Latest News
ആരാധകരെ കാത്തിരിക്കൂ ഇതാ ‘സ്‌ഫടികം’ വീണ്ടും തിയറ്ററുകളിലേക്ക്… വെളിപ്പെടുത്തലുമായി സംവിധായകൻ
മോഹൻലാൽ ആരാധകർ വളരെ ആവേശത്തോടെ നെഞ്ചിലേറ്റിയ കഥാപാത്രമാണ് ‘ആടുതോമ’. ഭദ്രൻ എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ‘സ്‌ഫടികം’ ആരാധകരും സിനിമാ പ്രേമികളും ഇപ്പോഴും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്.റിലീസ് ചെയ്തിട്ട് 26 വർഷം പിന്നിടുന്ന ചിത്രം വീണ്ടും അഭ്രപാളികൾ അനശ്വരമാക്കാൻ എത്തുകയാണ്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തിൽ പ്രേക്ഷകരെ ആവേശത്തിൽ ആക്കിയ സ്‌ഫടികം വീണ്ടുമെത്തുന്നത് പുതിയ സാങ്കേതികവിദ്യയുടെ കരുത്തും ആയിട്ടാണ്. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ട് ഉണ്ടായ കേടുപാടുകൾ പരിഹരിച്ചുകൊണ്ടും കുറച്ച് പുതിയ കാര്യങ്ങൾ […]
‘ബിലാലിനെ’ക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ; ആരാധകർക്ക് നിരാശ
‘ബിഗ് ബി’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും പ്രേക്ഷകർ ആവേശത്തോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. വളരെ നാളുകൾക്കു മുമ്പ് തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ ഒരുക്കുമെന്ന് സംവിധായകൻ അമൽ നീരദ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കുറേ നാളുകൾക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആരാധകരും മലയാളി പ്രേക്ഷകരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്ക് ആരംഭിച്ചപ്പോഴാണ് വില്ലനായി കൊറോണ വൈറസ് എത്തിയത്. പിന്നീട് ബിലാലിനെക്കുറിച്ച് ചെറിയ വെളിപ്പെടുത്തലുകളും സൂചനകളും […]
“നവോത്ഥാനം…മഹാരാജാക്കന്മാർ ചെയ്തുകൊടുത്ത കാര്യങ്ങളാണ്… കുറച്ച് ആൾക്കാർ കൊടിയും പിടിച്ചു പോയി..” വിവാദ പരാമർശവുമായി വീണ്ടും സുരേഷ് ഗോപി
സിനിമയിൽ നിന്ന് കളംമാറ്റി ചവിട്ടിയ സുരേഷ് ഗോപിക്ക് വിവാദങ്ങൾ ഒഴിഞ്ഞിട്ട് സമയമില്ല. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നാൾമുതൽ സുരേഷ് ഗോപിയുടെ ഓരോ നിലപാടുകളും പ്രസ്താവനകളും കേരള സമൂഹത്തിൽ വലിയ രീതിയിൽ വിവാദമായിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന സാമൂഹ്യരംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കരണസമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളെ കുറിച്ചും നവോത്ഥാന സമരങ്ങളെക്കുറിച്ചും സുരേഷ് ഗോപി നടത്തിയ പരാമർശത്തിനെതിരെ വലിയതോതിലുള്ള വിമർശനമാണ് ഉയർന്നു വരുന്നത്. നവോത്ഥാനം എന്നത് എല്ലാകാലത്തും […]
“ഇരട്ട ചങ്ക് വേണ്ട നമുക്ക്…”കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി ദൃശ്യം 2 ഫെയിം ശാന്തി മായാദേവി
കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഇത്രയേറെ സിനിമാ താരങ്ങൾ ഇലക്ഷൻ പ്രചരണത്തിനായും സ്ഥാനാർത്ഥിയായി മത്സരിക്കാനും രംഗത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയിൽ വളരെ വലിയ അംഗം വെട്ടുകൾ തുടങ്ങിക്കഴിഞ്ഞു. വിവാദമായ പരാമർശങ്ങളും ഗുരുതരമായ ആരോപണങ്ങളും ആ കൂട്ടത്തിൽ പെടുന്നു. വിമർശിക്കപ്പെടുകയും വിമർശനം ഉന്നയിക്കുകയും ചെയ്യുന്നതിൽ സിനിമാ-സീരിയൽ താരങ്ങളും ഉൾപ്പെടുന്നതാണ് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കൗതുകം നൽകുന്ന ഇലക്ഷൻ വാർത്തകൾ. ഇപ്പോഴിതാ അത്തരത്തിൽ മുഖ്യമന്ത്രിക്കെതിരെ നടി ശാന്തി മായാദേവി ഉന്നയിച്ച ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കളമശ്ശേരി […]
“മമ്മൂക്ക എന്റെ അച്ഛനെ പോലെ… ലാലേട്ടൻ മൂത്ത ചേട്ടനെ പോലെ…” മനസ്സ് തുറന്ന് മുരളി ഗോപി
തിരക്കഥാകൃത്ത്,അഭിനേതാവ് എന്നീ മേഖലയിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളസിനിമയുടെ നാഴികക്കല്ലായി മാറിയ താരമാണ് മുരളി ഗോപി. ശക്തമായ കഥാപാത്രങ്ങളെ അഭ്രപാളികളിൽ അനശ്വരമാക്കാൻ അതിനോടൊപ്പം അദ്ദേഹം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗംഭീര ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തു. ഇതിനോടകം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി മുരളി ഗോപി അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2, വൺ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തെ കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും […]
“കോസ്റ്റ്യൂം ഡിസൈനിംഗ് എത്ര പ്രധാനപ്പെട്ടതാണ്…” 9 തവണ കോസ്റ്റ്യൂം ഡിസൈന് സംസ്ഥാന അവാർഡ് നേടിയ എസ്.ബി സതീശൻ പറയുന്നു
എസ്.ബി സതീശൻ കോസ്റ്റും ഡിസൈൻ ചെയ്ത ചിത്രത്തിലെ തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നു .കഥാപാത്രത്തിന്റെയും സംവിധായകന്റെയും താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഓരോ കോസ്റ്റുമും ഡിസൈൻ ചെയുന്നത്.അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2007-ൽ ഇറങ്ങിയ ‘ചോട്ടാ മുംബൈ’. ഈ സിനിമയിൽ ഒരു പ്രത്യേകതരം കളറോടുകൂടിയ കോസ്ടുമ് ആണ് ഡിസൈൻ ചെയ്തത്. ഗോവൻ ബീച്ച് പോലെ കാണിക്കുന്ന ഒരു തരം ഡ്രസ്സ് സ്റ്റൈൽ ആണ് ഈ സിനിമക്ക് വേണ്ടി ഡിസൈൻ ചെയ്തത് എന്നതാണ്. അതുപോലെ ലങ്ക എന്ന സിനിമയിൽ […]
“ഞാൻ തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉടൻ തന്നെ…” വെളിപ്പെടുത്തലുമായി മുരളി ഗോപി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനമുണ്ടായത് മുതൽ പൃഥ്വിരാജ് നേരിടാൻ തുടങ്ങിയ ഒരു ചോദ്യമാണ് ‘എന്നാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുക’എന്നത്. ചെറിയ സൂചനങ്ങളെല്ലാം പൃഥ്വിരാജ് നൽകിയിട്ടുമുണ്ട്. മുരളി ഗോപി ആയിരിക്കും താൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനും തിരക്കഥ ഒരുക്കുക എന്ന പൃഥ്വിരാജ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ഒരുക്കുവാൻ ആണ് പൃഥ്വിരാജും മുരളി ഗോപിയും തയ്യാറാവുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് […]
മമ്മൂട്ടിയുടെ ‘വൺ’ ഒരു ആവറേജ് പടമോ…?? ആരാധകരുടെ മറുപടി വൈറൽ…
മമ്മൂട്ടി മുഖ്യമന്ത്രി ആയി അഭിനയിച്ച പുതിയ ചിത്രം വൺ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശന വിജയം തുടർന്നു. പതിവുപോലെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഈ കുപ്രചരണങ്ങൾക്ക് എല്ലാം മറുപടിയുമായി മമ്മൂട്ടി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു മമ്മൂട്ടി ആരാധകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:”കഴിഞ്ഞ 3 വർഷങ്ങളിൽ കണ്ടിറങ്ങിയ മമ്മൂക്ക ചിത്രങ്ങളിൽ ഏറ്റവും നല്ല സിനിമയിൽ ഒന്ന്. പക്ഷേ പിന്നീട് ഫേസ്ബുക്കിൽ നോക്കിയപ്പോ ആവറേജ് – എബൗ […]
മോഹൻലാലിന്റെ നാടകത്തെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ കാണിക്കളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ നാടകത്തെക്കുറിച്ച് അറിയാമോ…??
പ്രമുഖ രാഷ്ട്രീയ നേതാവ് പുരുഷൻ കടലുണ്ടി മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമർശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. സദസ്സിനെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ നാടകത്തെ കുറിച്ചാണ് പുരുഷൻ കടലുണ്ടി തുറന്ന് പറഞ്ഞത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അധികമാരും മുമ്പ് ചർച്ച ചെയ്തിട്ടില്ല മമ്മൂട്ടി അഭിനയിച്ച നാടകത്തെ കുറിച്ചും അതിലെ മമ്മൂട്ടിയുടെ വളരെ മികച്ച പ്രകടനത്തെക്കുറിച്ചും പുരുഷൻ കടലുണ്ടി വാചാലനായത്. കാവാലം നാരായണ പണിക്കർ സംവിധാനം ചെയ്ത കർണഭാരം എന്ന സംസ്കൃത […]
മമ്മൂട്ടിയുടെ ഫോട്ടോ വന്നാൽ മാസ്സ്… മഞ്ജു വാര്യരുടെ ഫോട്ടോ വന്നാൽ മേക്കപ്പ്… എന്താണ് ഇങ്ങനെ…??
സിനിമ താരങ്ങളുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആവാറുള്ളതും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുള്ളതും സാധാരണമായ ഒരു സംഭവമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. എന്നാൽ സാധാരണയായി നടന്മാർക്ക് ലഭിക്കാറുള്ള പിന്തുണയ്ക്ക് പുറമേ മഞ്ജു വാര്യരുടെ പുതിയ മേക്കോവർ ചിത്രങ്ങൾക്ക് മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നതായി ശ്രദ്ധയിൽ പെടുന്നു. പ്രായത്തെ അതിജീവിക്കുന്ന നടന്മാരുടെ സൗന്ദര്യത്തെ ഏവരും പുകഴ്ത്തുമ്പോൾ നടിമാരുടെ ഇത്തരം ചിത്രങ്ങൾക്ക് അതേ […]