്. ചിത്രത്തിലെ നായക കഥാപാത്രമായ […]
‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായിട്ടുള്ള തരത്തിലുള്ള വാര്‍ ഒന്നും ഇവര്‍ തമ്മില്‍ ഉണ്ടായിട്ടില്ല’ ; മമ്മൂട്ടി – തിലകന്‍ പിണക്കത്തെ കുറിച്ച് ഷമ്മിതിലകന്‍
മലയാളസിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍പെടുന്ന രണ്ട് പേരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും തിലകനും. ഇരുവരും ഒന്നിച്ച് ചെയ്ത നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ മുന്‍പ് പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഷമ്മിതിലകന്‍ ഇരുവരും തമ്മിലുള്ള വഴക്കിനെപറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിലൂടെ. അങ്ങനെയൊരു വഴക്കായിട്ടല്ലെന്നും ആശയപരമായ ഒരു സംഘട്ടനം മമ്മൂക്കയും അച്ഛനും തമ്മില്‍ ഉണ്ടായിരുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു. ഒരു കാര്യം പറയുമ്പോള്‍ അവരവര്‍ക്കുള്ള വിശ്വാസമാണ് നമ്മളെ വഴക്കാളികളാക്കുന്നത്. ഒരാളുടെ വിശ്വാസത്തിന് […]