“ഇരട്ട ചങ്ക് വേണ്ട നമുക്ക്…”കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി ദൃശ്യം 2 ഫെയിം ശാന്തി മായാദേവി
1 min read

“ഇരട്ട ചങ്ക് വേണ്ട നമുക്ക്…”കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കി ദൃശ്യം 2 ഫെയിം ശാന്തി മായാദേവി

കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ഇത്രയേറെ സിനിമാ താരങ്ങൾ ഇലക്ഷൻ പ്രചരണത്തിനായും സ്ഥാനാർത്ഥിയായി മത്സരിക്കാനും രംഗത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയിൽ വളരെ വലിയ അംഗം വെട്ടുകൾ തുടങ്ങിക്കഴിഞ്ഞു. വിവാദമായ പരാമർശങ്ങളും ഗുരുതരമായ ആരോപണങ്ങളും ആ കൂട്ടത്തിൽ പെടുന്നു. വിമർശിക്കപ്പെടുകയും വിമർശനം ഉന്നയിക്കുകയും ചെയ്യുന്നതിൽ സിനിമാ-സീരിയൽ താരങ്ങളും ഉൾപ്പെടുന്നതാണ് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കൗതുകം നൽകുന്ന ഇലക്ഷൻ വാർത്തകൾ. ഇപ്പോഴിതാ അത്തരത്തിൽ മുഖ്യമന്ത്രിക്കെതിരെ നടി ശാന്തി മായാദേവി ഉന്നയിച്ച ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കളമശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ഹി.ഇ അബ്ദുൾ ഗഫൂറിന് വോട്ട് അഭ്യർത്ഥിക്കാൻ ആയുള്ള ഇലക്ഷൻ പ്രചാരണത്തിൽ പങ്കെടുക്കവെയാണ് നടി ശാന്തി മായാദേവി മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എൽഡിഎഫ് സർക്കാരിനെതിരെയും പരോക്ഷമായ വിമർശനമുന്നയിച്ചത്. സൂപ്പർഹിറ്റ് ചിത്രമായ ‘ദൃശ്യം 2’ൽ വക്കീലായി എത്തി പ്രേക്ഷകരുടെ വലിയ പ്രശംസ ഏറ്റുവാങ്ങിയ ശാന്തി മായാദേവി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആയി വലിയ പ്രശസ്തിയാർജിച്ച താരമാണ്. അതുകൊണ്ടുതന്നെ ശാന്തിയുടെ രാഷ്ട്രീയ വിമർശനം വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.

കോൺഗ്രസ് പ്രവർത്തകരെ വളരെ ആവേശത്തിൽ ആക്കുന്ന താരത്തിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ആയി ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഇരട്ട ചങ്ക് വേണ്ട, കടക്കു പുറത്ത് എന്നു തുടങ്ങുന്ന പരാമർശങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ശാന്തിയുടെ വാക്കുകൾ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. വൈറലായ ശാന്തി മായാദേവിയുടെ വാക്കുകൾ ഇങ്ങനെ: “നമുക്ക് എപ്പോഴും വേണ്ടത് മുഖത്ത് ചിരിയുള്ള, സമീപിക്കാൻ പേടിയില്ലാത്ത ആളുകളെയാണ് അല്ലേ… അല്ലാണ്ട് മുഖം ഒക്കെ വലിച്ചുകെട്ടി ഞാനിപ്പോൾ കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞു നിൽക്കുമ്പോൾ നമുക്ക് അകത്തേക്ക് പോകാൻ പറ്റുമോ? ഇല്ല. തീർച്ചയായും നമ്മൾ നോക്കേണ്ടത് ഒന്നുമാത്രമാണ് ഇരട്ട ചങ്ക് വേണ്ട നമുക്ക് നല്ല ഒരു ഹൃദയം മതി ആ നല്ല ഒരു ഹൃദയം ഉള്ള വ്യക്തിയാണ് നമ്മുടെ അഡ്വക്കേറ്റ് ഹി. ഇ ഗഫൂർ.”

Leave a Reply