“ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ… എന്റെ ഇഷ്ടമാണ് എന്റെ ശരീരം എങ്ങനെ ഇരിക്കണം എന്ന്” : നിവിന്‍ പോളി പറയുന്നു
1 min read

“ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ… എന്റെ ഇഷ്ടമാണ് എന്റെ ശരീരം എങ്ങനെ ഇരിക്കണം എന്ന്” : നിവിന്‍ പോളി പറയുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമാ മേഖലയിൽ തനതായ സ്ഥാനം കണ്ടെത്തിയ നടനാണ് നിവിൻ പോളി. ഇടവിട്ടു വരുന്ന താരത്തിന് സിനിമകൾക്കെല്ലാം വലിയ പ്രാധാന്യം തന്നെയാണ് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത് ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ചിത്രമായ മഹാവീര്യര്‍ തിയേറ്ററുകളിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. നിവിനെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ഒരു കോർട്ട് ഡ്രാമ ജോണറിൽ ഒരുങ്ങിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മാതൃഭൂമിയിൽ എത്തിയപ്പോൾ വർഷങ്ങളായി നിവിൻ പോളിക്ക് നേരെ നടക്കുന്ന ബോഡി ഷെയ്മിങ് എങ്ങനെ മറികടന്നു എന്ന് അവതാരകൻ ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഓരോ വ്യക്തിക്കും നേരെയും ബോഡി ഷെയ്മിങ് നടത്തുമ്പോൾ അത് പറയുന്നവർ അവിടുന്ന് പറഞ്ഞോട്ടെ എന്ന് കരുതണം. ബോഡി ഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ എന്നും ഒരു വ്യക്തിയുടെ ഇഷ്ടമാണ് അവരുടെ ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത്. ഓരോ കഥാപാത്രത്തിനും അനുസരിച്ച് ശരീരം മാറ്റം വരുത്തുന്ന ആളാണ് താനെന്നും. ഇപ്പോൾ അഭിനയിച്ച സിനിമകളിലെല്ലാം ഫിറ്റ്നസിന് വലിയ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് തനിക്ക് ആ കാര്യങ്ങൾ അധികം ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല എന്നാൽ ഇനിയങ്ങോട്ട് അത്തരത്തിലുള്ള കഥാപാത്രങ്ങൾ വരികയാണ് ഇനി ഇതിൽ കൂടുതൽ ശ്രദ്ധിക്കും. ഒരാൾ ഇങ്ങനെ നടക്കണമെന്നും അയാളുടെ ശരീരപ്രകൃതി എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും നിവിൻപോളി കൂട്ടിച്ചേർത്തു.

എം മുകുന്ദൻ കഥയാണ് സിനിമയുടെ ആധാരമായി എടുത്തിരിക്കുന്നത് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. സിനിമയിൽ ആസിഫ് അലി ലാൽ ലാലു അലക്സിനെ തുടങ്ങി വലിയ താരത്തിലെ തന്നെ ഉണ്ട് ഈ മാസം ഇരുപത്തി ഒന്നാം തീയതി തീയേറ്ററിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ടൈം ട്രാവൽ ഫാന്റസി തുടങ്ങി വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.