News Block
Fullwidth Featured
‘ടാലന്റിനപ്പുറത്ത് ആള്‍ക്കാരോടുള്ള പെരുമാറ്റം, ഡെഡിക്കേഷന്‍ എന്നിവയെല്ലാമാണ് ഇപ്പോഴും മമ്മൂട്ടി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നത്’ ; അനുമോള്‍
പാരലല്‍ സിനിമകളില്‍ കൂടുതലും കാണുന്ന നടിയാണ് അനുമോള്‍. ഞാന്‍, അകം, ഇവന്‍ മേഘരൂപന്‍, ചായില്യം, തുടങ്ങി നിരവധി സിനിമകളില്‍ അനുമോള്‍ ശ്രദ്ധേയ വേഷം ചെയ്തു. വെടിവഴിപാട് എന്ന സിനിമയില്‍ ചെയ്ത വേഷത്തിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. വാരി വലിച്ച് സിനിമകള്‍ ചെയ്യാതെ കഥാപാത്രങ്ങള്‍ നോക്കി സിനിമ ചെയ്യുന്ന അനുമോളുടെ കരിയറില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഇവയില്‍ മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടിട്ടിണ്ട്. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അനുമോള്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ […]
“പിന്നെ മമ്മൂക്കയുടെ കാര്യം ഞാൻ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പതിവു പോലെ ലൂക്ക് ആയി പൊളിച്ചടുക്കിയിട്ടുണ്ട് ഇക്ക”… മനസ്സ് തുറന്ന് സിനിമ പ്രേക്ഷക
മമ്മൂട്ടിയെ നായകനാക്കി നിസാം സംവിധാനം ചെയ്ത ‘റോഷാക്ക്’ അടുത്തിടെയാണ് ആരാധകർക്ക് മുന്നിൽ എത്തിയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇപ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. പ്രഖ്യാപന സമയം മുതൽ സസ്പെൻസും നിഗൂഢതയും നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമ കണ്ടു ഇറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് എക്സൈറ്റഡ് ആയിരിക്കുകയാണ്. ഇതൊരു സൈക്കിക് ത്രില്ലർ […]
25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ചരിത്ര വിജയം നേടി രണ്ടാം വാരത്തിലേക്ക് റോഷാക്ക്….!
കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ഭീഷ്മപര്‍വ്വം, തല്ലുമാല, ന്നാ താന്‍ കേസ് കൊട് ചിത്രങ്ങള്‍ വന്നതോടെ അത്തരം ആശങ്കകള്‍ ആഹ്ലാദത്തിന് വഴിമാറി. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കും എത്തിയിരിക്കുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആയിരുന്നു. ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ […]
‘കണ്ണൂകളിലൂടെയാണ് ആസിഫ് അലി റോഷാക്കിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്, അവനോട് മനസ് നിറഞ്ഞ സ്‌നേഹം മാത്രം’; മമ്മൂട്ടി പറയുന്നു
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ആസിഫ് വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. യുവാക്കള്‍ക്കിടയിലും കുടുംബപ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടനാണ് ഇന്ന് ആസിഫ് അലി. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഏകദേശം അറുപതിലധികം ചിത്രങ്ങളില്‍ ആസിഫ് നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. കരിയറില്‍ ഉടനീളം അതിഥി വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള ആസിഫ്, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിലും എത്തിയിരുന്നു. […]
‘റോഷാക്ക് എനിക്ക് രോമാഞ്ചമായിരുന്നു…! കാച്ചി കുറുക്കിയ, കത്തി പോലെ കുത്തി കയറുന്ന സംഭാഷണങ്ങള്‍’; ദേവികയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു
പ്രഖ്യാപന സമയം മുതല്‍ സസ്‌പെന്‍സും നിഗൂഢതയും നിറച്ച ചിത്രമായിരുന്നു റോഷാക്ക്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തിയേറ്ററിലെത്തിയത്മുതല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡികളില്‍ തുടര്‍ന്നകൊണ്ടിരിക്കുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം 15കോടിയ്ക്ക് മുകളില്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. […]
കാത്തിരിപ്പിനൊടുവിൽ ആക്ഷനും സസ്പെൻസും നിറഞ്ഞ മാസ്സ് ചിത്രം ഇനി തിയേറ്ററുകളിലേക്ക്; മോഹൻലാലിന്റെ മോൺസ്റ്റർ ഒക്ടോബർ 21 – ന് റിലീസ് ചെയ്യും
‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് […]
‘യാത്ര തുടരട്ടെ…മഹായാനം തുടരട്ടെ…അനുഗ്രഹീതനായി തുടരുക മമ്മുക്കാ’; കുറിപ്പ് വൈറല്‍
നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്ര തെരഞ്ഞെടുപ്പും നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളിലെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാവുകയാണ് സോഷ്യല്‍ മീഡിയകളില്‍. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതുമക്ക് പിന്നാലെയാണ് മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ യാത്ര. മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നതും ഓരോ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴും നമുക്ക് കാണാന്‍ സാധിക്കും. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നിതിന്‍ നാരായണന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ […]
തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളും ഐഎഫ്എഫ്കെയില്‍ ; എസ് ഹരീഷിന് മാത്രം സാധിച്ച അതുല്യനേട്ടം
ചുരുളി, ജല്ലിക്കട്ട് എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ രചിച്ച് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത തിരക്കഥാകൃത്താണ് എസ് ഹരീഷ്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചചെയ്യുന്നത്. നാല്‍പ്പത്താറാമത് വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിനാണ് ലഭിച്ചത്. മീശ നോവലിനെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തുവന്നിരുന്നു. എന്നാലിപ്പോഴിതാ 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എസ് ഹരീഷ്. ഹരീഷ് തിരക്കഥയൊരുക്കിയ നാല് ചിത്രങ്ങളാണ് ഇത്തവണത്തെ ഐഎഫ് എഫ്‌കെയില്‍ എത്തുന്നത്. ‘നന്‍പകല്‍ നേരത്ത് […]
ഇത്തവണ ഐഎഫ്എഫ്കെയിൽ തിളങ്ങാൻ മമ്മൂട്ടിയുൾപ്പെടെ ഒരുകൂട്ടം മഹാരാജാസുകാരും ; വെറും 12,000 രൂപയ്ക്ക് മഹാരാജാസുകാർ നിർമ്മിച്ച ‘ബാക്കി വന്നവർ’ മുഖ്യാകർഷണമാകും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐഎഫ്എഫ്കെ അന്താരാഷ്ട്ര ചലച്ചിത്രമേള. 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കാണ് ഡിസംബറിൽ തുടക്കം കുറിക്കാൻ പോകുന്നത്. ഇതിനോടനുബന്ധിച്ച് മലയാളസിനിമയിൽ നിന്നും ഒരുപിടി മികച്ച ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ ഇടം നേടിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന അറിയിപ്പ് എന്നീ രണ്ട് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ […]
‘ചരട് വലികള്‍ നടത്താന്‍ അറിഞ്ഞിരുന്നെങ്കില്‍ അപ്പ എത്രയോ വലിയ നടനായേനെ’ ; കാളിദാസ് ജയറാം
ബാലതാരമായി എത്തി ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടി ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാമിന്റെയും പര്‍വതിയുടെയും മകനായ കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് സിനിമയിലേക്ക് എത്തുന്നത്. 2000 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. എന്റെ വീട് അപ്പുന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം […]