ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ഹലോ മമ്മി ചിത്രീകരണം പൂർത്തിയായി
1 min read

ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ഹലോ മമ്മി ചിത്രീകരണം പൂർത്തിയായി

റഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ആദ്യമായി ഒന്നിക്കുന്ന ഹലോ മമ്മി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാൻജോ ജോസഫ് ആണ്. ഫാലിമി എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് സാൻജോ. അതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കിക്കാണുന്നത്.

പ്രവീൺ കുമാറാണ് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ദി ഫാമിലി മാൻ അടക്കമുള്ള സിരീസുകളിലൂടെ ശ്രദ്ധയാകർഷിച്ച നടൻ സണ്ണി ഹിന്ദുജയും ഹലോ മമ്മിയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. നിർമാണം ഹാങ് ഓവർ ഫിലിംസാണ്. എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാവുന്നു.

ജോമിൻ മാത്യുവിനും ഐബിൻ തോമസിനുമൊപ്പം ചിത്രത്തിന്റെ നിർമാതാവായി രാഹുൽ ഇ എസും സഹ നിർമാതാക്കളായി സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരുമുണ്ട്. അജു വർഗീസ്, ജഗദീഷ് എന്നിവർക്കൊപ്പം ചിത്രത്തിൽ ബിന്ദു പണിക്കർ, ജോണി ആന്റണി, ഗംഗ മീര, അദ്രി ജോ, ശ്രുതി സുരേഷ്, ജോമോൻ ജ്യോതിർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായുണ്ട്.