ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും നേരത്തെയും ഒരുമിച്ചിട്ടുണ്ട്, ഇരുവരും ആദ്യമായി ചെയ്യുന്ന ചിത്രമല്ല ഇത്
1 min read

ലിജോ ജോസ് പല്ലിശ്ശേരിയും മോഹൻലാലും നേരത്തെയും ഒരുമിച്ചിട്ടുണ്ട്, ഇരുവരും ആദ്യമായി ചെയ്യുന്ന ചിത്രമല്ല ഇത്

മലയാള സിനിമയുടെ ഒരു മികച്ച ബ്രാന്റായി മാറിയിരിക്കുകയാണ് ഇന്ന് ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകൻ. ലിജോ ജോസ് പല്ലിശേരിയുടെ മമ്മൂട്ടി ചിത്രമായ നൻ പകൽ നേരത്തു മയക്കം എന്ന ചിത്രത്തിന് ഉണ്ടായ ഒരു സ്വീകാര്യത മാത്രം എടുത്താൽ എത്രത്തോളം മികച്ച സംവിധായകനാണ് അദ്ദേഹം എന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ ചിത്രത്തിന് ശേഷം മോഹൻലാലിനൊപ്പം ഉള്ള ഒരു ചിത്രമാണ് വരാനിരിക്കുന്നത് എന്ന് IFFK വേദിയിൽ വച്ച് തന്നെ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും ഞാൻ നേരെ പോകുന്നത് അതിനു വേണ്ടിയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രേക്ഷകർ എല്ലാം കാത്തിരുന്ന ഒരു നിമിഷം തന്നെയായിരുന്നു അത്.

ലിജോ ജോസ് പല്ലിശേരിയും മോഹൻലാലും ഒരുമിക്കുന്നു എന്ന് പറയുമ്പോൾ അത് പ്രേക്ഷകർക്ക് വളരെയധികം സന്തോഷമുള്ള നിമിഷമാണ്. കാരണം സിനിമയ്ക്ക് വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു സംവിധായകനും നടനും ആണ് ഇവിടെ ഒരുമിക്കാൻ പോകുന്നത്. അത് സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം അവരുടെ അനുഗ്രഹീത നിമിഷം തന്നെയാണ്. ലിജോ എന്ന ബ്രാൻഡിൽ മോഹൻലാൽ എന്ന നടൻ എങ്ങനെയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത് എന്ന ഒരു ആവേശമാണ് ഓരോ സിനിമ പ്രേമികളുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ ലിജോയും മോഹൻലാലും ആദ്യമായിയാണ് ഒരുമിക്കുന്നത് എന്ന് പറയാനും സാധിക്കില്ല. ഇതിനുമുൻപും നിരവധി ചിത്രങ്ങളുടെ ഭാഗമായി ഇരുവരും ഒരുമിച്ചിട്ടുണ്ട്. എന്നാൽ അന്നൊക്കെ ലിജോ ആ ചിത്രങ്ങളുടെ അസ്സ്റ്റന്റ് ഡയറക്ടർ മാത്രമായിരുന്നു. വിഷ്ണുലോകം, ഉള്ളടക്കം, മാന്ത്രികം എന്നീ ചിത്രങ്ങളിലൊക്കെ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ്. അന്ന് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാൾ മാത്രമായി ലിജോ ജോസ് പല്ലിശ്ശേരി ഒതുങ്ങി പോയിട്ടുണ്ട്.

പിന്നീട് സ്വതന്ത്ര സംവിധായകനായ സമയത്ത് ഇരുവരും തമ്മിൽ ഒരു ചിത്രം തീരുമാനിച്ചിരുന്നുവെങ്കിലും ആ സിനിമ പല കാരണങ്ങളാൽ മാറി പോവുകയായിരുന്നു ചെയ്തത്. എന്തോ നിർഭാഗ്യം ഞങ്ങൾക്കിടയിൽ ഉള്ളതുകൊണ്ടാണ് അത് വിട്ടുപോയത് എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ലിജോ ജോസ് പല്ലിശ്ശേരി തന്നെ പറഞ്ഞിരുന്നത്. ഇരുവരും ആദ്യമായി അല്ല ഒരുമിക്കുന്നത് എന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.