22 Jan, 2025
1 min read

മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ 2 വരുമോ? ആഷിക്ക് അബുവിന്റെ ആഗ്രഹം പറഞ്ഞ് സഹനിര്‍മ്മാതാവ്

വലിയ ഹൈപ്പോടെയെത്തി, ആദ്യ ഷോകള്‍ക്കിപ്പുറം കാര്യമായ നെഗറ്റീവ് പബ്ലിസിറ്റി ലഭിക്കുന്ന ചില ചിത്രങ്ങളുണ്ട്. പ്രേക്ഷകരുടെ അമിതപ്രതീക്ഷ വിനയാവുന്ന സാഹചര്യമാണ് അത്. മമ്മൂട്ടിയെ സംബന്ധിച്ച് അത്തരത്തില്‍ ഒരു ചിത്രമായിരുന്നു ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍. മമ്മൂട്ടിയുടെ കരിയറിലെ പരാജയ ചിത്രങ്ങളിലൊന്നാണ് ‘ഗ്യാംങ്സ്റ്റര്‍’. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോഴും ചിത്രത്തിന്റെ സ്‌റ്റൈലിഷ് അവതരണവും മമ്മൂട്ടിയുടെ ഗെറ്റപ്പുമൊക്കെ ഇന്നും സിനിമാപ്രേമികളുടെ മനസിലുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാന്‍ ആഷിഖ് അബുവിന് താല്‍പര്യമുണ്ട്. അതിനെ കുറിച്ച് 2019ല്‍ […]

1 min read

‘എത്രയും പെട്ടെന്ന് കൊച്ചിയിലെത്തണം’; വന്ദേഭാരതില്‍ യാത്ര ചെയ്ത് ചാക്കോച്ചന്‍ 

ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയില്‍ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് വന്ദേഭാരത്. കഴിഞ്ഞ അഴ്ച മുതല്‍ രണ്ടാമത്തെ വന്ദേഭാരതും ഓടിതുടങ്ങി. നിരവധി പേരാണ് യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിക്കുന്നത്. ഇതില്‍ സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവരും ഉണ്ട്. ഈ അവസരത്തില്‍ മലയാളികളുടെ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കണ്ണൂര്‍ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതില്‍ യാത്ര ചെയ്തത്. കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും […]

1 min read

‘താനേതെങ്കിലും കേസിലെ പ്രതിയാണോ?’ : വേറിട്ട വീഡിയോയുമായി ചാവേർ ടീം

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേർ ഈ മാസം ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തും. ഒരു ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്നാണ് നടൻ കു‍ഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടേതായിറങ്ങിയ ട്രെയിലർ ഇതിനകം 4.3 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പിരിച്ചുവെച്ച മീശയും കട്ടത്താടിയുമൊക്കെയായി കട്ടക്കലിപ്പിൽ ഇരിക്കുന്ന അശോകനെ […]

1 min read

ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാൽ എത്തുന്നു ….!

ക്രിസ്‍മസിന് വിവിധ ഭാഷകളിലുള്ള വമ്പൻ ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയായി അതിലൊന്ന്. പ്രഭാസ് നായകനായി വൻ ഹൈപ്പുള്ള ചിത്രം സലാറും റിലീസ് ചെയ്യുക ഡിസംബര്‍ 22നാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ചിത്രം നേരും ക്രിസ്‍മസ് പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. മോഹൻലാലും പ്രിയമണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഏറെ […]

1 min read

സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്‍ എന്ന് തുടങ്ങും… ? ചര്‍ച്ചകള്‍ കനക്കുന്നു

മലയാള സിനിമയില്‍ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിട്ടുള്ള നടനാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. ആക്ഷന്‍, മാസ് സിനിമകളില്‍ തിളങ്ങുന്ന സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. സിനിമകളില്‍ ഉയര്‍ച്ചയും താഴ്ചയും ഒരുപോലെ സുരേഷ് ഗോപിക്ക് വന്നിട്ടുണ്ട്. ഒരു കാലത്തെ നടനെ നായക നിരയില്‍ മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാഞ്ഞ സമയവും ഉണ്ടായിരുന്നു. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി […]

1 min read

പവര്‍ഫുള്‍ ലുക്കിലെത്തുന്ന ജയറാം …! അബ്രഹാം ഓസ്ലര്‍ റിലീസ് തിയതി

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവർന്നിട്ടുള്ള നടൻ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകളാണ് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ ഒരിടം കണ്ടെത്താൻ ജയറാമിന് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലാണ് ജയറാം അഭിനയിച്ചിട്ടുള്ളത്. അതിൽ ഒട്ടുമിക്ക ചിത്രങ്ങളും തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജയറാം അഭിനയിച്ച അന്യഭാഷാ ചിത്രങ്ങളെല്ലാം തന്നെ വന്‍ വിജയം നേടിയിട്ടുമുണ്ട്. ജയറാമിന്‍റേതായി എത്താനിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം […]

1 min read

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’ ഷൂട്ടിംഗ് ആരംഭിച്ചു

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനെ പോലെ അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ കയ്യടി നേടാന്‍ സാധിച്ച മറ്റൊരു നടനില്ല എന്നതാണ് വസ്തുത. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിക്കാനും ധാരാളം ആരാധകരെ നേടിയെടുക്കാനും ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പാന്‍ ഇന്ത്യന്‍ താരം എന്ന് വിളിക്കാന്‍ സാധിക്കുന്ന താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ പോസിറ്റീവ് വ്യക്തിത്വത്തിലൂടേയും ദുല്‍ഖര്‍ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരിയായി സ്വന്തമായൊരു […]

1 min read

“മോഷണം ഒരു കലയാണ് , നീ ഒരു കലാകാരനും” ; ഇമ്പം ടീസർ ശ്രദ്ധ നേടുന്നു

  അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. ഒരു പക്ഷേ ചിലപ്പോൾ പിന്നീടുള്ള നമ്മുടെ ജീവിതത്തിൻറെ ഗതിവിഗതികൾ അവരെ ചുറ്റിപ്പറ്റിയാകാം സംഭവിക്കുന്നത്. ഈയൊരു പ്രമേയവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ‘ഇമ്പം’ എന്ന ചിത്രം. ലാലു അലക്സും ദീപക് പറമ്പോലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഒരു എഴുത്തുകാരിയുടേയും ഒരു കാർട്ടൂണിസ്റ്റിന്‍റേയും മധുരമൂറുന്ന പ്രണയ കഥയുമായി എത്താനൊരുങ്ങുന്ന സിനിമയുടെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും കോളേജ് ലൈഫും രാഷ്ട്രീയവും മാധ്യമലോകവും ഒക്കെ വിഷയമാകുന്ന സീനിമയെന്നാണ് ടീസറിൽ നിന്ന് മനസ്സിലാകുന്നത്. […]

1 min read

പ്രണയവും സൗഹൃദവും കൂട്ടിയിണക്കി വേറിട്ടൊരു കഥയുമായി ‘ഇമ്പം’ റിലീസിന്

ഒരു പുഴപോലെ അനുസ്യൂതം തുടരുന്ന ചില പ്രണയങ്ങളുണ്ട്. കുടുംബം എന്നൊരു തലത്തിലേക്കൊന്നും കടക്കാതെ ഉള്ളിൽ ജീവിതകാലമത്രയും പരസ്പരമുള്ള ഇഷ്ടം സൂക്ഷിക്കുന്നവർ. ആദ്യം ചിലപ്പോള്‍ അവർ പരസ്പരം വിരോധമുള്ളവരായിരുന്നിരിക്കാം. പക്ഷേ കാലം പോകവേ പരസ്പരം അറിയുമ്പോൾ അത് ചിലപ്പോൾ അവരെ സ്നേഹത്തിന്റെ പുലരികളിലേക്കുണർത്തും… പ്രണയവും സൗഹൃദവും രാഷ്ട്രീയവും ഒക്കെ ചേർന്ന് വേറിട്ടൊരു പ്രമേയവുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’ എന്ന ചിത്രം. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ ഏറെ രസകരവും കൗതുകകരവും ഒപ്പം […]

1 min read

ബിലാല്‍ അപ്‌ഡേറ്റ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കി മമ്മൂട്ടി 

കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ബിലാല്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ചിത്രങ്ങളില്‍ ഒന്നായ ബി?ഗ് ബിയുടെ രണ്ടാം ഭാഗമായി പ്രഖ്യാപിച്ച സിനിമയാണിത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ മിക്ക സീനുകളുടെയും പെര്‍ഫെക്ഷന്‍ ഇന്നും പ്രേക്ഷകര്‍ എടുത്ത് പറയുന്ന ഒന്നാണ്. അതുവരെ കാണാത്തൊരു രൂപത്തിലും ഭാവത്തിലുമാണ് ബിഗ് ബിയില്‍ മമ്മൂട്ടി എത്തിയത്. അതുകൊണ്ട് കൂടിയാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ അത്രമേല്‍ ആഗ്രഹിക്കുന്നത്. 2017 ലാണ് […]