fbpx

സിനിമ താരങ്ങളുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആവാറുള്ളതും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുള്ളതും സാധാരണമായ ഒരു സംഭവമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. എന്നാൽ സാധാരണയായി നടന്മാർക്ക് ലഭിക്കാറുള്ള പിന്തുണയ്ക്ക് പുറമേ മഞ്ജു വാര്യരുടെ പുതിയ മേക്കോവർ ചിത്രങ്ങൾക്ക് മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നതായി ശ്രദ്ധയിൽ പെടുന്നു. പ്രായത്തെ അതിജീവിക്കുന്ന നടന്മാരുടെ സൗന്ദര്യത്തെ ഏവരും പുകഴ്ത്തുമ്പോൾ നടിമാരുടെ ഇത്തരം ചിത്രങ്ങൾക്ക് അതേ പിന്തുണ ലഭിക്കുന്നില്ല, ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും വളരെ മോശപ്പെട്ട തരത്തിലുള്ള അധിക്ഷേപങ്ങൾ നടിമാരുടെ ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത് ഒരു പതിവ് സംഭവമാണ്. ഈ വിഷയത്തിൽ പ്രമുഖ യൂട്യൂബറും സാമൂഹിക നിരീക്ഷകനും വിമർശകനുമായ മല്ലു അനലിസ്റ്റ് നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമാവുകയാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മല്ലു അനലിസ്റ്റ് ഈ വിഷയത്തെപ്പറ്റി തന്റെ അഭിപ്രായം വ്യക്തമായി കുറിച്ചത്. പുരുഷാധിപത്യ വീക്ഷണത്തിൽ നിന്നും മാറി ചിന്തിച്ച് നീതിയുടെ പക്ഷത്തേക്ക് ചലിക്കാൻ മല്ലു അനലിസ്റ്റ് പങ്കുവെച്ച കുറിപ്പിന് സാധിക്കുന്നുണ്ട്.

വൈറലായ കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ: “മമ്മുട്ടിയുടെ നല്ലൊരു ഫോട്ടോ വന്നാൽ – യുവാക്കളെ അസൂയപ്പെടുത്തുന്ന വൃദ്ധൻ, എങ്ങനെ ഈ മനുഷ്യന് ഇത് സാധിക്കുന്നു, മാസ്സ്, അങ്ങനെ ഒക്കെയായിരിക്കും കമന്റുകൾ. ഇനി മഞ്ജു വാര്യരുടെ ഒരു ഫോട്ടോ വന്നാലോ? മേക്കപ്പ് ഉണ്ടെങ്കിൽ പിന്നെന്താ? പ്രഷർ പമ്പ് എടുത്ത് ആ മുഖത്തോട്ടു വെള്ളം അടിച്ചു നോക്ക്.. രൂപാന്തരം കാണാം, തള്ളപ്പിടി യൂണിഫോം ഇട്ട് വന്നല്ലോ, ശരിയാടാ മഞ്ജു ചേച്ചി തന്നെ നടിമാരിലെ മമ്മുക്ക (ഇതൊക്കെ ഫോട്ടോയ്ക്ക് താഴെ വന്ന ശരിക്കുള്ള കമന്റുകളാണ്). പല പുരുഷന്മാരും ഇങ്ങനെയുള്ള കമന്റ്സ് ഇടുന്നത് ഇങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ടാണ്? അവരുടെ മനസ്സിൽ ഒന്നുമില്ല ചുമ്മാ ഒരു നേരമ്പോക്കിന് ചെയ്യന്നതാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് തോന്നുന്നത് “പേടി” അതാണ് അതിന്റെ കാരണമെന്നാണ്. സ്ത്രീയുടെ സൗന്ദര്യത്തെ പേടി, ബുദ്ധിയെ പേടി, സ്വാതന്ത്ര്യത്തെ പേടി, സ്ത്രീയെത്തന്നെ പേടി – അതുകൊണ്ടാണ് അവർ ചിന്തിക്കുന്നതൊക്കെ ഇങ്ങനെ ആകുന്നത്. അതുകൊണ്ടാണ് ഒരു പെണ്ണിന്റെ കമന്റിലെ മാന്യമായ വിമർശനം പോലും താങ്ങാൻ പറ്റാതെവരുന്നതും ഭീഷണി മുഴക്കുന്നതും. അതുകൊണ്ടാണ് സ്ത്രീകളുടെ സൗന്ദര്യത്തെ റേപ്പ് ജോക്സിലൂടെ മാത്രം ആസ്വദിക്കാൻ കഴിയുന്നത്, അതുകൊണ്ടാണ് പാട്രിയാർക്കിയുടെ തണലിൽ നിന്ന് മാറാൻ കഴിയാത്തത്! ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ഈ പേടി മാറ്റിയാൽ, സ്ത്രീയെ തനിക്ക് തുല്യയായ ഒരു വ്യക്തിയായി കാണാൻ കഴിയും. അവരെ കാണുമ്പോൾ യാതൊരു ഇൻസെക്‌യൂരിറ്റി തോന്നുകയുമില്ല…. “

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.
You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.