ദൃശ്യം മെഗാഹിറ്റ് ആകുമെന്ന് മമ്മുക്കയ്ക്ക് ഉറപ്പായിരുന്നു, എന്നിട്ടും അദ്ദേഹം ആ ചിത്രം ചെയ്യാതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞു ജിത്തു ജോസഫ്
1 min read

ദൃശ്യം മെഗാഹിറ്റ് ആകുമെന്ന് മമ്മുക്കയ്ക്ക് ഉറപ്പായിരുന്നു, എന്നിട്ടും അദ്ദേഹം ആ ചിത്രം ചെയ്യാതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞു ജിത്തു ജോസഫ്

മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കി തന്റെ മെഗാസ്റ്റാർ പട്ടം ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴും സിനിമയിലെ തന്റെ ജൈത്രയാത്ര അദ്ദേഹം കൂടുതൽ മനോഹരമാക്കുകയാണ് എന്നതാണ് പറയേണ്ടത്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ഭീഷ്മപർവ്വം എന്ന ചിത്രവും വളരെ മികച്ച അഭിപ്രായവും കളക്ഷനുമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 100 കോടി ക്ലബ്ബിൽ കടന്ന് ഭീഷ്മപർവ്വം സംവിധാനം ചെയ്തതാകട്ടെ അമൽ നീരദ് ആയിരുന്നു. ശേഷം മമ്മൂട്ടി റോഷാക്ക് എന്ന ചിത്രത്തിലേക്ക് എത്തിയതോടെ വലിയതോതിലുള്ള സ്വീകാര്യത അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. തിരക്കഥകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇപ്പോൾ മമ്മൂട്ടി അതീവ ശ്രദ്ധാലുവാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ നിന്നും പറയുന്നത്.

വേണ്ടെന്നു വച്ച ചില നല്ല തിരക്കഥകളും മമ്മൂട്ടിക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം. അതിൽ മുൻപിൽ നിൽക്കുന്നത് മോഹൻലാൽ അവിസ്മരണീയമാക്കിയ ദൃശ്യം എന്ന ചിത്രമാണ്. ഈ ചിത്രം ആദ്യം മമ്മൂട്ടിയുടെ കൈകളിലേക്ക് ആയിരുന്നു എത്തിയിരുന്നത്. പിന്നീട് രണ്ടുവർഷം കഴിഞ്ഞ് ചെയ്യാം എന്നുള്ള മമ്മൂട്ടിയുടെ വാക്കിൽ നിന്നാണ് അതിന് കാത്തുനിൽക്കാതെ മോഹൻലാലുമായി ചിത്രത്തെക്കുറിച്ച് ജിത്തു ജോസഫ് സംസാരിച്ചത്. ചിത്രം വളരെ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ജിത്തു ജോസഫ് കഥയുമായി സമീപിക്കുമ്പോൾ മമ്മൂട്ടിക്ക് ചിത്രത്തിന്റെ കഥ ഇഷ്ടമായി, എന്നാൽ രണ്ടുവർഷം കഴിഞ്ഞ് ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. അത്രയും കാത്തുനിൽക്കാൻ ജിത്തുവിന് കഴിയുമായിരുന്നില്ല. മോഹൻലാലിന്റെ ക്യാമ്പിൽ എത്തിയ ജിത്തു മോഹൻലാലിനോട് കഥ പറഞ്ഞു. കഥ വളരെയധികം ഇഷ്ടപ്പെട്ട മോഹൻലാൽ ഉടൻ തന്നെ ഡേറ്റ് നൽകുകയും ദൃശ്യം എന്ന ചിത്രം സംഭവിക്കുകയും ചെയ്തു.

ദൃശ്യത്തിന്റെ വിജയത്തിന് സത്യത്തിൽ മമ്മൂട്ടിക്കും പങ്കുണ്ട് ഉണ്ട് എന്നതാണ് സത്യം. മമ്മൂട്ടി പ്രത്യക്ഷത്തിൽ ആ സിനിമയുടെ ഭാഗമായില്ലങ്കിലും ആ സിനിമയുടെ ഭാഗം തന്നെയായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ ഒരു നഷ്ടമായി ദൃശ്യത്തെ വിലയിരുത്താൻ സാധിക്കുകയുമില്ല. ആ സിനിമ മെഗാഹിറ്റ് ആകുമെന്ന് മമ്മൂട്ടിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്നതാണ് സത്യം. ഒരു അഭിമുഖത്തിൽ ഒരിക്കൽ ജിത്തു ജോസഫ് തന്നെ ഇക്കാര്യത്തിൽ കുറിച്ച് പറയുകയും ചെയ്തിരുന്നു. മമ്മൂട്ടി ദൃശ്യം നിരസിച്ചുവെന്ന് പറയുന്നത് ശരിയല്ല. ഞാൻ മമ്മൂക്കയോടെ കഥ പറഞ്ഞു. മമ്മൂക്കയ്ക്ക് ഇഷ്ടമാവുകയും ചെയ്തു. എനിക്ക് അന്ന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്, ഇതിനകം ഞാൻ കുറച്ച് കുടുംബചിത്രങ്ങൾക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്. മമ്മൂക്ക എന്നോട് തുറന്നു പറഞ്ഞിരുന്ന ശേഷമാണ് ഞാൻ ആന്റണി പെരുമ്പാവൂരിനെ കാണുന്നതും കഥ പറയുന്നതും. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഒപ്പം ലാലേട്ടനും. അങ്ങനെയാണ് ദൃശ്യത്തിലേക്ക് എത്തുന്നത്. മീനയെയാണ് ഞാൻ പരിഗണിക്കുന്നത് എന്ന് പറഞ്ഞപ്പോൾ മമ്മൂക്കയാണ് അത് നല്ലതാണ് എന്ന് എന്നോട് പറഞ്ഞത്. മീനയോട് സംസാരിച്ച് ദൃശ്യത്തിൽ അഭിനയിക്കണം എന്ന് പറഞ്ഞതും മമ്മൂക്ക തന്നെ ആയിരുന്നു. അതുപോലെ സഹദേവൻ എന്ന കഥാപാത്രം ഷാജോൺ ചെയ്താൽ നന്നായിരിക്കും എന്ന് പറഞ്ഞതും മമ്മൂക്കയുടെ അഭിപ്രായം തന്നെയായിരുന്നു. അദ്ദേഹം ഒരിക്കലും ദൃശ്യം നിരസിച്ചിട്ടില്ല എന്നും ഒരു അഭിമുഖത്തിൽ ജിത്തു ജോസഫ് തുറന്നു പറഞ്ഞിരുന്നു.