ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍,’മലൈക്കോട്ടൈ വാലിബന്‍’ ഷൂട്ടിംഗ് പുരോഗമിക്കുന്നു
1 min read

ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍,’മലൈക്കോട്ടൈ വാലിബന്‍’ ഷൂട്ടിംഗ് പുരോഗമിക്കുന്നു


മലയാള സിനിമയുടെയും അഹങ്കാരമായ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾ വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.  മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുന്നു എന്ന വാർത്ത തന്നെ ഏവരും സന്തോഷത്തോടെയാണ് ഏറ്റെടുത്തത്
ഇപ്പോഴിതാ  സിനിമയുടെ പുതിയ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കളത്തിൽ എതിരാളികള്‍ ഇല്ലാതെ അജയ്യനായി ഏകദേശം 50 വര്‍ഷത്തോളം ഗുസ്തി ഗോദ ഭരിച്ച  ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമയായി മോഹൻ ലാല്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയുടെയും പശ്ചാത്തലത്തിലാണ് മലൈക്കോട്ടൈ വാലിബന്‍ പുറത്തിറങ്ങുന്നത്. ജനുവരി 18ന് രാജസ്ഥാനില്‍ സിനിമയുടെയും ചിത്രീകരണം ആരംഭിച്ചിരുന്നു.മറാഠി നടിയായ സൊണാലി കുല്‍ക്കര്‍ണി,ഹരീഷ് പേരടി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡും,മാക്‌സ് ലാബ് സിനിമാസും, ആമേന്‍ മൂവി മോണ്‍സ്റ്ററും, സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായതു കൊണ്ടു തന്നെ വ്യത്യസ്തത എന്തെങ്കിലും സിനിമയിൽ ഉണ്ടാകും എന്ന കാര്യത്തിന് ആർക്കും സംശയമില്ല.

ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ആരാധകർ ഉള്ളടക്കം കാത്തിരിക്കുന്ന ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ മോഹൻലാൽ എത്തുമ്പോൾ അതൊരു മികച്ച ദൃഷ്ടാനുഭവം ആയിരിക്കും എന്ന കാര്യത്തിന് ആരാധകർക്ക് യാതൊരു സംശയവുമില്ല. ചിത്രത്തിൽ മോഹൻലാൽ ഏത് ആയിരിക്കും എത്താൻ പോകുന്നത് എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. സിനിമയ്ക്ക് മുന്നോടിയായി താരം ഏറെ തയ്യാറെടുപ്പുകൾ എടുത്തിരുന്നു. അധികം വൈകാതെ ചിത്രം തീയറ്ററിലെത്തും എന്ന പ്രതീക്ഷയിലാണ് സിനിമ ആസ്വാദകരും മോഹൻലാൽ ആരാധകരും.