“മമ്മൂക്കയുടെ ആ ശ്രദ്ധയാണ് അന്ന് ആ അപകടത്തിൽ നിന്നും എന്നെ രക്ഷിച്ചത്” – മമ്മൂട്ടിയെ കുറിച്ച് പാർവതി
1 min read

“മമ്മൂക്കയുടെ ആ ശ്രദ്ധയാണ് അന്ന് ആ അപകടത്തിൽ നിന്നും എന്നെ രക്ഷിച്ചത്” – മമ്മൂട്ടിയെ കുറിച്ച് പാർവതി

80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും ഒക്കെ മലയാള സിനിമയിൽ തിളങ്ങുന്ന നായികമാരിൽ ഒരാളായിരുന്നു പാർവതി. ഉണ്ടക്കണ്ണുകളും ശാലീന സൗന്ദര്യവും നിറഞ്ഞ പാർവതിക്ക് ആരാധകരെറെയായിരുന്നു അക്കാലത്ത്. ജയറാമിന്റെ മനസ്സിൽ പോലും പാർവതി ഇടം നേടുന്നത് അങ്ങനെ ആണ്. ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിക്കാനും പാർവതിക്ക് അവസരം ലഭിച്ചിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് ഈ രംഗത്തേക്ക് പാർവതി എത്തുന്നത്. തുടർന്ന് തന്റെ ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടുമാണ് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിയത്. ഇപ്പോൾ അഭിനയത്തിൽ എത്ര സജീവം അല്ലെങ്കിലും നൃത്തവേദിയിലേക്ക് ഒക്കെ താരം തിരികെ തിരികെ എത്തിയിരുന്നു.

അടുത്ത സമയത്തായിരുന്നു ഒരു ഫാഷൻ ഷോയിലെ റാമ്പിൽ ചുവടുവെക്കുന്ന പാർവതിയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നത്. ഇപ്പോൾ പാർവതിയുടെ ഒരു തുറന്നുപറച്ചിൽ ആണ് ശ്രദ്ധ നേടുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പാർവതി കാർണിവൽ എന്ന ചിത്രത്തിൽ ഒരുമിച്ചാണ് എത്തിയത്. ഈ ചിത്രം 1989 ലാണ് പുറത്തു വന്നത്. ഇപ്പോൾ കാർണിവൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടിയുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരു സംഭവത്തെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. അത് ഓർക്കുമ്പോൾ തന്നെ എന്റെ മനസ്സിൽ വരുന്ന ഒരു രംഗം ഒരു ഗ്രൗണ്ടിൽ ഷൂട്ട് നടക്കുന്നതാണ്. മമ്മൂക്ക ജീപ്പ് ഓടിക്കുകയാണ്. സീറ്റ് ബെൽറ്റ് പരിപാടിയൊന്നും ഇല്ലാത്ത കാലമാണ്. വളരെ ക്യാഷ്യുൽ ആയാണ് ഇരിക്കുന്നത്. മമ്മൂട്ടിയുടെ പ്രസൻസ് ഓഫ് മൈൻഡിനെ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്. എന്തോ ഒരു ആവശ്യത്തിന് വേണ്ടി പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ടു മമ്മുക്ക.

അദ്ദേഹം ആദ്യം ചിന്തിച്ചിരുന്നത് മുന്നിലിരുന്ന എന്റെ സുരക്ഷയെ കുറിച്ചാണ്. സഡൻ ബ്രെക്ക് ഇട്ടാൽ എന്തായാലും ഞാൻ എവിടെയെങ്കിലും ഇടിക്കും. അത് മനസ്സിലായതു കൊണ്ടായിരിക്കാം മമ്മുക്ക എന്നെ കൈ കൊണ്ട് തടുത്തു. എന്നിട്ടാണ് സഡൻ ബ്രേക്ക് ഇട്ടത്. ഇല്ലെങ്കിൽ ഞാൻ നേരെ പോയി ഇടിക്കുന്നത് കണ്ണാടിയിലാണ്. മമ്മുക്ക അതിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ലെങ്കിലും അത് ഇപ്പോഴും എന്റെ ഓർമ്മയിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്ന ഒരു കാര്യമാണ് എന്നായിരുന്നു പാർവതി പറഞ്ഞിരുന്നത്. പാർവതിയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ഡ്രൈവിങ്ങിൽ വളരെ സുരക്ഷയാണ് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഉള്ളത് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് എല്ലാം അറിയാം .