അന്ന് ദിലീപ് ചിത്രത്തിൽ നിന്നും അവസരം നഷ്ടപ്പെട്ട ആ നടി ആര്?
1 min read

അന്ന് ദിലീപ് ചിത്രത്തിൽ നിന്നും അവസരം നഷ്ടപ്പെട്ട ആ നടി ആര്?

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനാണ്. കോമഡി സിനിമകളിലൂടെ  പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് വളരെ പെട്ടെന്ന് തന്നെ സാധിച്ചു. മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ വലിയ സിനിമകളിൽ  ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ചെറിയ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് ജനപ്രീതി നേടുകയായിരുന്നു താരം.

ചില വിവാദങ്ങളിൽ പെട്ട് കുറച്ചു നാൾ സിനിമ മേഖലയിൽ നിന്നും വിട്ടു നിന്ന ദിലീപ് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. താരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ച ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നയൻതാര. തന്റെ വിവാഹത്തിന് വളരെ ചുരുക്കം ആളുകളെ ക്ഷണിച്ച കൂട്ടത്തിൽ ദിലീപിനെ ക്ഷണിക്കാൻ നയൻതാര മറന്നു പോയിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് താരം തന്റെ സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ഒരു നടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്. 

തന്റെ സിനിമയിൽ അഭിനയിക്കാൻ വന്ന ഒരു നടിയെ ആ ചിത്രത്തിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ ഒരിക്കൽ ഇന്ത്യൻ സിനിമ തന്നെ ആ നടിയുടെ പിറകെ വരും എന്ന് താരം അന്ന് പറഞ്ഞിരുന്നു. അന്ന് അവർ അവതരിപ്പിച്ച കഥാപാത്രം മോശമായി എന്നു പറഞ്ഞു കൊണ്ടായിരുന്നു സിനിമയിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ കഥാപാത്രം ശരിയാകാത്തത് കൊണ്ടാണ് എന്ന് പറഞ്ഞ് ദിലീപ് അവരെ സമാധാനിപ്പിക്കുകയായിരുന്നു എന്നാണ് താരം പറഞ്ഞത്. സിനിമ മേഖലയിൽ പുറന്തള്ളപ്പെട്ട പല ആളുകളുടെയും പിറകെ ഇന്ത്യൻ സിനിമ തന്നെ വരുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ രണ്ടു നായികമാർ ഇപ്പോൾ നോർത്തിന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്നുണ്ട് എന്നാണ് ദിലീപ് പറഞ്ഞത്.

നയൻതാരയെയും വിദ്യാബാലനെയും ആണോ ഉദ്ദേശിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്. അതേ സമയം നയൻതാര നോർത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടില്ല. പകരം അസിൻ ആണെന്നുള്ള സംസാരവും ആരാധകർക്കിടയിൽ ഉണ്ട്. ചക്രം എന്ന സിനിമയിൽ വിദ്യാബാലൻ ദിലീപിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പൃഥ്വിരാജ് മീരജാസ്മിൻ എന്നിവർ ആയിരുന്നു സിനിമയിൽ അഭിനയിച്ചത്. വെട്ടം എന്ന സിനിമയിൽ യഥാർത്ഥത്തിൽ അസിൻ ആയിരുന്നു ദിലീപിന്റെ കൂടെ അഭിനയിക്കാൻ ഇരുന്നത് താരത്തിന്റെ തിരക്കുമൂലം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു.