‘ആദ്യ ഷോട്ട് മുതൽ പ്രേക്ഷകരെ ഒരു പ്രത്യേക മൂഡിലേക്ക് കൊണ്ടുപോകുന്ന സൈക്കോ ഇല്ലാത്ത ഒരു അസാധ്യ  സൈക്കോ പടം’ ; ഡൂൾന്യൂസിന്റെ റോഷാക്ക് റിവ്യൂ അറിയാം
1 min read

‘ആദ്യ ഷോട്ട് മുതൽ പ്രേക്ഷകരെ ഒരു പ്രത്യേക മൂഡിലേക്ക് കൊണ്ടുപോകുന്ന സൈക്കോ ഇല്ലാത്ത ഒരു അസാധ്യ സൈക്കോ പടം’ ; ഡൂൾന്യൂസിന്റെ റോഷാക്ക് റിവ്യൂ അറിയാം

നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. പ്രഖ്യാപനം തുടങ്ങിയ സമയം മുതൽ തന്നെ ഉദ്വേഗം നിറച്ചാണ് പ്രേക്ഷകർ ഈ ചിത്രത്തെ നോക്കി കണ്ടിരുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഒരു റിവ്യൂ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഏറ്റവും മികച്ച രീതിയിൽ എടുത്തു പറയാവുന്ന ഒരു ഘടകം എന്നത് ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം തന്നെയാണ്. എന്നാൽ സാധാരണ ത്രില്ലെർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിൽ കാണാൻ സാധിക്കും. സാധാരണ ഇത്തരം ചിത്രങ്ങളിൽ കാണുന്ന ഒരു ക്ലിഷേ വശമാണ് നമ്മളാരും ഉദ്ദേശിക്കാത്ത ഒരു വ്യക്തിയെ കൊലയാളിയായോ അല്ലെങ്കിൽ യഥാർത്ഥ വില്ലനായോ ചിത്രീകരിക്കുന്നത്.

അത്തരത്തിൽ ഉള്ള ഒരു ട്വിസ്റ്റ് ക്ലീഷേയിൽ നിന്നും മാറ്റി ആണ് ഇവിടെ റോഷാക്ക് എന്ന ചിത്രം കാണാൻ സാധിക്കുന്നത്. അതുപോലെതന്നെ കുടുംബബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ചിത്രം തന്നെയാണ് ഇത്. കുടുംബ ബന്ധങ്ങളുടെ ആഴം വളരെ വ്യക്തമായ രീതിയിൽ തന്നെ ഈ ചിത്രത്തിൽ കാണാൻ സാധിക്കും. മമ്മൂട്ടി ചെയ്ത ലൂക്ക് ആന്റണി എന്ന കഥാപാത്രത്തോട് ഒപ്പം തന്നെ ശ്രദ്ധ നേടുന്ന കഥാപാത്രമാണ് ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രം. ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രം ചിത്രം കണ്ടിറങ്ങുന്ന ആരുടെയും മനസ്സിൽ നിന്നും മാഞ്ഞു പോകില്ല എന്നതാണ് സത്യം. അത്രത്തോളം പ്രാധാന്യമാണ് ഈ ചിത്രത്തിൽ ഈ കഥാപാത്രത്തിന് ഉള്ളത്.

ഇത്രയും കാലങ്ങൾക്കിടയിൽ ബിന്ദു പണിക്കർക്ക് ലഭിച്ച ഏറ്റവും മികച്ച വേഷം ഇതു തന്നെയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഈ കാലഘട്ടത്തിലാണ് ബിന്ദു പണിക്കർ എന്ന ഒരു നായിക ഇത്രയും മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് സംവിധായകർ മനസ്സിലാക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിന് യാതൊരു വിധത്തിലുള്ള ലാഗും ഇല്ല . ചിത്രത്തിലെ ഇംഗ്ലീഷ് സംഗീതവും ചിത്രത്തിനെ മറ്റൊരു അവസ്ഥയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുന്നത്. അവസാനം വരെ ചിത്രത്തിൽ ഒരു ബിജിഎം കേൾക്കാൻ സാധിക്കുന്നുണ്ട്. ഈ മ്യൂസിക്ക് ചിത്രത്തിന്റെ ആസ്വാദനത്തെ ഒട്ടും തന്നെ ബാധിക്കുന്നില്ല. ഒരു പ്രത്യേക രീതിയിലേക്ക് ചിത്രത്തെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ചിത്രത്തിന്റെതായി പുറത്തു വന്ന പോസ്റ്ററുകളിൽ ഒക്കെ തന്നെ മമ്മൂട്ടിയുടെ വ്യത്യസ്തമായ ചില കഥാപാത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഈ രംഗങ്ങളൊക്കെ കാണുമ്പോൾ നമുക്ക് ഒരു പ്രത്യേകത തോന്നും.