ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ ജയിലില്‍ കിടക്കേണ്ടി വരും; കടുത്ത നിയമവുമായി ഉത്തര കൊറിയ
1 min read

ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ ജയിലില്‍ കിടക്കേണ്ടി വരും; കടുത്ത നിയമവുമായി ഉത്തര കൊറിയ

ഉത്തര കൊറിയയില്‍ പുതിയ ഒരു നിയമം കൂടി പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. എന്താണെന്നല്ലെ… ഇനി കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ തടവിലാകുന്നത് മാതാപിതാക്കളാണ്. റേഡിയോ ഫ്രീ ഏഷ്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ നിയമം അനുസരിച്ച്, വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുമ്പോള്‍ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബര്‍ ക്യാമ്പുകളിലേക്കും കുട്ടികള്‍ക്ക് അഞ്ച് വര്‍ഷം തടവും ലഭിക്കും.

മക്കള്‍ ഹോളിവുഡ് പടം കണ്ടാല്‍ മാതാപിതാക്കള്‍ ജയിലിലാകും; നിയമം കടുപ്പിച്ച് ഉത്തരകൊറിയ

എന്നാല്‍ നേരത്തെയുള്ള നിമയം അനുസരിച്ച്, കുട്ടികള്‍ വിദേശത്തു നിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് ഗുരുതരമായ മുന്നറിയിപ്പ് നല്‍കുക എന്നതായിരുന്നു. എന്നാല്‍ ആ നിയമം മാറി പുതിയ നിയമം വന്നിരിക്കുകയാണ്. ഹോളിവുഡ് സിനിമകളും മറ്റും കാണുന്നത് പാശ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്നും അതിനാല്‍ അത് കാണുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കേണ്ടതില്ലെന്നാണ് കിം ജോങ് ഉന്‍ നേതൃത്വം നല്‍കുന്ന ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ തീരുമാനം.

Prison for North Korean parents who let their children watch Hollywood films

സോഷ്യലിസ്റ്റ് ആശയങ്ങള്‍ കുട്ടികളെ ‘ശരിയായി’ പഠിപ്പിക്കാനാണ് മാതാപിതാക്കള്‍ തയ്യാറാകേണ്ടത് എന്നാണ് കിം ഭരണകൂടം പറയുന്നത്. ഒരോ ഉത്തര കൊറിയന്‍ പൗരനും സര്‍ക്കാര്‍ സംവിധാനത്തില്‍ വിളിക്കുന്ന ആഴ്ചയിലുള്ള അയല്‍വക്ക യൂണിറ്റ് മീറ്റിംഗുകളില്‍ പങ്കെടുക്കണം. ഇത്തരത്തില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത ഒരു പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയന്‍ പൗരനാണ് റേഡിയോ ഫ്രീ ഏഷ്യയോട് പുതിയ നിയമം സംബന്ധിച്ച് പറഞ്ഞത്. ഈ യോഗങ്ങളില്‍ പുതിയ നിയമ പ്രകാരം മാതാപിതാക്കള്‍ക്ക് കടുത്ത മുന്നറിയിപ്പുകള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

North Korean parents to get prison time for letting their kids watch Hollywood, foreign films: report | Fox News

‘കുട്ടികളുടെ വിദ്യാഭ്യാസം വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് യോഗത്തിന് എത്തിയ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ തിരുത്തിയില്ലെങ്കില്‍, അവര്‍ മുതലാളിത്തത്തിന്റെ സ്തുതി പാഠകര്‍ ആകുകയും സോഷ്യലിസ്റ്റ് വിരുദ്ധരാകുകയും ചെയ്യും ‘ – സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതായി റേഡിയോ ഏഷ്യ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഉത്തരകൊറിയയിലേക്ക് ഹോളിവുഡ് ചിത്രങ്ങളും മറ്റും എത്തിച്ചാല്‍ വധശിക്ഷയിലൂടെ പോലും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. കഴിഞ്ഞ വര്‍ഷം, അവിടെ വളരെ വിചിത്രമായ സംഭവം നടന്നിരുന്നു. ദക്ഷിണ കൊറിയന്‍, അമേരിക്കന്‍ സിനിമകള്‍ കണ്ടതിന് രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. നഗരത്തിലെ എയര്‍ഫീല്‍ഡില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണ് രണ്ട് കൗമാരക്കാരെ വധിച്ചത്. ഇത് പോലെ തന്നെ കെ-ഡ്രാമ എന്ന് അറിയിപ്പെടുന്ന ദക്ഷിണകൊറിയന്‍ സിനിമകളും സീരിസുകളും കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

North Korea warns parents who let children watch Hollywood films they will be sent to prison camps | Daily Mail Online