പ്രേക്ഷകരെ ഞെട്ടിച്ച് ചിമ്പുവിന്റെ , ‘പത്ത് തല’യുടെ ചിത്രങ്ങൾ പുറത്ത്
1 min read

പ്രേക്ഷകരെ ഞെട്ടിച്ച് ചിമ്പുവിന്റെ , ‘പത്ത് തല’യുടെ ചിത്രങ്ങൾ പുറത്ത്

ചിമ്പുവിന്റേതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ‘പത്തു തല’യുടെ റിലീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 30ന് ആയിരിക്കും ചിത്രം തിയേറ്ററിൽ എത്തുക . റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പുവീന്റെ ചിത്രത്തിലെ ഫോട്ടോകള്‍ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ പാട്ടുകൾ എഴുതിയത് അദ്ദേഹം തന്നെയാണ്. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന  ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് സോണി മ്യൂസിക് ഇതിനോടകം സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവര്രാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ചിത്രത്തിനായി എ ആര്‍ റഹ്‍മാൻ സ്വന്തം സംഗീതത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഈ ഗാനത്തിന്റെ വീഡിയോ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം . പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ട് . ‘പത്ത് തല’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ‘പത്ത് തല’യുടെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് വിറ്റു പോയിരുന്നു. ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ഇതിനോടകം ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിമ്പുവിന് വലിയ പ്രതീക്ഷകയുള്ള ഒരു ചിത്രമാണ് ‘പത്ത് തല’.

ഈ ചിത്രത്തിന് ശേഷം ചിമ്പു നായകനാകുന്ന പുതിയ ചിത്രം സംവിധായകൻ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കാൻ ഹൊംമ്പാളെ ഫിലിംസ് ആലോചിക്കുന്നതായും വാർത്തകൾ ഉണ്ട് . എന്നാൽ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി ഒരു കിടിലൻ സൂപ്പര്‍ ഹീറോ ചിത്രം വരുന്നുവെന്ന വാർത്ത എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിമ്പു നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയത് ‘വെന്ത് തനിന്തതു കാടാ’ എന്ന ചിത്രമാണ് . ഗൗതം വാസുദേവ് മേനോനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ‘വെന്ത് തനിന്തതു കാടി’ന് രണ്ടാം ഭാഗം വരുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ട്.