കാത്തിരിപ്പ് അവസാനി പ്പിക്കുന്നു, ‘രോമാഞ്ചം’ ഉടൻ ഒടിടിയിലേക്ക്
1 min read

കാത്തിരിപ്പ് അവസാനി പ്പിക്കുന്നു, ‘രോമാഞ്ചം’ ഉടൻ ഒടിടിയിലേക്ക്

സൗബിന്‍ സാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവ് ചിത്രം സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. പ്രേക്ഷകർ തിയേറ്ററിൽ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രം ഉടന്‍ ഒടിടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത് . ഈ മാസം തന്നെ സിനിമ ഒടിടിയിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ റിലീസ് തിയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2023 ഫെബ്രുവരി 3നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത് . ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ഒന്നടങ്കം ലഭിച്ചത്.

ഹൊറര്‍ കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രമാണ് രോമാഞ്ചം. നാളുകള്‍ക്ക് ശേഷമാണ് തിയേറ്റര്‍ ഒന്നടങ്കം, ആദ്യാവസാനം ചിരിച്ച്‌ ആസ്വദിക്കുന്ന ഒരു ചിത്രം വരുന്നതെന്ന് പ്രേക്ഷകർ പറഞ്ഞത് . ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു .ജോണ്‍ പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സിന്റെയും , ഗപ്പി സിനിമാസിന്റെയും  ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രമാണ് രോമാഞ്ചം . ബാംഗ്ലൂർ നഗരത്തിലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞത് . 60 കോടിയോളം കളക്ഷനാണ് ചിത്രം തിയേറ്ററിൽ നേടിയെടുത്തത് .

കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം കേരളത്തില്‍ നിന്ന്  32 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിക്കഴിഞ്ഞത് . ഓവര്‍സീസ് കളക്ഷന്‍ മാത്രം 17 കോടിയോളമാണ്. കേരളത്തിന് പുറത്ത് മാത്രം 3 കോടിക്കടുത്ത് ചിത്രം നേടിയെടുത്തു . ചെമ്പൻ വിനോദും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുശിന്‍ ശ്യാം ആണ് സിനിമയുടെ സംഗീത സംവിധാനം ചെയ്തത് . സാനു താഹിര്‍ ഛായാഗ്രഹണം, കിരണ്‍ ദാസ് എഡിറ്റിങ്, കോസ്റ്റ്യൂംസ് മഷര്‍ ഹംസം , മേക്കപ്പ് ചെയ്തത് – ആര്‍.ജി വെയ്നാടന്‍, സൗണ്ട് ഡിസൈനർ – എം.ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു പി.കെ ആണ് , സ്റ്റില്‍സ് – ആര്‍. റോഷനനും . സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനു എത്തിച്ചത് . ചിത്രം തിയറ്ററിൽ എത്തിയതിനു ശേഷം മികച്ച അഭിപ്രായം വന്നതിനു പിന്നാലെ ഒ ടി ടി യിൽ എന്നാണ് റിലീസ് എന്നറിയാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു.