“ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്. അത് ഇവിടെ പറയാൻ കൊള്ളൂല”- മമ്മൂട്ടി 
1 min read

“ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്. അത് ഇവിടെ പറയാൻ കൊള്ളൂല”- മമ്മൂട്ടി 

കേരളം മുഴുവനായി ഭീതിയോടെ നോക്കി കണ്ട ഒരു വർഷമായിരുന്നു 2018. ഇത്രയും വലിയൊരു പ്രളയം കേരളം കണ്ടത് 90 കളിലായിരുന്നു എന്നതാണ് സത്യം. അത്രത്തോളം ആളുകളെ ഭീതിയിലാഴ്ത്തി ഒരു പ്രളയമായിരുന്നു 2018ലെ മഹാപ്രളയം. അന്ന് ജീവിതം നഷ്ടപ്പെട്ടവർ നിരവധിയാണ്. ആ പ്രളയം ബാക്കിവെച്ച അവശേഷിപ്പുകളിൽ നിന്നും ഇന്നും കരകയറാത്തവരും നിരവധി പേരാണ്. ഇപ്പൊൾ ഈ മഹാപ്രളയത്തെ പശ്ചാത്തലമാക്കി സംവിധായകനായ ജൂഡ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രമായ 2018 ന്റെ ടീസർ ആണ് പുറത്തു വന്നത്. മമ്മൂട്ടി ആയിരുന്നു വേദിയിൽ വച്ച് ടീസർ അനൗൺസ് ചെയ്തത്.

ചിത്രത്തിൽ ടോവിനോ തോമസ് ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, സുധീഷ്, ഇന്ദ്രൻസ്, അജു വർഗീസ്, ലാൽ, ജാഫർ ഇടുക്കി, വിനീത് ശ്രീനിവാസൻ തുടങ്ങി ഒരു വലിയനിര തന്നെയാണ് അണിനിരക്കുന്നത്. ടീസർ സമയത്ത് അണിയറ പ്രവർത്തകർ എല്ലാം തന്നെ മമ്മൂട്ടിക്കൊപ്പം വേദിയിൽ എത്തിയിരുന്നു. ഇതിനിടയിൽ വേദിയിൽ വെച്ച് അവതാരകൻ കുഞ്ചാക്കോ ബോബനോട്‌ മമ്മൂട്ടിയോടെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന് ആയിരുന്നു ചോദിച്ചത്. ഇപ്പോഴേ അദ്ദേഹത്തെ കിട്ടുകയുള്ളൂ എന്നും വേഗം ചോദിക്കു എന്നും അവതാരകൻ പറഞ്ഞു. ഇതിന് മറുപടി പറഞ്ഞത് മമ്മൂട്ടിയായിരുന്നു.

കുഞ്ചാക്കോ ബോബൻ തന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചിട്ടുണ്ടെന്നും അതൊന്നും ഇവിടെവെച്ച് പറയാൻ പറ്റില്ലെന്നുമാണ് മമ്മൂട്ടി അദ്ദേഹത്തെ ട്രോളി കൊണ്ട് രസകരമായി പറഞ്ഞത്. ചാക്കോ എന്നോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്. അത് ഇവിടെ പറയാൻ കൊള്ളൂല. ഓരോരുത്തരും ചോദിച്ചു ചോദിച്ചു എന്റെ കയ്യിലെ കാശ് തീർന്നു. ഞാൻ പോവുകയാണ് ഇനിയും ചോദിച്ചു എന്നെ നിർത്തേണ്ട എന്നാണ് രസകരമായ രീതിയിൽ മമ്മൂട്ടി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. വേദിയിൽ വച്ച് വല്ലാത്തൊരു എനർജിയിലായിരുന്നു മമ്മൂട്ടി സംസാരിച്ചത്. വേദിയിൽ ഉള്ള മുഴുവൻ പ്രേക്ഷകരെല്ലാം തന്നെ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഓരോരുത്തർക്കും തഗ് മറുപടികൾ ആയിരുന്നു മമ്മൂക്ക നൽകിയിരുന്നത്. യുവതാരനിരയ്ക്ക് ഒപ്പം അവരുടെ പ്രായത്തിലുള്ള ഒരാളെപ്പോലെ മമ്മുക്ക മാറുകയായിരുന്നു ആ നിമിഷം ചെയ്തിരുന്നത്. ഓരോ സിനിമപ്രേമിയ്ക്കും ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത ഒരു മനോഹരമായ ഫ്രെയിം തന്നെയായിരുന്നു അത്.