”റോഷാക്കിലെ മമ്മുക്കയുടെ കാർ സ്റ്റണ്ട് കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു….. നിസാം പോലും വാ പൊളിച്ച് ഒരു എക്സ്പ്രഷൻ ഇട്ടു” – ഷറഫുദ്ദീൻ
1 min read

”റോഷാക്കിലെ മമ്മുക്കയുടെ കാർ സ്റ്റണ്ട് കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു….. നിസാം പോലും വാ പൊളിച്ച് ഒരു എക്സ്പ്രഷൻ ഇട്ടു” – ഷറഫുദ്ദീൻ

നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക് എന്ന ചിത്രം. വലിയ സ്വീകാര്യതയാണ് തീയേറ്ററിൽ ഈ ചിത്രം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ കാണാൻ സാധിക്കുന്നത്. എവിടെ നിന്നും പോസിറ്റീവ് അഭിപ്രായം മാത്രമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആർക്കും ചിത്രത്തെക്കുറിച്ച് യാതൊരു നെഗറ്റീവും പറയാനില്ല. ഇതിനിടയിൽ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് നിർമാതാവായ എം ബാദുഷ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു വിഡിയോ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുൻവശത്ത് സെറ്റ് ചെയ്തിരിക്കുന്ന ക്യാമറയും മമ്മൂട്ടി കാർ നിർത്തുമ്പോൾ ലൊക്കേഷനിൽ ഉള്ളവർ ആർപ്പു വിളിക്കുന്നതും ഒക്കെ തന്നെ ഈ വീഡിയോയിൽ വളരെ രസകരമായ രീതിയിൽ കാണാൻ സാധിക്കുന്നുണ്ട്.

കാർ നിർത്തുന്ന രംഗം തന്നെ വളരെ മനോഹരമായ രീതിയിലാണ് മമ്മൂക്ക ചെയ്തിരിക്കുന്നത്. അറിയാതെ കാണുന്ന ആരും കയ്യടിച്ചു പോകുന്ന രീതിയിലുള്ള ഒരു രംഗമാണ് ചിത്രീകരിച്ചത്. ഇതിനെ കുറിച്ചാണ് ഇപ്പോൾ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഷറഫുദ്ദീൻ സംസാരിക്കുന്നത്. ഈ കാറിൽ ഒരു ഫൈറ്റ് സീൻ ആണ് ഉള്ളത്. കാർ സ്റ്റാൻഡ് എന്ന് പറയുമ്പോൾ ഏതു സ്റ്റാറ്റസ് ആണെന്നാണ് ഞാൻ വിചാരിച്ചത്. മസ്താങ് കാറിലാണ് ഫൈറ്റ് ചെയ്യുന്നത്. മമ്മുക്ക കാറിൽ ഇരിപ്പുണ്ട്. ഷോട്ട് എടുക്കുകയാണ്. ബാക്കിൽ കരിങ്കൽ ക്വാറിയുടെ ഒരു ചെറിയ കുഴിയും കാണാം. റോഡുമുണ്ട് പെട്ടെന്ന് ടയർ ഒന്ന് പോകും. കൺട്രോൾ കിട്ടാതെ വണ്ടി സ്കിഡ് ചെയ്യുന്ന ഒരു രംഗമാണ് എടുക്കുന്നത്.

ആദ്യം അത് സ്റ്റാൻഡ് മാസ്റ്റർ ചെയ്തു. റിഗ് ഷോട്ട് വരെയുള്ളതേ മമ്മൂക്ക ചെയ്യുകയുള്ളൂ. അത് കഴിഞ്ഞ് ചെയ്യാൻ വേണ്ടിയുള്ള ആള് അവിടെ നിൽപ്പുണ്ട്. പുറകിൽ ആണെങ്കിൽ കുഴി ഉണ്ട്. റിസ്ക്കുള്ള ഷോട്ടിന് റിസ്ക്കുള്ള സ്ഥലം തന്നെയാണ് എപ്പോഴും തിരഞ്ഞെടുക്കുന്നതും. വണ്ടി പഞ്ചർ ആകുന്നത് കാണിക്കുന്നത് കണ്ടു. പിന്നെ പുള്ളി ചെറുതായി ക്വാറിയുടെ എഡ്ജിൽ റോഡിന്റെ പുറത്ത് ഒരു സൈഡിലേക്ക് നിർത്തി. അത് കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു. നിസാം പോലും വാ പൊളിച്ച ഒരു എക്സ്പ്രഷൻ ഇട്ടു. ഷോട്ട് ഒക്കെയാണോന്നല്ല. വീഡിയോ കിട്ടിയോയെന്നാണ് ഞാൻ അപ്പോൾ ചോദിച്ചത് എന്നും ഷറഫുദ്ദീൻ രസകരമായ രീതിയിൽ പറയുന്നു.