“ഞാൻ തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉടൻ തന്നെ…” വെളിപ്പെടുത്തലുമായി മുരളി ഗോപി
1 min read

“ഞാൻ തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉടൻ തന്നെ…” വെളിപ്പെടുത്തലുമായി മുരളി ഗോപി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനമുണ്ടായത് മുതൽ പൃഥ്വിരാജ് നേരിടാൻ തുടങ്ങിയ ഒരു ചോദ്യമാണ് ‘എന്നാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുക’എന്നത്. ചെറിയ സൂചനങ്ങളെല്ലാം പൃഥ്വിരാജ് നൽകിയിട്ടുമുണ്ട്. മുരളി ഗോപി ആയിരിക്കും താൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനും തിരക്കഥ ഒരുക്കുക എന്ന പൃഥ്വിരാജ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ഒരുക്കുവാൻ ആണ് പൃഥ്വിരാജും മുരളി ഗോപിയും തയ്യാറാവുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി നൽകിയിരിക്കുകയാണ്. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപി അണിയറയിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.RJ മൈക്കിന്റെ ചോദ്യം ഇങ്ങനെ: “ലൂസിഫർ ചെയ്തു, പൃഥ്വിരാജും മുരളി ഗോപിയും ലാലേട്ടനും കൂടെ. എമ്പുരാൻ വരാൻ പോകുന്നു പക്ഷേങ്കി, അതുകഴിഞ്ഞ് മമ്മൂക്കയുമായി ഉള്ള ഒരു സിനിമയെപ്പറ്റി ഞാൻ ചോദിച്ചിരുന്നു അപ്പോൾ അദ്ദേഹം പറഞ്ഞത് ‘ഞങ്ങളുടെ മനസ്സിൽ ഒരു കഥയുണ്ട്, അത് പറയാൻ ആയുള്ള ഒരു അവസ്ഥയിൽ എത്തുമ്പോൾ അതിന്റെ ഒരു പ്രോജക്ട് അവസ്ഥ എത്തുമ്പോൾ. കാരണം മമ്മൂക്കയെ പോലുള്ള ഒരു ആക്ടറുടെ അടുത്ത് വെറുമൊരു തോട്ടുമായി എത്താൻ കഴിയില്ല. ഒരു കംപ്ലീറ്റ് സ്ക്രിപ്റ്റ് എന്ന് മുരളി എന്റെ കയ്യിൽ തരുന്നൊ അന്നാണ് ഞാൻ അത് മമ്മൂക്കയുടെ മുന്നിൽ പ്രസന്റ് ചെയ്യുക’ എന്നാണ്. പൃഥ്വിരാജ്- മുരളി ഗോപി കോംബോയിൽ ഒരു മമ്മൂട്ടി ചിത്രം വരുന്നുണ്ടോ…?”

വിശദമായ ചോദ്യത്തിന് മുരളിഗോപി നൽകിയ മറുപടി ഇങ്ങനെ : “തീർച്ചയായിട്ടും ഉണ്ടാവും, ഞങ്ങളത് പ്ലാൻ ചെയ്തിട്ടുള്ള ഒരു സാധനമാണ്. ഈ പറയുന്നത് പോലെ ഒരു ട്രിബ്യൂട്ടാണ് മെഗാസ്റ്റാറിന് ഉള്ള ഒരു ട്രിബ്യൂട്ട്. അത് വരുന്നുണ്ട് അങ്ങനെ ഒരു സാധനം ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രോജക്റ്റുകൾ കഴിഞ്ഞിട്ട് ചെയ്യാമെന്നതാണ് പ്ലാൻ…”. എമ്പുരാൻ കഴിഞ്ഞാലുടൻ മമ്മൂട്ടി ചിത്രമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുക എന്ന് ഇതോടെ മുരളി ഗോപിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. മുമ്പ് പൃഥ്വിരാജ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും മുരളി ഗോപിയുടെ ഈ വെളിപ്പെടുത്തൽ ആരാധകരിലും സിനിമ പ്രേമികളിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply