മോഹൻലാൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ഈ ചിത്രമാണ് അദ്ദേഹത്തിന് ദേശീയ അവാർഡ് നേടി കൊടുത്തത്
1 min read

മോഹൻലാൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ഈ ചിത്രമാണ് അദ്ദേഹത്തിന് ദേശീയ അവാർഡ് നേടി കൊടുത്തത്

മലയാള സിനിമയ്ക്ക് എന്നും അത്ഭുതം നിറഞ്ഞുനിൽക്കുന്ന ഒരു നടൻ തന്നെയാണ് മോഹൻലാൽ എന്ന് പറയണം. അദ്ദേഹത്തിന്റെ അഭിനയ രീതികൾ എന്നും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ളത് തന്നെയാണ്. താരരാജാവായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ വളരെ പെട്ടെന്ന് സാധിച്ചു അദ്ദേഹത്തിന്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന കമ്പ്ലീറ്റ് ആക്ടറായി നിലനിൽക്കുകയാണെന്ന് അദ്ദേഹം. എത്രയോ സൂപ്പർ ഹിറ്റുകൾ ഇതിനോടകം തന്നെ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച നടനുള്ള സംസ്ഥാന ദേശീയ അവാർഡുകൾ അടക്കം എത്രയോ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നു. അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ഒരു ചിത്രമാണ് ഭാരതം. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. ഭാരതത്തിന്റെ കഥയും തിരക്കഥയും രോഹിതദാസ് ആയിരുന്നു ഒരുക്കിയത്.

എന്നാൽ യഥാർത്ഥത്തിൽ ഭാരതം തങ്ങൾ ഉപേക്ഷിക്കാൻ ശ്രമിച്ച സിനിമയായിരുന്നു എന്ന മോഹൻലാൽ ഒരിക്കൽ വെളിപ്പെടുത്തി. ഭാരതം ചെയ്യാൻ തീരുമാനിച്ച സമയത്ത് സിനിമയുടെ കഥയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മറ്റൊരു സിനിമയുമായി അന്ന് സാമ്യം തോന്നുകയായിരുന്നു ചെയ്തത്. ആ സമയത്ത് ലൊക്കേഷൻ ഒക്കെ തീരുമാനിച്ചതാണ്. മറ്റൊരു സിനിമയുമായി സാമ്യം തോന്നിയപ്പോഴാണ് ആ ചിത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. എന്നാൽ പിറ്റേദിവസം തന്നെ ലോഹിതദാസ് ഭാരതത്തിനു വേണ്ടി മറ്റൊരു കഥ തയ്യാറാക്കുകയും ചെയ്തു. ഇങ്ങനെയാണ് മോഹൻലാൽ കാര്യത്തെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നത്. തിരക്കഥ പൂർത്തിയാക്കിയ ശേഷം ചിത്രീകരണം നടത്തിയ ഏക സിനിമ എന്നത് കിരീടം മാത്രമായിരുന്നു എന്നതും മോഹൻലാൽ ഓർമ്മിച്ചു. മികച്ച ഗാനങ്ങൾ ആയിരുന്നു ഭാരതം എന്ന ചിത്രത്തെ മറ്റു ചിത്രങ്ങളിൽ നിന്നും എപ്പോഴും വേറിട്ട് നിർത്തിയത്.

അതോടൊപ്പം നെടുമുടി വേണുവിന്റെയും മോഹൻലാലിന്റെയും മത്സരിച്ചുള്ള അഭിനയവും എല്ലാവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. 1991 റിലീസ് ചെയ്ത ഈ ചിത്രം മൂന്ന് ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന അവാർഡുകളും ആണ് നേടിയെടുത്തത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം കൂടി മോഹൻലാലിനെ തേടിയെത്തിയത് ഈ ചിത്രത്തിലൂടെ ആയിരുന്നു. ഒരുപാട് പുരസ്കാരങ്ങൾ സ്വന്തമാക്കാൻ ഈ ചിത്രത്തിന് സാധിച്ചു. മികച്ച നടൻ, മികച്ച പിന്നണി ഗായകൻ , പ്രത്യേക ജൂറി പരാമർശം എന്നിങ്ങനെ ദേശീയ പുരസ്കാരങ്ങളിൽ മുന്നിൽ നിൽക്കുകയായിരുന്നു ചിത്രം.