മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നു
1 min read

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നു

മലയാള സിനിമയുടെ ആക്ഷൻ രാജാവ് എന്ന് വിളിക്കാവുന്ന താരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് ആക്ഷൻ ചിത്രങ്ങൾ ചെയ്തിരുന്നത് സുരേഷ് ഗോപി മാത്രമായിരുന്നു എന്നതാണ് സത്യം. സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രങ്ങൾക്ക് വലിയൊരു ആരാധക നിരയും അന്നുണ്ടായിരുന്നു. കമ്മീഷണറും ഭരത് ചന്ദ്രനും ഒക്കെ അതിൽ ചില ചിത്രങ്ങൾ മാത്രമാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നുമുള്ള മറ്റൊരു സന്തോഷവാർത്തയാണ്. അച്ഛനെ പോലെ തന്നെ സിനിമയിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് മകൻ ഗോകുൽ സുരേഷും. നിരവധി ആരാധകരെയാണ് ഗോകുൽ സ്വന്തമാക്കിയിട്ടുള്ളത്.

തന്റെ സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയിൽ മികച്ച ഒരു സ്ഥാനം ഇന്ന് ഗോകുലിന് ഉണ്ട്. അതുപോലെ തന്നെ സുരേഷ് ഗോപിയുടെ മകനായ മാധവും മലയാള സിനിമയിലെ തന്റെ സ്ഥാനം ഉറപ്പിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷത്തിൽ മകൻ മാധവ് എത്തുന്നത്. ഈ ചിത്രത്തിൽ നായികയായി എത്തുന്ന അനുപമ പരമേശ്വരും എത്തുന്നുണ്ട്. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി ഒരു വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. ഒരുപാട് പ്രത്യേകതകളാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

പ്രേമം, ജോമോന്റെ സുവിശേഷങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം അനുപമ പരമേശ്വർ നായികയായി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ഒരു ചിത്രം എന്നും ഈ ചിത്രത്തിന് വിശേഷണം ഉണ്ട്. അങ്ങനെ ഒരുപാട് വിശേഷണങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്ന ഒരു ചിത്രമാണ് ഈ ചിത്രം. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ മാധവ് മമ്മൂട്ടിയുടെ വീട്ടിൽ വന്ന മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൊച്ചിയിലുള്ള മമ്മൂട്ടിയുടെ വസതിയിൽ ആയിരുന്നു മാധവ് അനുഗ്രഹം വാങ്ങിയത്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനായ പ്രവീൺ നാരായണൻ ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവർക്കൊപ്പം ആയിരുന്നു കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിൽ എത്തി മാധവ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. മാധവിനും ചിത്രത്തിനും ഒക്കെ മമ്മൂട്ടി വിജയാശംസകൾ നേരുകയും ചെയ്തിരുന്നു.