“തമാശയ്ക്കു പോലും രാജ്യത്തെ കുറിച്ച് പറഞ്ഞാൽ താൻ വഴക്കിടും”: ഉണ്ണി മുകുന്ദൻ
1 min read

“തമാശയ്ക്കു പോലും രാജ്യത്തെ കുറിച്ച് പറഞ്ഞാൽ താൻ വഴക്കിടും”: ഉണ്ണി മുകുന്ദൻ

മലയാളത്തിലെ യുവ നായകന്മാരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ മനസില്‍ ദേശീയവാദമാണ് നിറഞ്ഞു നിൽക്കുന്നത് എന്നാണ് ഉണ്ണി മുകുന്ദൻ  തുറന്നു പറഞ്ഞത്. എപ്പോഴും തന്റെ രാജ്യത്തെ കുറിച്ചുള്ള കാര്യങ്ങൾ  തുറന്നു പറയാൻ ശ്രമിക്കാറുണ്ട് എന്നും അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണെന്ന് ഇതുവരെ തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് താരം പറഞ്ഞത്. തന്റെ മനസ്സിൽ ദേശീയവാദം ഉള്ളതുകൊണ്ട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തമാശയ്ക്ക് പോലും രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ അവരുമായി വഴക്കിടാറുണ്ട്.

തന്റെ സിനിമകൾ ഏവരും കാണണമെന്നും തന്റെ സിനിമകൾ ഇഷ്ടമാണ് എന്ന് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത് ആണ് തന്റെ ആഗ്രഹം. 24 ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. മനസ്സിൽ തോന്നുന്നത് പറയുന്ന പ്രകൃതക്കാരനാണ് താൻ എന്നും നിങ്ങൾ വീക്ക് ആയതു കൊണ്ടാണ് തന്നെക്കുറിച്ച് തെറ്റിദ്ധരിക്കുന്നത് എന്നും താരം പറഞ്ഞ. കൂടാതെ സ്‌ട്രേറ്റ് ഫോര്‍വേര്‍ഡായ വ്യക്തിയാണെന്ന് മനസ്സിൽ തോന്നുന്നത് താൻ തുറന്നു പറയാറുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

പ്രായഭേദമന്യേ ആളുകൾ തന്റെ സിനിമ കാണണം എന്നതാണ് തന്റെ ആഗ്രഹം. കൂടാതെ സിനിമയോട് തനിക്കൊരു ആർത്തിയും ഉണ്ട്. സിനിമ കണ്ടിട്ട് ഉണ്ണി മുകുന്ദനോട് ഇഷ്ടമാണ് എന്ന് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നതാണ് താൻ സ്വപ്നം കാണുന്നത് അതിലേക്ക് എത്താനാണ് താൻ ശ്രമിക്കുന്നത്