25 Feb, 2025
1 min read

മലപ്പുറത്തെ ആരാധനാലയങ്ങളിലെ പ്രവേശനം പുന:പരിശോധിക്കും: എതിർപ്പ് രേഖപ്പെടുത്തി പാർവതി തിരുവോത്ത്

കോവിഡ് മഹാമാരി അതിന്റെ രണ്ടാംഘട്ടത്തിൽ വ്യാപിക്കുമ്പോൾ കടുത്ത പല നിയന്ത്രണങ്ങളും ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരാധനാലയങ്ങളെ സംബന്ധിച്ചുള്ള നടപടിക്രമങ്ങളിൽ ചിലയിടങ്ങളിൽ തീരുമാനങ്ങൾ വ്യക്തമാക്കാതെ തുടരുകയാണ്. ഇപ്പോഴിതാ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളുടെ പ്രവർത്തനത്തെ സംബന്ധിക്കുന്ന വിഷയത്തിൽ തന്റെ പ്രതിഷേധം നടി പാർവതി തിരുവോത്ത് രേഖപ്പെടുത്തിരിക്കുകയാണ്. അഞ്ച് പേർക്ക് മാത്രമായി ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്ന ഉത്തരവിനെ പുനഃപരിശോധിക്കുമെന്ന് അറിയിച്ചുകൊണ്ട് മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നതിനെ തുടർന്നാണ് നടി പാർവതി തന്റെ പ്രതിഷേധം അറിയിച്ച് […]

1 min read

“നിങ്ങളെ അധികാരത്തിൽ നിന്ന് പുറന്തള്ളും.. അന്ന് ഈ രാജ്യം പ്രതിരോധശേഷി നേടും ” രൂക്ഷവിമർശനവുമായി നടൻ സിദ്ധാർത്ഥ്

കേന്ദ്ര സർക്കാരിന്റെ മോശം നടപടിക്കെതിരെ എല്ലായിപ്പോഴും രൂക്ഷ വിമർശനം നടത്തിയിട്ടുള്ള നടനാണ് സിദ്ധാർഥ്. ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണത്തിന്റെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്തുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിൽ വീഴ്ചവരുത്തിയ ബിജെപിയെ ജനം അധികാരത്തിൽ നിന്നും പുറംതള്ളുന്ന ദിവസമായിരിക്കും രാജ്യം ശരിക്കും പ്രതിരോധശേഷി കൈവരിക്കുന്നതെന്ന് സിദ്ധാർഥ് പ്രതികരിക്കുകയുണ്ടായി. പതിവുപോലെ ട്വിറ്ററിലൂടെയാണ് താരം തന്റെ രൂക്ഷവിമർശനം രേഖപ്പെടുത്തിയത്. ഇതിനോടകം ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും സിദ്ധാർഥിന്റെ ട്വീറ്റ് ശ്രദ്ധനേടിക്കഴിഞ്ഞു. പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ തങ്ങൾ സൗജന്യമായി […]

1 min read

ലോഹിതദാസിനെ പിടിച്ചുലച്ച തനിയാവർത്തനം..!! ‘ബാലേട്ടൻ പാവാ’ പനിയായി കിടക്കുമ്പോൾ അദ്ദേഹം പറയുമായിരുന്നു: സിന്ധു ലോഹിതദാസ് പറയുന്നു

മലയാള സിനിമ ലോകത്തു തന്റെതായ മുദ്ര പതിപ്പിച്ച കലാകാരൻ ആണ് എ.കെ. ലോഹിതദാസ്. തിരക്കഥകൃത്തും സംവിധായാകാനുമായ ലോഹിതദാസ് ഓർമയായിട്ട് ഒമ്പതു വർഷം കഴിഞ്ഞു. മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും അദ്ദേഹം ഒരു നിത്യവസന്തം തന്നെയാണ്. താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ എത്രത്തോളം തന്നിലേക്ക് ചേർത്തിരുന്നു എന്നതിനെ കുറിച്ചു അദ്ദേഹത്തിന്റെ ഭാര്യ സിന്ധു ലോഹിതദാസ് കൗമുദിയുടെ ചാനലിൽ നടത്തിയ ഒരു സംഭാഷണത്തിൽ വ്യക്തമാക്കി. തനിയാവർത്തനം എന്ന സിനിമയിൽ മമ്മുട്ടി അഭിനയിച്ച കഥാപാത്രം.ആ കഥാപാത്രത്തെ തന്നിൽ ഉൾകൊണ്ട് ജീവിച്ച ഒരു അവസ്ഥയെ […]

1 min read

പ്രിയദർശൻ ചിത്രത്തിനു വേണ്ടി മോഹൻലാലിന്റെ ബോക്സിങ് പരിശീലനം..?? വീഡിയോ വൈറൽ

ദൃശ്യം 2നു വേണ്ടി മോഹൻലാൽ നടത്തിയ വർക്കൗട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തൊട്ടുപിന്നാലെ മറ്റൊരു മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. വെറുമൊരു വർക്കൗട്ട് വീഡിയോ എന്ന നിലയിലല്ല ഈ വീഡിയോ ആരാധകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്നത്. മരക്കാർ എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം മോഹൻലാലിനൊപ്പം ആയിരിക്കുമെന്നും അത് ഒരു സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്നും […]

1 min read

‘അമ്മ സംഘടന നിർമ്മിക്കുന്ന ചിത്രത്തിൽ ക്ഷണിച്ചാലും അഭിനയിക്കില്ല’ തുറന്നടിച്ച് പാർവതി തിരുവോത്ത്

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മഒരുക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സംഘടനയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത വേളയിൽ ആയിരുന്നു മലയാളത്തിലെ 140 അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ഒരു ക്രൈം ത്രില്ലർ ചിത്രം താരസംഘടനയായ അമ്മ നിർമ്മിക്കുന്നു എന്ന വിവരം പുറത്തുവിട്ടത്. തുടക്കത്തിൽ കഥ,തിരക്കഥ,സംഭാഷണം ഒരുക്കുന്നത് രാജീവ് കുമാർ ആണെന്നും സംവിധാനം പ്രിയദർശനും രാജീവ് കുമാറും ഒരുമിച്ച് നിർവഹിക്കുമെന്നും ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ പ്രിയദർശൻ ഈ ചിത്രത്തിന്റെ സംവിധാനത്തിൽ നിന്നും പിന്മാറിയെന്നും പകരം വൈശാഖ് സംവിധാന ചുമതല ഏറ്റെടുത്തു എന്നും […]

1 min read

നോവൽ വായിച്ച് മമ്മൂട്ടി പറഞ്ഞു ആ വേഷം തന്നേക്കാൾ ചേരുക മോഹൻലാലിനാണെന്ന് “ജാജലി” മഹർഷിയുടെ വേഷം താൻ ചെയ്യാമെന്നും സമ്മതിച്ചു

മലയാളത്തിലെ ഏറ്റവും മികച്ച ഒരേയൊരു സംവിധായകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ചലച്ചിത്രകാരനാണ് കെ.ജി ജോർജ്. മലയാളത്തിന് നിരവധി സിനിമകൾ സംഭാവന ചെയ്തിട്ടുള്ള അദ്ദേഹത്തിന് കരിയറിൽ ചെയ്യാൻ കഴിയാതെ പോയ ഒരു പ്രൊജക്റ്റ് ഉണ്ട്. വളരെ പ്രശസ്തമായ നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങാനിരുന്ന ആ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. മുടങ്ങിപ്പോയ ഈ പ്രോജക്റ്റിനെ സംബന്ധിച്ച് ജിഷ്ണു മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതിനോടകം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ആ കുറുപ്പിന്റെ പൂർണ്ണരൂപം […]

1 min read

30 കോടിയോ..?? സമാനതകളില്ലാത്ത മറ്റൊരു റെക്കോർഡും നേടി ‘ദൃശ്യം 2’ മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം

കോവിഡ് വൈറസ് തീർത്ത കനത്ത പ്രതിസന്ധി മറികടക്കാനായി തീയറ്റർ റിലീസിന് വേണ്ടി കാത്തിരുന്നെങ്കിലും ദൃശ്യം 2 എന്ന ചിത്രം OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയാണുണ്ടായത്. ഡിജിറ്റൽ പ്ലാറ്റ്ഫോം ചിത്രങ്ങൾക്കുള്ള സ്വീകാര്യതയെ കുറിച്ച് വലിയ ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ വലിയ വിജയം ആകുലതകളെ എല്ലാം നിഷ്പ്രയാസം മറികടക്കുകയാണ് ചെയ്തത്. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹൻലാൽ എന്ന നടന്റെ മികച്ച പ്രകടനവും ദൃശ്യം 2 എന്ന ചിത്രം മലയാള സിനിമക്ക് തന്നെ സമാനതകളില്ലാത്ത പുതിയ റെക്കോർഡാണ് നേടിക്കൊടുത്തത്. ആമസോൺ […]

1 min read

ഹിന്ദിയിൽ അമീർ ഖാൻ എങ്കിൽ മലയാളത്തിൽ മോഹൻലാൽ തന്നെ… വൈറലായ വർക്കൗട്ട് വീഡിയോ കാണാം

മോഹൻലാലിന്റെ പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. നാളുകളായി മോഹൻലാലിന്റെ വർക്കൗട്ട് ചിത്രങ്ങൾ മാത്രമാണ് ആരാധകർക്ക് കാണാൻ . എന്നാൽ ഇപ്പോഴിതാ ആരാധകരെ ആവേശഭരിതരാക്കി കൊണ്ട് മോഹൻലാലിന്റെ കിടിലൻ വർക്കൗട്ട് വീഡിയോ തന്നെ പുറത്തു വന്നിരിക്കുകയാണ്. ദൃശ്യം 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷനാണ് ഈ വീഡിയോയിൽ ഉള്ളത്. മോഹൻലാലിന്റെ ഫിറ്റ്നസ് ട്രെയിനർ ആയ ഡോക്ടർ ജെയ്സന്റെ നേതൃത്വത്തിലായിരുന്നു വർക്കൗട്ട് നടന്നത്. ഡോക്ടർ ജെയ്സൻ തന്നെയാണ് ഈ വർക്കൗട്ട് വീഡിയോ പുറത്തു […]

1 min read

‘അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കാൻ ഇരുന്നത് ആ ക്യാമറാമാനെയൊ എന്നേയൊ അല്ല ആ സംവിധായകനെയാണ് ‘ ആദിത്യൻ ജയൻ വെളിപ്പെടുത്തുന്നു…

നടി അമ്പിളി ദേവിയും ഭർത്താവും നടനുമായ ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണവും രൂക്ഷവും ആവുകയാണ്. ഇപ്പോഴിതാ വളരെ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ആദിത്യൻ രംഗത്തെത്തിയിരിക്കുന്നത്പ്രശ്നത്തെ കൂടുതൽ വിവാദത്തിലേക്ക് എത്തിക്കുന്നു. ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിരുന്ന ഇരുവരുടെയും ഇടയിൽ വിവാഹമോചനം എന്ന പ്രശ്നം ഉള്ളതായി ആരോപണമായി ആദ്യം രംഗത്തുവന്നത് നടി അമ്പിളി ആയിരുന്നു. ഭർത്താവ് ആദിത്യൻ തന്നെ വിവാഹമോചനത്തിന് നിർബന്ധിക്കുന്നുവെന്ന് നടി അമ്പിളി ദേവി ആണ് തുറന്നുപറഞ്ഞത്. എന്നാൽ തുടർന്ന് ആദിത്യൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ട് രംഗത്തുവരികയും ചെയ്തു. […]

1 min read

‘ഏഴു വയസ്സുകാരനു പകരം മോഹൻലാൽ നായകനായത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു, മറ്റേതെങ്കിലും ഭാഷയിൽ ആ ചിത്രം ചെയ്യണം…’ സിബി മലയിൽ പറയുന്നു

മലയാളസിനിമയെ സമ്പന്നമാക്കിയ ചലച്ചിത്രകാരനാണ് സംവിധായകൻ സിബി മലയിൽ. മോഹൻലാലിനെ നായകനാക്കി കൊണ്ട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം, കമലദളം, ചെങ്കോൽ തുടങ്ങി നിരവധി കലാമൂല്യവും വാണിജ്യ വിജയവും ഒരേപോലെ നേടിയ ചിത്രങ്ങൾ. സിബി മലയിൽ-മോഹൻലാൽ കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമെന്നു തന്നെ വിശേഷണങ്ങളുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം തന്റെ പഴയകാല ചിത്രങ്ങളെക്കുറിച്ച് സംവിധായകൻ സിബി മലയിൽ തന്നെ തുറന്നുപറയുകയാണ്. കെൻ ടിവി ഓൺലൈനിന് നൽകിയ […]