വൈശാഖിൽ വിശ്വാസം ഉണ്ടായിരുന്നു. മോഹൻലാൽ വൈശാഖ് ആക്ഷൻ ഒക്കെ തീ കോംബോ..” : മോൺസ്റ്റർ കണ്ടുകഴിഞ്ഞ് പ്രേക്ഷകൻ പറയുന്നു
1 min read

വൈശാഖിൽ വിശ്വാസം ഉണ്ടായിരുന്നു. മോഹൻലാൽ വൈശാഖ് ആക്ഷൻ ഒക്കെ തീ കോംബോ..” : മോൺസ്റ്റർ കണ്ടുകഴിഞ്ഞ് പ്രേക്ഷകൻ പറയുന്നു

മലയാളത്തിന്റെ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി, ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ പ്രേക്ഷകന്റേയും അഭിപ്രായം. ഇപ്പോൾ ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകരുടെ ജനുവിൻ അഭിപ്രായങ്ങൾ പുറത്തുവരുന്നുണ്ട്. മോൺസ്റ്റർ എങ്ങനെയുണ്ടെന്ന് അറിയാൻ ഒരുകൂട്ടം പ്രേക്ഷകർക്ക് ആകാംഷയാണ്.

പടം കണ്ട പ്രേക്ഷകർ പൊതുവേ പറയുന്നത് നല്ലൊരു കോമഡി ആക്ഷൻ പടമാണ്, പക്ഷെ പുലിമുരുകന്റെ അത്രയും വന്നിട്ടില്ല എന്നാണ്. എന്നാൽ വാച്ചബിൾ ആയ ഒരു മൂവിയാണ് മോൺസ്റ്റർ എന്നും കുടുംബ പ്രേക്ഷകർക്ക് സകുടുംബം കാണാൻ പറ്റുന്ന ഒരു നല്ല എക്സ്പീരിയൻസ് ആയിരിക്കും മോൺസ്റ്റർ എന്നുമാണ് പലരുടെയും പൊതുവായ അഭിപ്രായം. യൂട്യൂബിലും മറ്റും ഇപ്പോൾ തിയേറ്റർ റെസ്പോൺസുകൾ പല മീഡിയകളിലൂടെ പുറത്തുവിടുന്നുണ്ട്. ഫാൻ ഷോ ഉണ്ടായിരുന്നതിനാൽ കൂടുതലും ആരാധകരുടെ അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫ്ലോപ്പായ ആറാട്ടിനു ശേഷമുള്ള മോഹൻലാലിന്റെ ഒരു എന്റർടൈൻമെന്റ് തീയറ്റർ പടം എന്ന രീതിയിൽ മോൺസ്റ്റർ വളരെ നിർണായകമായാണ് മോഹൻലാൽ ആരാധകർ നോക്കികാണുന്നത്.

മോൺസ്റ്റർ കണ്ടുകഴിഞ്ഞ ശേഷം അമൽ എന്നൊരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് ഇങ്ങനെ..

“വൈശാഖിൽ വിശ്വാസം ഉണ്ടായിരുന്നു. മോഹൻലാൽ വൈശാഖ് ആക്ഷൻ ഒക്കെ തീ കോംബോ ആണെന്ന് ഒറപ്പ് ആയിരുന്നു. Fight scenes ഒക്കെ വിചാരിച്ചത് പോലെ കിടു ആയിരുന്നു. ഫസ്റ്റ് ഹാഫ്. കഥ കുറച്ച് സ്ലോ ആണേലും നല്ല എൻഗേജിങ്ങാണ് Screenplay. കോമഡി ഒക്കെ നല്ല പോലെ ചെയ്തിട്ടുണ്ട്. ലാലേട്ടൻ പെർഫോമൻസ് & 62 വയസ്സിലെ ഈ fight കൈകാര്യം ഇങ്ങേർക്കെ പറ്റൂ.. Over all നല്ലൊരു സിനിമ!”

ഇങ്ങനെ അനുനിമിഷം ഒട്ടനവധി അഭിപ്രായങ്ങളാണ് മോൺസ്റ്റർ സിനിമ കണ്ടുകഴിഞ്ഞ പ്രേക്ഷകർ സോഷ്യൽ മീഡിയ വഴി രേഖപ്പെടുത്തുന്നത്. ചിലർ നിരാശപ്പെട്ടുവെന്ന് പറയുമ്പോളും ഭൂരിഭാഗത്തിനും സിനിമ ഇഷ്ടപ്പെട്ടു എന്നാണ് അറിയാൻ കഴിയുന്നത്. മോഹൻലാലിന്റെ നല്ലൊരു തിരിച്ചുവരവാണ് എന്ന് പറയുന്ന പ്രേക്ഷകരുമുണ്ട്.

 

News summary : Monster Audience Reviews.