24 Dec, 2024
1 min read

കാത്തിരുപ്പ് അവസാനിച്ചു …! മോഹൻലാലിൻ്റെ ” ബറോസ് ” പുതിയ അപ്ഡേറ്റ്

എല്ലാവരും വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. അത്തരം ഒരു ആകാംഷ പ്രേക്ഷകരിൽ ഉണ്ടാകാൻ പ്രധാന കാരണം ചിത്രത്തിന്റെ കപ്പിത്താൻ സാക്ഷാൻ മോഹൻലാലാണ് എന്നതാണ്. സിനിമയിലെ നാൽപ്പത് വർഷത്തെ അനുഭവ സമ്പത്ത് വെച്ചാണ് മോഹൻലാൽ ബറോസ് സംവിധാനം ചെയ്തിരിക്കുന്നത്. വലിയ കാൻവാസിൽ വൻ മുതൽ മുടക്കിലാണ് ബറോസ് നിർമിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരം പങ്കുവച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. ചിത്രത്തിന്‍റെ സുപ്രധാന […]

1 min read

ഉണ്ണി മുകുന്ദൻ ഗൈനക് ഡോക്ടറാവുന്നു; ‘ഗെറ്റ് സെറ്റ് ബേബി’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്..!!

ഐ.വി.എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനാവുന്നു. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു.   ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിച്ച മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു […]

1 min read

“ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും ” : റമ്പാന്റെ ആയുധം മറ്റൊന്ന് , മോഹൻലാൽ

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ജോഷി. 70 കളുടെ അവസാനം സ്വതന്ത്ര സംവിധായകനായി മാറിയ അദ്ദേഹം ഏകദേശം 80 ഓളം സിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകൾ പലതും ജോഷി എന്ന സംവിധായകനിൽ നിന്ന് പിറവി കൊണ്ടതാണ്. മലയാളികൾ എന്നും നെഞ്ചേറ്റുന്ന ഒട്ടനവധി കഥാപാത്രങ്ങളും സിനിമകളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നിട്ടുണ്ട്. മലയാളത്തിലെ പ്രഗൽഭരായ പല തിരക്കഥാകൃത്താക്കളോടൊപ്പവും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെ സൂപ്പർ […]

1 min read

സുരേഷ് ഗോപി ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി വീണ്ടും എത്തുമോ? ; സൂചന നല്‍കി ഷാജി കൈലാസ്

ഓർമ്മയുണ്ടോ ഈ മുഖം ..? ഒരു കാലത്ത് ഈ ചോദ്യം കേട്ട് തീയേറ്ററിൽ കയ്യടിക്കാത്ത മലയാളികൾ ചുരുക്കമാണ്. മലയാളികളുടെ പൊലീസ് വേഷം എന്ന സങ്കല്പത്തിന് തന്നെ ഉദാഹരണമായി മാറുകയായിരുന്നു സുരേഷ് ഗോപിയുടെ ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന കഥാപാത്രം. തീപ്പൊരി ഡയലോഗുകളും മാസ് സീനുകളും കോർത്തിണക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ സിനിമ ഇന്നും മലയാളികളുടെ പ്രിയ സിനിമകളിൽ ഒന്നാണ്. 1994ലാണ് ഡയലോഗുകളുടെ തമ്പുരാൻ രഞ്ജി പണിക്കരുടെ തിരക്കഥയിൽ മലയാളത്തിന്റെ മാസ്റ്ര‌ർഷോട്ട് ആക്ഷൻ സംവിധായകൻ ഷാജി കൈലാസും, […]

1 min read

‘ അബ്രഹാം ഓസ്ലറി’ൽ മമ്മൂട്ടി ഉണ്ടാകുമോ ? മറുപടിയുമായി ജയറാം

മലയാളത്തില്‍ ഏറെ സെലക്റ്റീവ് ആണ് നിലവില്‍ ജയറാം. മലയാളത്തിനേക്കാള്‍ അദ്ദേഹം അഭിനയിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളിലുമാണ്. സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിന്‍റേതായി എത്താനിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം കൂടിയാണ് […]

1 min read

‘SG 251 സിനിമയെ തകർക്കാനും മുളയിലേ നുള്ളാനും പലരും ശ്രമിക്കുന്നു ‘ ; സംവിധായകന്റെ വെളിപ്പെടുത്തൽ

മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന നടനാണ് അദ്ദേഹം. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സുരേഷ് ഗോപി മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങളാണ്. ആക്ഷനും കോമഡിയും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടൻ അഭിനയപ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലൂടെയും കയ്യടി നേടി. നിരവധി പുതിയ ചിത്രങ്ങളുമായാണ് ഇപ്പോൾ താരത്തിന്റെ വരവ്. ഇതിൽ സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച ചിത്രമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതായിരുന്നു എസ്‍ജി 251 […]

1 min read

തീക്ഷ്ണമായ കണ്ണുകള്‍, നരകയറിയ മുടിയും താടിയും! ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ്; ഞെട്ടിച്ച് ‘തങ്കമണി’ ഫസ്റ്റ് ലുക്ക്

തീയാളുന്ന നോട്ടവും നരകയറിയ മുടിയും താടിയുമൊക്കെയായി നിൽക്കുന്ന നടൻ ദിലീപിന്‍റെ ഞെട്ടിക്കുന്ന വേഷപകർച്ച സോഷ്യൽമീഡിയിൽ ആളിപ്പടർന്നിരിക്കുകയാണ്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ‘തങ്കമണി’ എന്ന സിനിമയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ജനപ്രിയ നായകനെത്തുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ. ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രം തന്നെയാകും ‘തങ്കമണി’യെന്നാണ് പ്രേക്ഷകരേവരും കാത്തിരിക്കുന്നത്.   മനുഷ്യ മന:സ്സാക്ഷിയെ ഞെട്ടിച്ച തങ്കമണി സംഭവത്തിന്‍റെ 37-ാം വാർഷിക ദിനത്തിലാണ് […]

1 min read

കംപ്ലീറ്റ് ഫാമിലി എന്റർടൈനറുമായി ലാലു അലക്സും ദീപക് പറമ്പോലും; ഇമ്പം പ്രേക്ഷകരിലേക്ക്

മലയാളികളുടെ ഇഷ്ടതാരമായ ലാലു അലക്സും യുവനടൻമാർക്കിടയിൽ ശ്രദ്ധേയനായ ദീപക് പറമ്പോലും ഒന്നിക്കുന്ന ഇമ്പം തിയേറ്റർ റിലീസിനൊരുങ്ങുന്നു. വ്യത്യസ്തമായ പ്രമേയവും മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ തന്നെ ആയിരിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ശബ്ദം എന്ന പേരിലിറങ്ങുന്ന ഒരു മാ​ഗസിനുമായി ബന്ധപ്പെട്ടാണ് കഥ രൂപപ്പെടുന്നത്. ‘ബ്രോ ഡാഡി’യ്ക്ക് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ചാവേർ, കണ്ണൂർ സ്ക്വാഡ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദീപക് […]

1 min read

‘ഇതുവരെ അഭിനയിച്ച സിനിമകളേക്കാൾ ശക്തമായ വേഷമാണ് ഇമ്പത്തിലേത് ‘: ദർശന സുദർശൻ

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം . ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ചിത്രം ഒക്ടോബർ 27 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.സോളമന്റെ തേനീച്ചകൾ എന്ന ലാൽജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദർശന സുദർശനാണ് ഇമ്പത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പടം റിലീസിനൊരുങ്ങി നിൽക്കുമ്പോൾ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. ഇതുവരെ അഭിനയിച്ച സിനിമകളിലെ […]

1 min read

കോട്ടയം നസീറും ജോസ്‍കുട്ടി ജേക്കബും പ്രധാന താരങ്ങളായെത്തുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’ ട്രെയിലർ പുറത്ത്

ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാല് വർഷത്തോളമായി സിനിമാലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസ്‍കുട്ടി ജേക്കബ് ആദ്യമായി നായകനായെത്തുന്ന ‘റാണി ചിത്തിര മാ‍ര്‍ത്താണ്ഡ’ എന്ന ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലെത്തും. ഇടുക്കി കരിങ്കുന്നം സ്വദേശിയായ ജോസ്‍കുട്ടി, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്സ്ഡേ’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ‘കെട്ട്യോളാണ് എന്‍റെ മാലാഖ’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘മോഹൻ കുമാർ ഫാൻസ്’, ‘വാങ്ക്’, ‘എല്ലാം ശരിയാകും’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘എന്നാലും എന്‍റളിയാ’ എന്നിവയുൾപ്പെടെ പത്തിലധികം […]