22 Dec, 2024
1 min read

വൈശാഖിൽ വിശ്വാസം ഉണ്ടായിരുന്നു. മോഹൻലാൽ വൈശാഖ് ആക്ഷൻ ഒക്കെ തീ കോംബോ..” : മോൺസ്റ്റർ കണ്ടുകഴിഞ്ഞ് പ്രേക്ഷകൻ പറയുന്നു

മലയാളത്തിന്റെ കൊമേർഷ്യൽ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഹിറ്റ്‌ മേക്കർ വൈശാഖ് സംവിധാനം ചെയ്ത്, ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി, ഇപ്പോൾ മികച്ച റെസ്പോൺസുകളാണ് എല്ലായിടത്തും നേടിക്കൊണ്ടിരിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോൺസ്റ്ററിൽ തകര്‍ത്താടുകയാണ് മോഹൻലാൽ എന്നാണ് പടം കണ്ട ഓരോ […]

1 min read

‘മമ്മൂട്ടി എന്ന നടന്‍ തന്നെയാണ് റോഷാക്കിന്റെ നട്ടെല്ല്, വോയിസ് മോഡുലേഷനും, ശരീര ഭാഷയുമൊക്കെ അത്രമേല്‍ ഗംഭീരം’; കുറിപ്പ് വായിക്കാം

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി നായകനായെത്തിയ ചിത്രം രണ്ടാം ദിനത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം […]

1 min read

‘നായകന്‍ വില്ലനെ തല്ലി തോല്‍പ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയില്‍ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്’ ; കുറിപ്പ് വൈറല്‍

സമീപകാല മലയാള സിനിമയില്‍ റിലീസിനു മുന്‍പേ വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ഇപ്പോഴിതാ ശരത്ത് കണ്ണന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. നായകന്‍ വില്ലനെ തല്ലി തോല്‍പ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയില്‍ […]

1 min read

” കിടിലൻ ഡയലോഗ് ഡെലിവറി,വ്യത്യസ്തമായ സൈക്കോ..” – ദുൽഖറിന്റെ ചുപ്പിനെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആർ ബാൽക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചുപ്പ്. നിരവധി ആരാധകരാണ് ഈ ഒരു ചിത്രത്തിന് ഉള്ളത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയും അഭിപ്രായങ്ങളും ആയിരുന്നു ലഭിച്ചത്. ഒരു പൂക്കട നടത്തുന്ന തന്നോട് തന്നെ എപ്പോഴും സംസാരിക്കുന്ന ഒരു ഡാനിയേൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആദ്യം തന്നെ ദുൽഖർ സൽമാൻ അവതരിപ്പിച്ചിരിക്കുന്നത്. പിന്നീട് അയാളുടെ ഉള്ളിൽ തന്നെ രണ്ടാളുകൾ ഉണ്ടായെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഏത് കാര്യത്തിനും […]

1 min read

ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ‘ഗംഭീര സിനിമ’! ഇലവീഴാപൂഞ്ചിറ റിവ്യൂ

സൗബിന്‍ ഷാഹിര്‍, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇന്ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണെന്ന് തന്നെ പറയാം. മലയാളത്തിലെ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് കഥ എഴുതിയ ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഗംഭീര തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം തുടങ്ങുന്നത് 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയര്‍ലെസ് പോലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ്. […]

1 min read

“ഇത് ഒരു ഇന്ത്യന്‍ സിനിമയാണ്. രാജ്യത്തെ കുറിച്ച് സത്യസന്ധമായ സന്ദേഹങ്ങളുള്ള സ്‌നേഹമുള്ള ഓരോരുത്തരും കാണാന്‍ ശ്രമിക്കേണ്ട സിനിമ”-ജനഗണമനയെ പുകഴ്ത്തി ടി എൻ പ്രതാപൻ.

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്ത സിനിമയാണ് ജനഗണമന. രാഷ്ട്രീയ പ്രമേയമാക്കിയുള്ള ചിത്രമാണ് ജനഗണമന. റിലീസ് ചെയ്തതിന് പിന്നാലെ തന്നെ മലയാളത്തിൽ സിനിമ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഏപ്രിൽ 28ന് തീയേറ്ററിൽ റിലീസ് ചെയ്ത സിനിമ മെയ് ഒന്നിന് നെറ്റ്ഫ്ലിക്സ് വഴി ഒ.ട്ടി.ട്ടി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ടി എൻ പ്രതാപൻ. രാജ്യത്തെക്കുറിച്ച് സന്ദേശങ്ങൾ ഉള്ള സത്യസന്ധമായ സ്നേഹം ഉള്ള ഓരോരുത്തരും ഈ […]

1 min read

“കനമുള്ള വിഷയങ്ങൾ വെറും സംഭാഷണത്തിൽ ഒതുക്കി.. ചില മാറ്റങ്ങളും ചില പൊളിച്ചെഴുത്തുകളും പുഴുവിൽ ഗംഭീരമായി വന്നിട്ടുണ്ട്..” : ‘പുഴു’ സിനിമയെ കുറിച്ച് മല്ലു അനലിസ്റ്റ്

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. പുഴു റിലീസ് ആയ അന്ന് മുതല്‍ വ്യത്യസ്ത അഭിപ്രായങ്ങളുമായി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സംവിധായികയെ പുഴത്തിയും, മമ്മൂട്ടിയുടെയും, പാര്‍വ്വതിയുടെയും അഭിനയത്തെ അഭിനന്ദിച്ചും ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ, സമകാലിക വിഷയങ്ങളും, സിനിമ നിരൂപണങ്ങളും, പൊളിക്ടിക്കല്‍ വിഷയവും പ്രേക്ഷകരോട് നിരന്തരം സംബധിക്കുന്ന പ്രശസ്ത യൂട്യൂബ് അവതാരകന്‍ ആയ മല്ലു അനലിസ്റ്റ് പുഴു എന്ന് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വനിത സംവിധായകര്‍ സിനിമയില്‍ […]

1 min read

‘കൊച്ചിയും മമ്മൂട്ടിയും!!’ ആവർത്തന വിരസത വരാതെ വ്യത്യസ്തതകൾ പുലർത്തുന്ന മമ്മൂട്ടിയുടെ കൊച്ചിക്കാരൻ കഥാപാത്രങ്ങൾ അറിയാം

ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി കഴിഞ്ഞാൽ അതിൻറെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും വളരെയധികം സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ഇന്നത്തെ സിനിമ പ്രേമികൾ. അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള സിനിമ നിരൂപണങ്ങളും ഇന്ന് പുറത്ത് വരാറുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കഥാപശ്ചാത്തലം ആയി വന്നിരിക്കുന്ന സ്ഥലം ഏതാണെന്ന് ചോദിച്ചാൽ അത് ഒരുപക്ഷേ കൊച്ചി തന്നെയായിരിക്കും. കൊച്ചി കേന്ദ്രകഥാപാത്രമായി വരുന്ന നിരവധി ചിത്രങ്ങൾ ഇതിനോടകം മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മമ്മൂട്ടി ചിത്രങ്ങൾ തന്നെയാണ്. […]