‘ക്രിസ്റ്റഫര്‍’നെ കാണാന്‍ തിയേറ്ററില്‍ ജനപ്രവാഹം ; ബി ഉണ്ണികൃഷ്ണന്റേയും ഉദയകൃഷ്ണയുടേയും വന്‍ തിരിച്ചുവരവ്
1 min read

‘ക്രിസ്റ്റഫര്‍’നെ കാണാന്‍ തിയേറ്ററില്‍ ജനപ്രവാഹം ; ബി ഉണ്ണികൃഷ്ണന്റേയും ഉദയകൃഷ്ണയുടേയും വന്‍ തിരിച്ചുവരവ്

ലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സിനിമ കാണാനായെത്തിയ പ്രേക്ഷകര്‍ക്ക് ടിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവര്‍ തിയേറ്ററില്‍ താഴെ ഇരുന്ന് സിനിമ കാണുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴും ക്രിസ്റ്റഫര്‍ സിനിമ കാണാന്‍ തിയേറ്ററില്‍ ജനപ്രവാഹമാണെന്ന് തെളിയിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മൗത്ത് പബ്ലിസിറ്റിയല്‍ തിയേറ്ററില്‍ ക്രിസ്റ്റഫര്‍ സിനിമ കാണാനായി ജനത്തിരക്കാണ്.

ആദ്യ ദിനം തന്നെ ചിത്രത്തിന് ലഭിച്ചത് കോടികളാണ്. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവെന്നാണന്നും എല്ലാവരും ഒന്നടങ്കം പറയുന്നു. മികച്ച ത്രില്ലര്‍ അനുഭവമാണ് ക്രിസ്റ്റഫര്‍, ഉദയ്കൃഷ്ണയുടെയും ബി ഉണ്ണികൃഷ്ണന്റെയും വമ്പന്‍ തിരിച്ചുവരവ് എന്നെല്ലാമാണ് പ്രേക്ഷകര്‍ പറയുന്നു. നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍.

ബയോഗ്രഫി ഓഫ് എ വിജിലാന്റ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് ആണ്.

എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, സൗണ്ട് ഡിസൈന്‍ നിധിന്‍ ലൂക്കോസ്, കളറിസ്റ്റ് ഷണ്‍മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.