” എന്റെ ലക്ഷ്യം സിനിമ മാത്രമാണ്, വിവാഹമടക്കമുള്ള എന്റെ എല്ലാ ബന്ധങ്ങളും പരാജയമായിരുന്നു.” – ഷൈൻ ടോം ചാക്കോ
1 min read

” എന്റെ ലക്ഷ്യം സിനിമ മാത്രമാണ്, വിവാഹമടക്കമുള്ള എന്റെ എല്ലാ ബന്ധങ്ങളും പരാജയമായിരുന്നു.” – ഷൈൻ ടോം ചാക്കോ

വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. വിമാനത്തിന്റെ കോക്ക്പ്പിറ്റൽ കയറാൻ ശ്രമിച്ചു എന്ന പേരിലായിരുന്നു അടുത്തകാലത്ത് താരത്തിന്റെ പേരിൽ വിവാദമുയർന്നിരുന്നത്. പുതിയ ചിത്രമായ ഭാരത സർക്കസിന്റെ പ്രമോഷൻ സംബന്ധമായി ആയിരുന്നു ഇങ്ങനെയൊരു നാടകീയമായ സംഭവം നടന്നത്. അതിനുശേഷം താരം മാപ്പ് അപേക്ഷിക്കുകയും ചെയ്തു. താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്നത് സിനിമ മാത്രമാണ് എന്നും തനിക്ക് അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് മറ്റൊന്നും അന്വേഷിക്കാൻ സാധിക്കുന്നില്ല എന്നുമാണ് താരം പറയുന്നത്. വാക്കുകൾ ഇങ്ങനെയാണ്, എന്റെ ജീവിതത്തിൽ സിനിമയല്ലാതെ ഒന്നും നടക്കുന്നില്ല.

അതുകൊണ്ടു തന്നെ എന്റെ അച്ഛനും അമ്മയോടും അനുജനോടും അനുജത്തിയോടും ഉള്ള ബന്ധത്തിൽ ഞാൻ വളരെയധികം പരാജയമാണ്. എന്തിനാണ് കൂടുതൽ പറയുന്നത് എന്റെ വിവാഹബന്ധം പോലും കാത്തുസൂക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ ക്യാമറക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. അതിനു വേണ്ടിയാണ് ഞാൻ മറ്റുബന്ധങ്ങളിൽ പരാജയപ്പെടുന്നത്. നമ്മുടെ കൂടെ വീട്ടുകാർ എത്ര വർഷം ഉണ്ടാകാനാണ്. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത്. ആളുകളെയല്ല, നമ്മൾ കൂടെ കൊണ്ടുപോകുന്നത് നമ്മുടെ ആത്മാവിനെയാണ്. അതിനിടയിൽ മറ്റാരെയും കൊണ്ടുവന്ന് അവരെ ഓവറായി നമ്മുടെ ഉള്ളിലേക്ക് എടുത്ത് നമ്മുടെയും അവരുടെയും ജീവിതം ദുരിതപൂർണ്ണമാക്കരുത് എന്നാണ് ചാക്കോ പറയുന്നത്. എന്നാൽ പലപ്പോഴും താരം അഭിമുഖങ്ങളിൽ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത് എന്നും ലഹരി ഉപയോഗിക്കാറുണ്ട് എന്നും ഉള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്റുകൾ വരാറുണ്ട്.

ഇതിനെക്കുറിച്ചും താരം പറയുന്നുണ്ട്. ഞാൻ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നു എന്ന് പറയുന്നവരുണ്ട്. അപ്പോൾ ആരാണിത് കൃഷി ചെയ്യുന്നതെന്ന് ചിന്തിക്കാറുണ്ടോ.? കൃഷി ചെയ്യുന്നത് കൊണ്ടാണല്ലോ ഇത് കഴിക്കുന്നത് എന്നും ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പലപ്പോഴും വിവാദ പരാമർശമായി മാറുകയാണ് ചെയ്യാറുള്ളത്. എന്നാൽ എന്തെങ്കിലും ഒരു കാര്യം പറഞ്ഞതിനുശേഷം അതിൽ തന്റെ ഭാഗത്തു തെറ്റ് ഉണ്ടെങ്കിൽ അതിൽ മാപ്പ് ചോദിക്കാനും മടിയില്ലാത്ത വ്യക്തിയാണ് ഷൈൻ. സ്വാഭാവിക അഭിനയത്തിലൂടെ ആണ് അദ്ദേഹം പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ ഇടം നേടിയെടുത്തത്. അഭിമുഖങ്ങളിലൊക്കെ എങ്ങനെ സംസാരിച്ചാലും ക്യാമറയ്ക്ക് മുൻപിൽ തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.