‘അര്‍ജുന്‍ അശോകന്‍ ദി സേവിങ് ഫാക്റ്റര്‍ ഓഫ് ദി മൂവി, പക്കാ രക്ഷകന്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘അര്‍ജുന്‍ അശോകന്‍ ദി സേവിങ് ഫാക്റ്റര്‍ ഓഫ് ദി മൂവി, പക്കാ രക്ഷകന്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്‍ ഹരിശ്രീ അശോകന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ അര്‍ജുന്‍ നായകനായും സഹനടനയുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ അര്‍ജുന് തന്റേതായ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. രോമാഞ്ചം ആണ് അര്‍ജുന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് ചിത്രം നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പ്രണയവിലാസമാണ്. സൂപ്പര്‍ശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന കോമഡി റൊമാന്റിക് കോമഡി ചിത്രമാണിത്. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും.

ഇപ്പോഴിതാ അര്‍ജുന്‍ അശോകനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അര്‍ജുന്‍ അശോകന്‍ ദി സേവിങ് ഫാക്റ്റര്‍ ഓഫ് ദി മൂവി എന്ന പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. അടുത്തിടെ കണ്ട നാല് ഹിറ്റ് സിനിമയില്‍ താഴേക്ക് വീണു പോകാവുന്ന സിനിമ അര്‍ജുന്‍ അശോകന്‍ പെര്‍ഫോമന്‍സ് കൊണ്ട് മാത്രം സിനിമയ്ക്ക് പുതുജീവന്‍ ഫ്രഷ്നസ്സ് വെച്ച അവസ്ഥ കിട്ടിയിട്ട് ഉണ്ട്. അര്‍ജുന്‍ അശോകന്‍ ഏറ്റവും ബെസ്റ്റ് ഫാക്റ്ററായി തോന്നിയത് എടുത്ത് പിടിച്ചു അഭിനയിക്കുകയാണ് എന്ന ഫീല്‍ പുള്ളി തരില്ല. ഭയങ്കര നാച്ചുറല്‍ റിയലസ്റ്റിക്കായി അവതരിപ്പിക്കും. അത്‌കൊണ്ട് എവിടേയോ കണ്ട ഒരു വ്യക്തി എന്ന ഫീലില്‍ കഥാപാത്രമായി നമ്മള്‍ വേഗത്തില്‍ സിങ്ക് ആവും.

ജാനേ മന്‍ തന്റെ പഴയ ക്ലാസ്മേറ്റ് ലവര്‍ എന്‍ട്രി ഉള്ളപ്പോള്‍ അര്‍ജുന്‍ ഒരു വരവ് റിയാക്ഷന്‍ ഉണ്ട്. പുത്തന്‍ ഷര്‍ട്ട് ഒക്കെ ഇട്ട്. മൊത്തം സിനിമയുടെ മൂഡ് തന്നെ ഹൈ ആക്കിയ മൊമന്റ്. സൂപ്പര്‍ ശരണ്യ സിനിമ എന്‍ഗേജ് ആയി നിന്നതിന്റെ ഒരു പ്രധാന റീസണ്‍ ശരണ്യ കാമുകന്‍ ഇഷ്യൂ ആന്‍ഡ് അതിന്റെ ഇടയില്‍ പ്രണയം അര്‍ജുന്‍ ഭംഗിയായി അവതരിപ്പിച്ചപ്പോളാണ്. അജഗജാന്തരം അര്‍ജുന്‍ കരിയര്‍ ബെസ്റ്റ് ആണ് .മൊത്തം സ്‌ക്രിപ്റ്റ് ഹോള്‍ഡ് ചെയ്തത് തന്നെ ആ വില്ലന്‍ പെര്‍ഫോമന്‍സ് കൊണ്ട് തന്നെയാണ്. ദേ ഇപ്പോള്‍ രോമാഞ്ചം എളുപ്പത്തില്‍ പാളിപ്പോകാവുന്ന ഒരു ക്ലൈമാക്‌സ് ഇങ്ങേരുടെ ഒറ്റ പെര്‍ഫോമന്‍സ് കൊണ്ട് സിനിമയുടെ ലെവല്‍ ബോക്‌സ് ഓഫീസ് തലവര തന്നെ മാറി. പക്കാ രക്ഷകന്‍ എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.