മമ്മൂട്ടിയുടെ ‘വൺ’ ഒരു ആവറേജ് പടമോ…??  ആരാധകരുടെ മറുപടി വൈറൽ…
1 min read

മമ്മൂട്ടിയുടെ ‘വൺ’ ഒരു ആവറേജ് പടമോ…?? ആരാധകരുടെ മറുപടി വൈറൽ…

മമ്മൂട്ടി മുഖ്യമന്ത്രി ആയി അഭിനയിച്ച പുതിയ ചിത്രം വൺ തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശന വിജയം തുടർന്നു. പതിവുപോലെ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഈ കുപ്രചരണങ്ങൾക്ക് എല്ലാം മറുപടിയുമായി മമ്മൂട്ടി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു മമ്മൂട്ടി ആരാധകൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:”കഴിഞ്ഞ 3 വർഷങ്ങളിൽ കണ്ടിറങ്ങിയ മമ്മൂക്ക ചിത്രങ്ങളിൽ ഏറ്റവും നല്ല സിനിമയിൽ ഒന്ന്. പക്ഷേ പിന്നീട് ഫേസ്ബുക്കിൽ നോക്കിയപ്പോ ആവറേജ് – എബൗ ആവറേജ് എന്ന് കണ്ടു. എന്നിലെ ആരാധകന് ഇഷ്ടമായത് പലർക്കും ഇഷ്ടമാകാത്തതാണെന്ന് കരുതി. പക്ഷേ ഒരുപാട് റിവ്യൂ വായിച്ച് നോക്കിയപ്പോ മമ്മൂക്കയിലുപരി ഞാൻ ചിത്രത്തിൽ കണ്ട പോസിറ്റീവ് ഒന്നുപോലും ആരും കണ്ടിട്ടില്ല. ഇന്ന് വരെ റിവ്യൂ ഇടാത്ത എന്നെ അതിന് പ്രേരിപ്പിച്ചതും അതാണ് സലീം കുമാർ – പലസന്ദർഭങ്ങളിലും പ്രേക്ഷകരുടെ മുഖത്ത് ചിരിവരുത്താൻ അദ്ദേഹത്തിന് വളരെ മെെന്യൂട്ട് എക്സ്പ്രഷൻ മാത്രം മതിയായിരുന്നു. അനാവശ്യ നീട്ടലുകളിലൂടെ കോമഡി ജനിപ്പിക്കാൻ നോക്കി പരാജയപെട്ട ഈ അടുത്തകാലത്തെ വേഷങ്ങളെക്കാൾ എത്രയോ മോളിൽ ആണ് ഇതിലെ വേഷം. കോമഡിമാത്രമല്ല ഇമോഷണലി കണക്ട് ചെയ്യുന്നതും ഗംഭീരമായി തന്നെ ചെയ്തിരിക്കുന്നു.

ജോജു&മുരളിഗോപി – ഇവരുടെ കഥാപാത്രങ്ങളുടെ നിർമിതി പൂർണമായില്ലെന്ന് പലരും പറഞ്ഞു കണ്ടു. അത് എന്താണെന്ന് മനസിലായില്ല കുറച്ച് ഡയലോഗിലൂടെ തന്നെ ഇവരുടെ ക്യാരക്ടർ വ്യക്തമാക്കി തരുന്ന ഡയലോഗുകൾ തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടമായ ഒരു കാരണം തന്നെ. ക്യാമറ – പടത്തിലെ ഏറ്റവും ഗംഭീരമായ മറ്റൊരു ഘടകം ക്ലോസപ്പ് ഷോട്ടുകൾ കൂടുതലായി വന്നത് ക്യാരക്ടേഴ്സിനെ പെട്ടന്ന് കണക്ട് ചെയ്യാനും പെർഫോമൻസ് ഒപ്പിയെടുക്കാനും കഴിഞ്ഞു. കൂടാതെ ഒരു ഫ്രെഷ്നെസ് എല്ലാ ഫ്രെയ്മുകളിലും കാണാനായി.

സ്ക്രിപ്റ്റ് – അതിഗംഭീരം എന്നൊന്നും പറയാനാകില്ലെങ്കിലും വളരെ മോശം എന്നൊക്കെ എന്താണ് പറയുന്നത് എന്നും മനസിലായില്ല ഡയലോഗുകൾ എല്ലാം തന്നെ വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്നതായ് തോന്നി, ഒരുപക്ഷേ രഞ്ജിപണിക്കരുടെ കുറച്ച് ഇംഗ്ലീഷും ഒക്കെ വച്ചുള്ള തീക്കട്ട ഡയലോഗ് പ്രതീക്ഷിച്ചതാകാം പ്രശ്നമായിരിക്കുക പക്ഷേ ഇന്ന് അങ്ങനെ ഉള്ള ഡയലോഗ് ആയിരുന്നു എങ്കിൽ എത്രകണ്ട് വിജയിക്കും എന്ന് സംശയമുണ്ട്. കുറച്ച് ഡയലോഗുകളുലൂടെ തന്നെ ഇരുപക്ഷത്തുമുള്ള ഒരുപാട് എംഎൽഎ മാരുടെ രാഷ്ട്രീയം വ്യക്തമാക്കി തരുന്ന രീതിയിലുള്ള സ്ക്രിപ്റ്റ് തന്നെയാണ് വണ്ണിൻ്റേത്.

കടക്കൽ ചന്ദ്രൻ എന്ന പൊലിറ്റീഷ്യൻ്റെ ഒരുപാട് ലെയേഴ്സ് കൂടി വരച്ചിടുന്നുണ്ട് സ്ക്രിപ്റ്റ്. തൻ്റെ കാഴ്ചപാടുകൾ എങ്ങനെ നടത്തിയെടുക്കണമെന്നും തനിക്കെതിരെയുള്ള നീക്കങ്ങൾ നേരത്തേ മനസിലാക്കുന്നിടത്തും തനിക്ക് നേടേണ്ടവ എങ്ങനെ നടത്തിയെടുക്കണം എന്നും വ്യക്തമായി അറിയുന്ന ഒരു രാഷ്ട്രീയ ചാണക്യൻ ആ ഒരു ആങ്കിളിൽ കടക്കൽ ചന്ദ്രനെ ആരും ഇവിടെ എന്നല്ല എവിടേയും പരാമർശിച്ചും കണ്ടില്ല. ( രണ്ടാം വട്ട കാഴ്ചക്ക് ശേഷമോ ഒടിടി റിലീസിന് ശേഷമോ ചർച്ചയായേക്കാം)

ഗോപിസുന്ദർ -കേരളത്തിലെ ഇതുവരെയുള്ള മുഖ്യൻമാരുടെ എല്ലാ പ്രസംഗത്തിൻ്റെ പ്രസക്തഭാഗങ്ങളെ ബാക്ക്ഗ്രൗണ്ടിൽ വച്ച് തുടങ്ങിയ ടെെറ്റിൽ ക്രെഡിറ്റ്സ് മുതൽ തുടങ്ങിയ സൗണ്ട് എഫക്ട്സ് പടത്തിൻ്റെ ക്ലെെമാക്സ് വരെ അതിഗംഭീരമായി തന്നെ കൊണ്ടുപോയി ഗോപി സുന്ദർ, അനാവശ്യമായ കാറികൂവലുകളോ അട്ടഹാസങ്ങളോ ഇല്ലാതെ എന്നാൽ സിനിമാസ്വാദനം അതിൻ്റെ പരകോടിയിൽ എത്തിക്കുന്ന ഗോപിസുന്ദർ എന്ന ആ ബിജിഎം സ്പെഷ്യലിസ്റ്റിൻ്റെ തിരിച്ചുവരവ് കൂടിയാണ് വൺ. ഇത്രവലിയ കാസ്റ്റിങ് കണ്ടപ്പോ ഇവർക്കൊക്കെ എങ്ങനെ സ്പേസ് കൊടുക്കും എന്ന സംശയം ഉണ്ടായിരുന്നു അത് നന്നായി തന്നെ സന്തോഷ് വിശ്വനാഥിന് നിർവഹിക്കാൻ കഴിഞ്ഞു അടിയും പിടിയും കത്തിക്കുത്തും ഗുണ്ടകളും അടങ്ങിയ രാഷ്ട്രീയപടങ്ങളിൽ നിന്ന് മലയാളസിനിമയെ പുതിയ പാതയിലേക്കെത്തിച്ചിരിക്കുന്നു ഇദ്ദേഹം.

ഫെറ്റും അനാവശ്യമായ ബിജിഎം പാട്ടുകൾ എന്നിവയും ഇല്ലാതെ പ്രേക്ഷകന് രോമാഞ്ചം നൽകാനും കഴിയും എന്നതും ഇയാൾ തെളിയിച്ചിരിക്കുന്നു. മുന്നോട്ട് വച്ച ആശയത്തേ പറ്റിയും താരങ്ങളുടെ പെർഫോമൻസുകളെ പറ്റിയും മറ്റുള്ളവരും പോസിറ്റീവും നെഗറ്റീവും പറഞ്ഞതിനാൽ അത് കൂടി പറഞ്ഞു ഇനിയും വലിച്ച് നീട്ടുന്നില്ല.ഇതൊന്നും ആരും പരാമർശിച്ച് പോലും കണ്ടില്ല അതിനാൽ പറഞ്ഞു. എന്നെ സംബന്ധിച്ച് വൺ ഒരു ഗംഭീര സിനിമ തന്നെയാണ് (എല്ലാ അർത്ഥത്തിലും).One സമ്മാനിച്ചത് മമ്മൂക്കയുടെ സിനിമ ജീവിതത്തിലെ ശക്തമായ ഒരു കഥാപാത്രം കൂടിയാണ് നടപ്പിലും, സംസാരത്തിലും ഭാവത്തിലും അടിമുടി മുഖ്യമന്ത്രിയായി മാറുന്ന മമ്മൂക്ക മാജിക്… “

Leave a Reply