തമിഴ് താരങ്ങളുടെ ടോപ്പ് 10 ലിസ്റ്റ് പുറത്ത്, മുൻപന്തിയിൽ ഈ താരം
1 min read

തമിഴ് താരങ്ങളുടെ ടോപ്പ് 10 ലിസ്റ്റ് പുറത്ത്, മുൻപന്തിയിൽ ഈ താരം

സിനിമയിയിലെ അഭിനേതാക്കളോട് മറ്റ് ഏത് നാട്ടുകാരേക്കാളും ആരാധന പുലര്‍ത്തുന്നവരാണ് തമിഴിലെ സിനിമാ ആസ്വാദകർ . ഓരോ കാലഘട്ടം കഴിയുമ്പോഴേക്കും താരങ്ങളില്‍ ഓരോരുത്തരുടെയും ജനസമ്മിതി  കുറഞ്ഞും കൂടിയും ഇരിക്കാറുമുണ്ട്.  ഈ വര്‍ഷം ജനുവരിയിലെ പഠനങ്ങൾ പ്രകാരം തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയരായ പത്ത് പുരുഷ താരങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്ത് വിട്ടത് . തമിഴിൽ ഏറ്റവും ആരാധകരുള്ള താരം വിജയ് ആണ് .

ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള തമിഴ് നായകന്മാര്‍ ഇവരൊക്കെയാണ്

1. വിജയ്

2. അജിത്ത് കുമാര്‍

3. സൂര്യ

4. രജനികാന്ത്

5. കമല്‍ ഹാസന്‍

6. ധനുഷ്

7. ശിവകാര്‍ത്തികേയന്‍

8. വിക്രം

9. വിജയ് സേതുപതി

10. കാര്‍ത്തി

തമിഴില്‍ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു താരങ്ങളാണ് വിജയും അജിത്തും. ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചായിരുന്നു ഇക്കഴിഞ്ഞ പൊങ്കലിന് തിയേറ്ററിൽ എത്തിയത് . വിജയ്‍യെ കേന്ദ്ര കഥാപാത്രമാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് എന്ന ചിത്രവും അജിത്തിനെ കേന്ദ്രകഥാപാത്രമാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവുമായിരുന്നു ആ ചിത്രങ്ങള്‍. അജിത്തിന്റെ തുനിവ്‌ എന്ന ചിത്രം 200 കോടിയിലേറെ നേടിയപ്പോള്‍ വിജയ് ചിത്രമായ വാരിസ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 300 കോടിയിലേറെ ആയിരുന്നു.

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്കു ശേഷം അജിത്തിനെ കേന്ദ്രകഥാപാത്രമാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് തുനിവ്. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രം മലയാളി സിനിമാ പ്രേമികളില്‍ ആവേശം ഉണർത്തിയിരുന്നു . വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി. അതേ സമയം ഒരു മാസ് ഫാമിലി എന്റർടെയ്നർ ആയി വന്ന ചിത്രമായിരുന്നു വാരിസ്. ചിത്രത്തിൽ രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തിയത്. വളർത്തച്ഛന്റെ മരണത്തിന് ശേഷം കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് വിജയിയുടെ അച്ഛനായി ചിത്രത്തിൽ എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ഒരുമിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. .