വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി കന്നഡ ഇൻഡസ്ട്രി; ആക്ഷനിൽ വിസ്മയം തീർക്കാൻ ധ്രുവ സർജ; ബ്രഹ്മാണ്ഡ ‘മാർട്ടിൻ’ ടീസർ പുറത്ത്
1 min read

വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി കന്നഡ ഇൻഡസ്ട്രി; ആക്ഷനിൽ വിസ്മയം തീർക്കാൻ ധ്രുവ സർജ; ബ്രഹ്മാണ്ഡ ‘മാർട്ടിൻ’ ടീസർ പുറത്ത്

കെജിഎഫ് എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത് വരെ സാൻഡൽവുഡ് എന്നത് കർണാടകത്തിന് പുറത്തുള്ള ഒരു സിനിമ ശരാശരി സിനിമ പ്രേമിക്ക് ഏറെക്കുറെ അന്യമായി നിന്നിരുന്ന കാര്യമായിരുന്നു. എന്നാൽ യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ പിരീഡ് ആക്ഷൻ ചിത്രം അതുവരെയുള്ള കന്നട സിനിമകളെ കുറിച്ചുള്ള ധാരണകൾക്ക് മാറ്റം വരുത്തുകയായിരുന്നു. ചാർലി 777, വിക്രാന്ത് റോണ, കാന്താര, കെ ജി എഫ്, കെ ഡി എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ധ്രുവ സർജ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഇന്ത്യ മുഴുവൻ ശ്രദ്ധിച്ച ചിത്രങ്ങളുടെ പട്ടികയിൽ ധ്രുവ സർജയുടെ ഏറ്റവും പുതിയ ചിത്രമായ മാർട്ടിനും ഇടംപിടിച്ച് കഴിഞ്ഞിരിക്കുന്നു.

കെഡിയായിരുന്നു ധ്രുവ സർജയുടെ തൊട്ടുമുൻപ് റിലീസ് ചെയ്ത ചിത്രം. കന്നട സിനിമയിലെ പ്രമുഖ ബാനറായ കെവിഎം പ്രൊഡക്ഷന്റെ നാലാമത്തെ പ്രോജക്ട് ആയിരുന്നു ധ്രുവ സർജനായകനായ കെ ടി. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് ടൈറ്റിൽ ടീസറിന് ശബ്ദവിതരണം നൽകിയത് അതാത് ഭാഷകളിലെ സൂപ്പർ താരങ്ങൾ ആയിരുന്നു. കെജിഎഫ്, പുഷ്പ എന്നീ ചിത്രങ്ങളിൽ നിന്നും തികച്ചും വിഭിന്നമായ ഒന്നായിരിക്കും കെ ഡി എന്ന് ചിത്രത്തിൻറെ സംവിധായകനായ പ്രേം മുൻപ് വ്യക്തമാക്കിയിരുന്നു. പ്രേക്ഷകർക്ക് യാതൊരു തരത്തിലുള്ള നിരാശയും സൃഷ്ടിക്കാതെ കെ ഡി പുറത്തുവന്നതിന് പിന്നാലെ മാർട്ടിൻ ചിത്രത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ആരാധകർ. ടീസർ പുറത്ത് വിട്ട് മിനിറ്റുകൾക്കുള്ളിൽ നാലു മില്യണിൽ അധികം ആളുകളാണ് മാർട്ടിന്റെ ടീസർ കണ്ടു കഴിഞ്ഞത്.

എ പി അർജുൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ എന്റർടൈനർ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നടനും സംവിധായകനുമായ ധ്രുവ സർജയുടെയും എപി അർജുന്റെയും തിരിച്ചുവരവ് ഈ ചിത്രം അടയാളപ്പെടുത്തും എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ ചിത്രം റിലീസ് ചെയ്യുമെന്ന് വാർത്തകൾ മുൻപേ തന്നെ വന്നിരുന്നു. ഇത് കൂടാതെ സംവിധായകൻ പ്രേം എസിനൊപ്പമാണ് ധ്രുവ സർജ അടുത്ത കരാർ ഒപ്പു വച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വരുന്നു. മാർട്ടിൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് കെവിഎം പ്രൊഡക്ഷൻസ് ആണ്.

ബഹുദൂർ (2014), അദ്ദുരി (2012) എന്നീ ചിത്രങ്ങളിലൂടെയാണ് ധ്രുവ സർജയെ ആളുകൾ അടുത്തറിഞ്ഞത്. അന്തരിച്ച കന്നട നടൻ ചിരഞ്ജീവി സർജയുടെ സഹോദരനായ ധ്രുവ 2018ൽ പുറത്തിറങ്ങിയ അദ്ദുരി എന്ന ചിത്രത്തിലൂടെ സാൻ്റൽവുഡ് സിനിമയാ വ്യവസായത്തിൽ അരങ്ങേറ്റം കുറയ്ക്കുകയായിരുന്നു. പരസ്പര ധാരണ തെറ്റിയ ദമ്പതികളെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം മുന്നോട്ട് നീങ്ങിയത്. റൊമാന്റിക് ഡ്രാമയുടെ രചനയും സംവിധാനവും നിർവഹിച്ചത് കന്നട ചിത്രമായ അമ്പാരി ഫെയിം എ പി അർജുനാണ്. ആക്ഷൻ പ്രിൻസ് എന്നാണ് ആരാധകർ സ്നേഹപൂർവ്വം ധ്രുവയെ വിളിക്കുന്നത്.