28 Nov, 2024
Breaking News

News Block

1 min read

നൂറ്റാണ്ടുകളായി നിധികാക്കുന്ന ഭൂതം വരാൻ ഇനി 28 ദിവസം; ബറോസ് പുത്തൻ പോസ്റ്ററുമായി താരം

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യാൻ ഇനി ഇരുപത്തി എട്ട് ദിവസം മാത്രം. ഇതിനോട് അനുബന്ധിച്ച്…
1 min read

മേയ് ഒൻപത് മുതൽ ആവേശം ഒടിടിയിൽ; സ്ട്രീം ചെയ്യുന്നതിവിടെ

ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ആവേശം സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സിനിമയുടെ ഒടിടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. മേയ് ഒൻപതിന് ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള […]

1 min read

പ്രേക്ഷകർ കാത്തിരുന്ന ആ കോംബോ നടക്കുമോ?? പ്രതികരണവുമായി രാജ്‍കമല്‍ ഫിലിംസ്

37 വര്‍ഷങ്ങള്‍ക്ക് ശേഷം മണി രത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം. തഗ് ലൈഫ് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ സൃഷ്ടിച്ച ഹൈപ്പിന് കാരണം മറ്റൊന്നുമല്ല. മലയാളികളെ സംബന്ധിച്ച് മറ്റൊരു കാര്യം കൂടി ഈ ചിത്രത്തില്‍ കൗതുകം കൂട്ടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന പ്രഖ്യാപനമായിരുന്നു അത്. മലയാളത്തില്‍ നിന്ന് മറ്റ് താരങ്ങള്‍ കൂടി ചിത്രത്തില്‍ എത്തുമെന്നും പിന്നീട് പ്രഖ്യാപനം വന്നിരുന്നു. ഐശ്വര്യ ലക്ഷ്‍മിയും ജോജു ജോര്‍ജുമായിരുന്നു അത്. എന്നാല്‍ […]

1 min read

”പോസ്റ്ററുകൾ കണ്ടപ്പോൾ ഭ്രമയു​ഗം വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു”; ആളുകൾ സ്വീകരിക്കപ്പെടുമോ എന്ന് സംശയിച്ചെന്ന് സിബി മലയിൽ

മലയാളികൾക്ക് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ റിപ്പീറ്റ് വാല്യു ഉള്ളതായിരുന്നു. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമാണ്. ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ച സിബി മലയിലിന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രം 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ്. ആസിഫ് അലി നായകനായെത്തിയ […]

1 min read

ഏറ്റവും സ്വാധീനിച്ച ആ മലയാള സിനിമയുടെ പേര് പറഞ്ഞ് ഫഹദ് ഫാസിൽ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാലില്‍ ഒരാളായിട്ടാണ് ഫഹദ് ഫാസിലിനെ കാണുന്നത്. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. പക്ഷെ ആദ്യ സിനിമ എട്ടു നിലയില്‍ പൊട്ടി. ഇതോടെ അഭിനയത്തില്‍ നിന്നുമാത്രല്ല, രാജ്യത്തു നിന്നു തന്നെ ഓടിയൊളിക്കുകയായിരുന്നു ഫഹദ്.അവിടെ നിന്നും ഫഹദ് തിരികെ വരുന്നത് സ്വന്തം കരിയര്‍ മാത്രമല്ല, മലയാള സിനിമയുടെ മുഖം തന്നെ മാറ്റി മറിച്ചു കൊണ്ടാണ്. ഇന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സിനിമകള്‍ ചെയ്യുന്ന, തന്റെ അഭിനയ മികവു കൊണ്ട് ലോകത്തിന്റെ കയ്യടി […]

1 min read

തകർപ്പൻ ഫാൻബോയ് ചിത്രവുമായി ലാലേട്ടൻ…!! തരുൺ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ്

മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്നത് മോഹൻലാല്‍ ചിത്രത്തിന്റെ വിശേഷണപ്പേരാണ്. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടേതായി ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.ജേക്ക്‍സ് ബിജോയിയാണ് എല്‍ 360ന്റെ സംഗീതം നിര്‍വഹിക്കുന്നത് എന്നതാണ് പുതിയ അപ്‍ഡേറ്റ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും […]

1 min read

” ഡിജോ ജോസിൻ്റെ സിനിമ കൊള്ളേണ്ടിടത്തൊക്കെ കൊണ്ടിട്ടുണ്ട് എന്ന് വ്യക്തം”

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ.’ ചിത്രത്തിന്റെ റിലീസിന് ഒരുദിവസം മുൻപ് തിരക്കഥാകൃത്ത് നിഷാദ് കോയ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലടക്കം നിഷാദ് തെളിവുകൾ നിരത്തിയതോടെ കുറച്ച് ദിവസമായി സംഭവത്തെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ സജീവമായി നടക്കുകയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് തിരക്കഥാകൃത്ത് നിഷാദ് കോയ. മലയാളി ഫ്രം ഇന്ത്യ റിലീസു ചെയ്യുന്നതിന് ഒരു ദിവസം മുൻപ് ചിത്രത്തിൻ്റെ […]

1 min read

പുലി മുരുകനെയും പിന്നിലാക്കി രം​ഗൻ ചേട്ടൻ; ആവേശം കവച്ച് വെക്കാൻ ഇനി മൂന്ന് സിനിമകൾ മാത്രം

മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണ്. 2024 പിറന്നതോടെ ഇറങ്ങുന്ന ചിത്രങ്ങളിൽ 90 ശതമാനവും ഹിറ്റടിക്കുകയാണ്. വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും പുതിയ കണ്ടെത്തലുകളിലൂടെ കടന്ന് പോകുന്ന മലയാള സിനിമ, ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ മാതൃകയാണ്. ഒടിടി വിപ്ലവം ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഭാഷാ സിനിമയും മലയാളം തന്നെയാണ്. ഒടിടിയുടെ കടന്ന് വരവോടെ മറുഭാഷാ പ്രേക്ഷകരിലേക്കും മലയാള സിനിമയുടെ ഖ്യാതി എത്താൻ തുടങ്ങി. ആദ്യം ഒടിടിയിൽ മാത്രം മലയാള സിനിമകൾ കണ്ടവർ ഇപ്പോൾ തിയറ്ററുകളിലേക്കും എത്തുന്നുണ്ട്. അതിൻറെ […]

1 min read

മമ്മൂട്ടിച്ചിത്രം ടർബോ പിന്നിലാക്കിയത് കമൽഹാസന്റെ ഇന്ത്യൻ രണ്ടിനെ; ഇത് അഭിമാന നേട്ടം

മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മാസ് ആക്ഷൻ കോമ‍ഡി ജോണറിലുള്ള ഈ ചിത്രം പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇതിനിടെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയിൽ രണ്ടാം സ്ഥാനം ടർബോ നേടി എന്ന സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. ടീസറടക്കം പുറത്തു വിടുന്നതിനു മുന്നേ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വരുന്നത്. മേയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കമൽഹാസന്റെ ‘ഇന്ത്യൻ […]

1 min read

”വിപണിയോട് ഒത്തുതീർപ്പില്ലാതെ മറ്റൊരു സിനിമ സാധ്യമാണെന്ന് തെളിയിച്ച കലാകാരൻ”; ഹരികുമാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മലയാളത്തിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിൻറെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ രംഗത്ത്. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് കലാമൂല്യത്തിൻറെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാറെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവർത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളിൽ ഒരാളായിരുന്നു ഹരികുമാർ. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു […]

1 min read

നൂറ് കോടിയോ, അതുക്കും മേലെയോ? മോഹൻലാലിന്റെ ബറോസ് റിലീസ് പ്രഖ്യാപിച്ചു

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് ബറോസ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. പിന്നാലെ വന്ന ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോഹരമായ ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബറോസില്‍ പ്രതീക്ഷയേകുന്ന വേറിട്ട ഒരു പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്.ജിജോ പുന്നൂസ് എഴുതിയ […]