“ലാലേട്ടൻ ചെയ്ത് വെച്ചത്…എത്ര കണ്ടാലും മടുക്കാത്ത അഭിനയമൂഹൂർത്തങ്ങളിൽ ഒന്ന് “
1 min read

“ലാലേട്ടൻ ചെയ്ത് വെച്ചത്…എത്ര കണ്ടാലും മടുക്കാത്ത അഭിനയമൂഹൂർത്തങ്ങളിൽ ഒന്ന് “

അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹൻലാൽ. മോഹൻലാലിൻ്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്ന ഒന്നാണ് നൃത്തം. നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹൻലാൽ. മോഹൻലാലിൻ്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്ന ഒന്നാണ് നൃത്തം. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാൽ പ്രതിഭാസം കൈപിടിയിലൊതുക്കുന്നത് അതിശയിപ്പിക്കും. പ്രേക്ഷകർ മോഹൻലാലിൻ്റെ അനായാസ നൃത്തച്ചുവടുകൾക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശിൽപ്പി, കമലദളം എന്നിവ.മോഹൻലാൽ നായകനായെത്തിയ കമലദളത്തിൽ പാര്‍വ്വതി, മോനിഷ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടമുള്ള സിനിമയാണ് കമലദളം. സിബി മലയില്‍ ആയിരുന്നു ഈ സിനിമയുടെ സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിൻ്റെ അഭിനയത്തെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് വായിക്കാം.

 

കുറിപ്പിൻ്റെ പൂർണരൂപം

 

സുകുമാരി: ഭരതനാട്യത്തെ കുറിച്ച് നിങ്ങൾക്കെന്തറിയാം? ശാസ്ത്രീയമായി ഈ കുട്ടി ചെയ്തതിൽ എന്താണ് തെറ്റ്?

മോഹൻലാൽ: പാവകളിയാണ് നിങ്ങളരങ്ങേറ്റിയത്. ശാസ്ത്രീയമായി ചലിക്കുന്ന മാളവിക എന്ന പാവ. ട്യൂൺ ചെയ്ത് വിട്ടാൽ ഏത് യന്ത്രമനുഷ്യനും ഭരതനാട്യം ചെയ്യും. അത് കലയല്ല. കരണങ്ങളുടെ ലയമാണ് കല. നൃത്തനൃത്യനാട്യങ്ങൾ വികാരങ്ങളുടെ പ്രകടനമാണ്. “ഭാവനാനുഭവത്വം.. ഭരതത്വം” അതിന് ഭാവന വേണം. അനുഭവം വേണം.മനസ്സും ശരീരവും അർപ്പിക്കണം. എങ്കിലേ രസമൊണ്ടാവൊള്ളൂ. “യഥോഹസ്തസ്ഥതോദൃഷ്ടി യഥോദൃഷ്ടി സ്ഥതോ മനഹ യഥോമനസ്ഥതോഭാവോ യഥോഭാവസ്ഥതോരസഹ” …. ശാസ്ത്രമാണ്… നന്ദികേശന്റെ അഭിനയദർപ്പണം. കയ്യെത്തുന്നിടത്ത് കണ്ണും കണ്ണെത്തുന്നിടത്ത് മനസ്സും മനസ്സെത്തുന്നിടത്ത് ഭാവവും ഭാവമുള്ളിടത്ത് രസവുമുണ്ടാകുന്നു. “ആനന്ദനടനം ആടിനാൻ”.. അവൻ ആനന്ദനടനം ആടി എന്നാണ്. ഞാനല്ല…. അവൻ…നടരാജൻ. നടരാജൻ ആനന്ദനടനം ആടി എന്നാണ് സാഹിത്യം.

സുകുമാരി: അതെ. ശ്രീ പരമേശ്വരനാണാടിയത്. ഇവളാടിയതും താണ്ഡവം തന്നെയാണ്.

മോഹൻലാൽ: അവടെ നിങ്ങടെ ശാസ്ത്രവിധി തെറ്റി. “പും നൃത്യം താണ്ഡവം പ്രാഹു സ്ത്രീ നൃത്യം ലാസ്യമുഛതേ”. ഭരതന്റെ നാട്യശാസ്ത്രമാണ്. പുരുഷനാണ് താണ്ഡവം. സ്ത്രീയ്ക്ക് ലാസ്യമാണ് വിധി. ആനന്ദനടനം അവൻ ആടി എന്നാണ്. ഞാൻ ആടി എന്നല്ല. അപ്പോൾ മറ്റാരോ ആണത് പറയുന്നത്. ഉമയാകാം. അല്ലെങ്കിൽ നർത്തകി തന്നെയാകാം. അതിന് താണ്ഡവമാടിയാൽ ശരിയാകുമോ? അത് ശരിയായാൽ തന്നെ ആനന്ദതാണ്ഡവമാണോ ആനന്ദനടനമാണോ? ഏതവസ്ഥയിലുള്ള ആനന്ദമാണ്? ഭക്തിയുടേതാണോ? പ്രണയത്തിന്റെതാണോ? അത്ഭുതത്തിന്റെതാണോ എന്ന് മനസ്സിലാക്കണം. ഓരോ ഭാവതലത്തിനും നാട്യരീതി വ്യത്യസ്തമായിരിക്കണം. അവലംബിക്കുന്നത് നാട്യശാസ്ത്രമോ അഭിനയദർപ്പണമോ അഭിനയചന്ദ്രികയോ നൃത്തരത്നാവലിയോ ഏത് ശാസ്ത്രവുമാകട്ടെ.. രീതികളിൽ ഭരതനാട്യമോ കുച്ചിപ്പുടിയോ മോഹിനിയാട്ടമോ കഥകളിയോ ബാങ്ക്ടയോ ഒഡിസിയോ മണിപ്പൂരിയോ കഥകോ നാടോടിനൃത്തമോ, എന്ത് തന്നെയാകട്ടെ..സൃഷ്ടിക്കേണ്ടത് ഭാവരസങ്ങളാണ്.

“നർത്തകി ചിട്ടക്കൊത്താടുന്നവളല്ല. വ്യാഖ്യാതാവാണ്”

ലാലേട്ടൻ ചെയ്ത് വെച്ചത് ❤️.. എത്ര കണ്ടാലും മടുക്കാത്ത അഭിനയമൂഹൂർത്തങ്ങളിൽ ഒന്ന് 🥰🥰