‘ഇതുവരെ അഭിനയിച്ച സിനിമകളേക്കാൾ ശക്തമായ വേഷമാണ് ഇമ്പത്തിലേത് ‘: ദർശന സുദർശൻ
1 min read

‘ഇതുവരെ അഭിനയിച്ച സിനിമകളേക്കാൾ ശക്തമായ വേഷമാണ് ഇമ്പത്തിലേത് ‘: ദർശന സുദർശൻ

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം . ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ചിത്രം ഒക്ടോബർ 27 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.സോളമന്റെ തേനീച്ചകൾ എന്ന ലാൽജോസ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദർശന സുദർശനാണ് ഇമ്പത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പടം റിലീസിനൊരുങ്ങി നിൽക്കുമ്പോൾ തന്റെ കഥാപാത്രത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.

ഇതുവരെ അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തേക്കാൾ ഒരുപാട് ബോൾഡ് ആയ വേഷമാണ് താൻ ഇമ്പത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ദർശന പറയുന്നത്. കാദംബരി എന്നാണ് ദർശനയുടെ കഥാപാത്രത്തിന്റെ പേര്. താൻ നേരത്തെ അവതരിപ്പിച്ച വേഷത്തേക്കാൾ ഒരുപാട് ബോൾഡായ, ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന കഥാപാത്രമാണ് ഇമ്പത്തിലേത് എന്ന് ദർശന പറയുന്നു.

ഇമ്പം ഒരു മുഴുനീള ഫാമിലി എൻറർടെയ്നർ ആയിരിക്കും. വിനീത് ശ്രീനിവാസൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവരാണ് ഇമ്പത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

മീര വാസുദേവ്, ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്ട്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈൻസ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാൻ്റ് എൽ.എൽ.പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.