മമ്മൂട്ടിയുടെ വാക്കുകൾ നൽകുന്ന സന്ദേശം ചെറുതല്ല…ഇന്ത്യയിലെ മറ്റേത് സൂപ്പർതാരങ്ങൾക്കിടയിൽ ഉണ്ടാകും ഈ ആത്മബന്ധം…
1 min read

മമ്മൂട്ടിയുടെ വാക്കുകൾ നൽകുന്ന സന്ദേശം ചെറുതല്ല…ഇന്ത്യയിലെ മറ്റേത് സൂപ്പർതാരങ്ങൾക്കിടയിൽ ഉണ്ടാകും ഈ ആത്മബന്ധം…

ഒരേ മേഖലയിൽ തിളങ്ങി നിൽക്കുന്ന രണ്ട് താരങ്ങൾ. മത്സരബുദ്ധിയോടെ മാത്രം സമീപിക്കുകയും സൗഹൃദങ്ങളെ പുറംമോടി കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത് കയ്യടി വാങ്ങുന്ന ഇതര ഇൻട്രസ്റ്റികളിലെതു പോലുള്ള കാഴ്ചകൾ ഇങ്ങു മലയാളത്തിൽ കാണാൻ കഴിയുകയില്ല. മമ്മൂട്ടി,മോഹൻലാൽ എന്ന താരങ്ങളുടെ പേരിൽ ആരാധകർ എല്ലായിപ്പോഴും കൊമ്പു കോർക്കാറുണ്ടെങ്കിലും ഇരു താരങ്ങൾക്കും ഇടയിലുള്ള ആത്മബന്ധത്തിന്റെ ഊഷ്മളതയ്ക്ക് നാളിതുവരെയായി യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമർശങ്ങൾ വെറും ആലങ്കാരികമൊ ഔപചാരികമൊ അല്ലായിരുന്നു. ആരാധകരുടെ സമ്മർദത്തിനു വഴങ്ങിയും കൈയ്യടി ആഗ്രഹിച്ചും പലപ്പോഴും മറ്റ് ഇൻഡസ്ട്രികളിൽ ഉള്ള സൂപ്പർതാരങ്ങൾ പരസ്പരം അഭിസംബോധന ചെയ്തുകൊണ്ട് മറ്റൊരു അഭിനയ സിദ്ധാന്തമായി നിലനിൽക്കുമ്പോഴാണ് ഇവിടെ ആത്മാർത്ഥമായ വാക്കുകൾ ഉയരുന്നത്.കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്. ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടി മോഹൻലാലിന് നൽകിയ ആശംസകളിൽ സാഹോദര്യത്തിന്റെയും ആത്മാർത്ഥതയുടെയും വാക്കുകൾ തുളുമ്പി നിന്നു.

“മോഹൻലാൽ സംവിധായകനായി എന്നതിനപ്പുറത്തേക്ക് അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്നത് ഒരു രാജ്യാന്തരശ്രദ്ധ നേടാൻ പോകുന്ന സിനിമയാണ് എന്നതാണ്.ഈ ചിത്രം മലയാളി പ്രേക്ഷകർക്ക് മാത്രം ഉദ്ദേശിച്ചിട്ടുള്ള സിനിമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരിലേക്കും ഒരേപോലെ എത്തിച്ചേരുന്ന ഒരു കലാസൃഷ്ടിയായി മാറാൻ ബറോസിന് കഴിയുമെന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്…” മമ്മൂട്ടിയുടെ ഈ വാക്കുകൾക്ക് ‘ബാറോസ്’ എന്ന ചിത്രത്തെക്കുറിച്ച് നൽകാൻ കഴിയുന്ന പ്രതീക്ഷകൾ ചെറുതൊന്നുമല്ല. തങ്ങൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും അതിന്റെ ആഴത്തെക്കുറിച്ചും മമ്മൂട്ടി സദസ്സിനോട് പറഞ്ഞത് ഏവരിലും വൈകാരികമായ ഒരു അനുഭവം ഉണ്ടാക്കി. “എന്റെ സുഹൃത്തും സഹോദരനും എന്നുള്ളതിന് അപ്പുറത്തേക്ക് വേറെ എന്തോ വൈകാരികമായി ഞങ്ങളെ അടുപ്പിച്ചുള്ള ഒരുപാട് ഘടകങ്ങളുണ്ടെന്ന്” മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി പറയുമ്പോൾ ഇത്ര ആത്മാർത്ഥതയോടെ ഇന്ത്യയിലെ ഒരു സൂപ്പർസ്റ്റാറും മറ്റൊരു സൂപ്പർസ്റ്റാറിനെ കുറിച്ച് പറയുകയില്ല എന്ന് ചിന്തിച്ചു പോകും.മമ്മൂട്ടി പറഞ്ഞതുപോലെ തന്നെ അതിനുള്ള കാരണങ്ങൾ,ഘടകങ്ങൾ പലതാണ്.

Leave a Reply