‘അത്യുഗ്രന്‍ സിനിമാനുഭവം, സംവിധായകന്റെ മികച്ച തുടക്കം’ ; മാളികപ്പുറത്തെ പ്രശംസിച്ച് ജൂഡ് ആന്റണി
1 min read

‘അത്യുഗ്രന്‍ സിനിമാനുഭവം, സംവിധായകന്റെ മികച്ച തുടക്കം’ ; മാളികപ്പുറത്തെ പ്രശംസിച്ച് ജൂഡ് ആന്റണി

ണ്ണിമുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ റിലീസ് ചെയ്തത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തിയെന്നും കണ്ണുകളെ ഈറനണിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മാളികപ്പുറത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്.

അത്യുഗ്രന്‍ സിനിമാനുഭവം ആയിരുന്നു മാളികപ്പുറമെന്നും വിഷ്ണു ശശിശങ്കര്‍ എന്ന സംവിധായകന്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. ‘മാളികപ്പുറം കണ്ടു. അത്യുഗ്രന്‍ സിനിമാനുഭവം . അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥ, വിഷ്ണു ശശിശങ്കര്‍ എന്ന സംവിധായകന്റെ മികച്ച തുടക്കം. അഭിനേതാക്കള്‍ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ടായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയുമാണ് . Congratulations Venu sir, Priya chechi, Anto chettan , Neeta chechi and whole team of Malikappuram.’ എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അതേസമയം സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ ഇന്നലെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞ്ഞ ചിത്രമാണ് മാളികപ്പുറം. ദേവനന്ദയും ശ്രീപദും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ മമ്മൂട്ടിക്കൊപ്പം ചിത്രത്തിന്റെ അണിയറക്കാന്‍ വിജയാഘോഷം നടത്തിയിരുന്നു. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ ശ്രദ്ധനേടിയിരുന്നു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjudeanthanyjoseph%2Fposts%2Fpfbid0TbtcVYrRZfJbD6AkLWyc11aVEjHkAyPW5HPd1KLJhNV7s715tE3KePhGSy3oTXQsl&show_text=true&width=500″ width=”500″ height=”265″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘മാളികപ്പുറം’ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സഞ്ജയ് പടിയൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ലൈന്‍ പ്രൊഡ്യൂസര്‍ നിരൂപ് പിന്റോ, കലാ സംവിധാനം സുരേഷ് കൊല്ലം, സൗണ്ട് ഡിസൈനിംഗ് എം ആര്‍ രാജകൃഷ്ണന്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യൂംസ് അനില്‍ ചെമ്പൂര്‍, കൊറിയോഗ്രാഫി ഷെറിഫ്, ഗാനരചന സന്തോഷ് വര്‍മ, ബി കെ ഹരിനാരായണന്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.