“മമ്മൂക്ക എന്റെ അച്ഛനെ പോലെ… ലാലേട്ടൻ മൂത്ത ചേട്ടനെ പോലെ…” മനസ്സ് തുറന്ന് മുരളി ഗോപി
1 min read

“മമ്മൂക്ക എന്റെ അച്ഛനെ പോലെ… ലാലേട്ടൻ മൂത്ത ചേട്ടനെ പോലെ…” മനസ്സ് തുറന്ന് മുരളി ഗോപി

തിരക്കഥാകൃത്ത്,അഭിനേതാവ് എന്നീ മേഖലയിൽ സ്ഥിരതയാർന്ന മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളസിനിമയുടെ നാഴികക്കല്ലായി മാറിയ താരമാണ് മുരളി ഗോപി. ശക്തമായ കഥാപാത്രങ്ങളെ അഭ്രപാളികളിൽ അനശ്വരമാക്കാൻ അതിനോടൊപ്പം അദ്ദേഹം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗംഭീര ചിത്രങ്ങൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തു. ഇതിനോടകം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി മുരളി ഗോപി അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2, വൺ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രേക്ഷകപ്രശംസ നേടിയിരിക്കുകയാണ്. തന്റെ അഭിനയ ജീവിതത്തെ കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും മുരളി ഗോപി റെഡ് എഫ്.എംമിന് നൽകിയ അഭിമുഖം ശ്രദ്ധ നേടിയിരിക്കുകയാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോൾ മുരളി ഗോപി നൽകിയ മറുപടിആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടി ഏതെങ്കിലും തരത്തിൽ ജീവിതത്തിൽ പ്രചോദനം ആയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ മുരളി ഗോപിയുടെ പ്രതികരണം ഇങ്ങനെ:സ്വാധീനം അല്ല പ്രചോദനമാണ് ഇവരൊക്കെ. എനിക്ക് അദ്ദേഹം (മമ്മൂട്ടി) ഒരു പാട്രിയാർക്ക് ഫീൽ ആണ് നൽകുന്നത്.

ഓൾഡ് വേൾഡിന്റെയും ന്യൂ വേൾഡിന്റെയും കറക്റ്റ് ഒരു മിക്സ് ഉള്ള ആളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ നാടനായ ഒരാളെ അദ്ദേഹത്തിൽ കാണാൻ സാധിക്കും. എനിക്ക് അച്ഛന്റെ അടുത്തിരിക്കുന്നത് പോലുള്ള ഒരു ഫീൽ ആണ് അദ്ദേഹത്തിന്റെ അടുത്തിരിക്കുമ്പോൾ തോന്നുന്നത്. അദ്ദേഹത്തിന്റെ മനസ്സിലുള്ള സ്നേഹം നമുക്ക് ഫീൽ ചെയ്യാൻ പറ്റും. പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വേറെ ആയിരിക്കും. അതുകൊണ്ട് ഒക്കെ അദ്ദേഹം എനിക്ക് വളരെ സ്നേഹവും ബഹുമാനവും ഉള്ള ആളാണ്.. ” മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുരളി ഗോപി പറഞ്ഞത് ഇങ്ങനെ : “ലാലേട്ടൻ മൂത്ത ചേട്ടനാണ്, സുഹൃത്താണ്. ലാലേട്ടൻ അതിന്റെ എല്ലാ പരിമിതികളെയും മറികടക്കുന്ന ഒരാളാണ്. ഇപ്പോൾ നമ്മൾ ചേട്ടൻ ആണെന്ന് പറഞ്ഞാൽ ലാലേട്ടൻ ചിലപ്പോൾ അനിയനെ പോലെ പെരുമാറും. ലാലേട്ടൻ അതിനെയെല്ലാം മറികടക്കും. എന്റെ മനസ്സിൽ ഒരു മൂത്ത ചേട്ടനോട് ഉള്ള ബഹുമാനവും സ്നേഹവും ഒക്കെ ഉണ്ട്…”

Leave a Reply