ആറാട്ടിന്റെ നിരാശ മോൺസ്റ്റർ തീർത്തോ? ; എങ്ങിനെയുണ്ട് ലാലേട്ടൻ പടം? ; പ്രേക്ഷക – അഭിപ്രായമാറിയാം
1 min read

ആറാട്ടിന്റെ നിരാശ മോൺസ്റ്റർ തീർത്തോ? ; എങ്ങിനെയുണ്ട് ലാലേട്ടൻ പടം? ; പ്രേക്ഷക – അഭിപ്രായമാറിയാം

മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ്‌ എഴുതിയ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണ എഴുതി ബ്ലോക്ബസ്റ്റർ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാലിന്റെ മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയായ മോൺസ്റ്റർ ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. അത്ര വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ പ്രേക്ഷകന്റേയും അഭിപ്രായം. ഇപ്പോൾ ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകരുടെ ജനുവിൻ അഭിപ്രായങ്ങൾ ഓരോന്നായി പുറത്തുവരുന്നുണ്ട്. ആകെ മൊത്തത്തിൽ മോൺസ്റ്ററിന് സമ്മിശ്ര പ്രതികരണങ്ങളാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

മോഹൻലാലിന്റെ സിനിമ ആയതുകൊണ്ട് തന്നെ മോൺസ്റ്റർ എങ്ങനെയുണ്ടെന്ന് അറിയാൻ സിനിമാ പ്രേക്ഷകർക്ക് ആകാംഷയാണ്. പല മീഡിയകളിലൂടെ യൂട്യൂബിലും മറ്റും ഇപ്പോൾ തിയേറ്റർ റെസ്പോൺസുകൾ പുറത്തുവിടുന്നുണ്ട്. രാവിലെ തന്നെ ഫാൻ ഷോകൾ ഉണ്ടായിരുന്നതിനാൽ കൂടുതലും ആരാധകരുടെ അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷവർക്കിയുടേത് അടകം അഭിപ്രായങ്ങൾ എങ്ങിനെയെന്ന് അറിയുവാൻ ആരാധകർ കാത്തിരിക്കുകയാണ്. തിയറ്ററിൽ ഫ്ലോപ്പായ, ആരാധകരെ തീർത്തും നിരാശപ്പെടുത്തിയ ആറാട്ടിനു ശേഷമുള്ള മോഹൻലാലിന്റെ ഒരു എന്റർടൈൻമെന്റ് തീയറ്റർ പടം എന്ന രീതിയിൽ മോൺസ്റ്റർ വളരെയേറെ നിർണായകമായാണ് മോഹൻലാൽ ആരാധകർ ഉറ്റുനോക്കുന്നത്.

 

പുലിമുരുകൻ പോലെയല്ല എങ്കിലും കോമഡിയും അത്യാവശ്യം ആക്ഷനും ഒക്കെയായി നല്ലൊരു സിനിമയാണ് മോൺസ്റ്റർ.. ലാഗ് ഇല്ലാ. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടും.. അല്പം സ്ലോ പേസാണ്.. മോഹൻലാലിന്റെ നല്ലൊരു തിരിച്ചുവരവാണ്.. എന്തായാലും നിരാശപ്പെടുത്തില്ല എന്നിങ്ങനെ അനുനിമിഷം ഒട്ടനവധി അഭിപ്രായങ്ങളാണ് മോൺസ്റ്റർ സിനിമ കണ്ടുകഴിഞ്ഞ പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി രേഖപ്പെടുത്തുന്നത്. എന്നാൽ ചിലർക്ക് നിരാശയാണ് മോൺസ്റ്റർ സമ്മാനിച്ചത്. സ്ഥിരം ക്ലീഷേ ആഖ്യാന ശൈലിയാണ് മോൺസ്റ്ററും പിന്തുടർന്നിരിക്കുന്നത് എന്നാണ് പ്രേക്ഷകരിൽ ചിലർ പറയുന്നത്. തിരക്കഥാകൃത്തായ ഉദയകൃഷ്ണയ്ക്ക് എപ്പോഴാണ് ഇനി ബോധം വയ്ക്കുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്. പക്ഷെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമയാണ് മോൺസ്റ്റർ എന്നാണ് പൊതുവായ അഭിപ്രായം എന്ന് കണക്കാക്കാം.

News summary : Monster Reviews All Over.