വാളേന്തിയ വാലിബൻ; ഊഹാപോഹങ്ങൾ കാറ്റിൽപ്പറത്തി എൽജെപിയും മോഹൻലാലും
1 min read

വാളേന്തിയ വാലിബൻ; ഊഹാപോഹങ്ങൾ കാറ്റിൽപ്പറത്തി എൽജെപിയും മോഹൻലാലും

ലയാള സിനിമലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ഇവരുടെ കോമ്പോ എങ്ങനെയാണ് വർക്ക് ആകുന്നത് എന്നറിയാനുള്ള ആകാംക്ഷയാണ് അതിന് പിന്നിൽ. നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷമെത്തുന്ന ലിജോ ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പോർ മുഖത്തുനിന്നുള്ളതാണ് പോസ്റ്റർ. കയ്യിൽ വാളേന്തി നിൽക്കുന്ന മലൈക്കോട്ടൈ വാലിബനെ പോസ്റ്ററിൽ കാണാം. ഒപ്പം മണികണ്ഠൻ ആചാരിയും ചില സ്ത്രീ കഥാപാത്രങ്ങളും ഉണ്ട്. കൊടുങ്കാറ്റാകാൻ പോകുന്ന സിനിമയെന്നാണ് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഏവരും പറയുന്നത്.

മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 2024 ജനുവരി 25നാണ് ചിത്രം തീയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിഭൻ എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും ഒരുപോലെ വിലയിരുത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കിൽ കൈകളിൽ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിൽ ആയിരുന്നു ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്.