‘എനിക്ക് പകരം വന്ന ആള്‍ ആണല്ലേ’ ; അന്ന് പകരക്കാരനായി മമ്മൂട്ടി എത്തിയപ്പോള്‍ നസീര്‍ ചോദിച്ചത്
1 min read

‘എനിക്ക് പകരം വന്ന ആള്‍ ആണല്ലേ’ ; അന്ന് പകരക്കാരനായി മമ്മൂട്ടി എത്തിയപ്പോള്‍ നസീര്‍ ചോദിച്ചത്

ലയാള സിനിമയുടെ നിത്യഹരിത നായകനാണ് പ്രേം നസീര്‍. പ്രേം നസീറും സത്യനുമായിരുന്നു മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നത്. സത്യന്‍ അവസാനമായി അഭിനയിച്ച സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി മുഖം കാട്ടിയതെങ്കില്‍ പ്രേം നസീര്‍ യാദൃശ്ചികമായി പകരക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ഈ ചിത്രത്തിന് ശേഷം കാലചക്രം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രേം നസീര്‍ ചോദിക്കുന്നത് ‘എനിക്ക് പകരം വന്ന ആളാണ് അല്ലേ’ എന്നായിരുന്നു. ഇതൊക്കെ യാദൃശ്ചികമെങ്കിലും പിന്നീട് മമ്മൂട്ടി ഒരു അനുഭവമായി നിറയുകയായിരുന്നു മലയാളത്തില്‍.

ഇപ്പോഴിതാ മമ്മൂട്ടി പ്രേം നസീറിനെക്കുറിച്ച് പറയുന്ന ചില വാക്കുകളാണ് വൈറലാവുന്നത്. ”പ്രേമം അദ്ദേഹത്തിന്റെ ജോലി തെറിപ്പിച്ചു. പകരക്കാരനായി വന്ന ആളായിട്ടാണ് ഞാന്‍ ‘കാലചക്രം’ എന്ന സിനിമയില്‍ അഭിനയിച്ചത്. ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദേഹം ആദ്യമായി എന്നോട് ചോദിച്ചത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. എനിക്ക് പകരം വന്ന ആള്‍ ആണല്ലേ എന്ന് ചോദിച്ചു. പക്ഷേ ആ സിനിമയിലെ ആ വേഷത്തിന് അപ്പുറത്തേക്ക് പ്രേം നസീറിന് പകരക്കാരനാകാന്‍ എനിക്ക് ഒട്ടും യോഗ്യതയില്ല” എന്നാണ് മമ്മൂട്ടി പറയുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യ സംഭാഷണ ചിത്രമായിരുന്നു കാലചക്രം. താരത്തിന്റെ രണ്ടാമത്തെ അഭിനയ ചിത്രവും. ശ്രീകുമാരന്‍ തമ്പിയുടെ സ്‌ക്രിപ്റ്റില്‍ നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. അന്തരിച്ച എ രഘുനാഥായിരുന്നു 1973 ല്‍ പുറത്തിറക്കിയ ചിത്രം നിര്‍മ്മിച്ചത്. ാമുകിയോടൊപ്പം നാട് വിട്ടു പോകുന്ന തോണിക്കാരനു പകരം വന്ന കടത്തുകാരന്റെ വേഷമായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടേത്. നാടുവിടുന്ന നായകനായി പ്രേം നസീറായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് മമ്മൂട്ടിയും പ്രേം നസീറും ഒന്നിച്ച് 15 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. പടയോട്ടം, അലകടലിനക്കരെ, ചക്രവാളം ചുവന്നപ്പോള്‍, തീരം തേടും തിര തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലത് മാത്രം.

സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകളാണ് മമ്മൂട്ടി എന്ന നടന്‍ നല്‍കിയിരിക്കുന്നത്. താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തുവരാനിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന സിനിമകള്‍.